ഇനിയും കാത്തിരിക്കാന്‍ വയ്യെന്ന് 19കാരി; ലോക് ഡൗണില്‍ രണ്ടാം തവണയും വിവാഹം മാറ്റിവെച്ചതോടെ 80 കിലോമീറ്റര്‍ ഒറ്റയ്ക്ക് നടന്ന് വരന്റെ വീട്ടിലെത്തി യുവതി; തന്റെ ചെക്കനെ പിരിഞ്ഞ് താമസിക്കാനാവില്ലെന്ന് വാശി പിടിച്ച പെണ്‍കുട്ടിയെ നിലവിളക്കെടുത്ത് സ്വീകരിച്ച് അമ്മായി അമ്മയും
May 25, 2020, 12:29 IST
ലഖ്നൗ: (www.kvartha.com 25.05.2020) ലോക് ഡൗണിനെ തുടര്‍ന്ന് രണ്ടാം തവണയും വിവാഹം മാറ്റി വെച്ചതോടെ ന്റെ ചെക്കനെ പിരിഞ്ഞ് താമസിക്കാനാവില്ലെന്ന് പറഞ്ഞ യുവതി വീട്ടുകാരറിയാതെ വരന്റെ വീട്ടിലേക്ക് പോയി. അതും 80 കിലോമീറ്റര്‍ താണ്ടി ഒറ്റയ്ക്കാണ് വധു വരന്റെ വീട്ടിലെത്തിയത്. രസകരമായ സംഭവം നടന്നത് ഉത്തര്‍ പ്രദേശിലാണ്.
വീട്ടുകാരറിയാതെ ഇറങ്ങിപ്പോയ യുവതിക്കായി ഈ സമയമത്രയും തിരച്ചിലിലായിരുന്നു പെണ്‍കുട്ടിയുടെ വീട്ടുകാര്‍. വരന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ വരന്റെ അച്ഛനും അമ്മയും ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഒറ്റക്കാലില്‍ നിന്നതോടെ വരനും കുടുംബവും നിലവിളക്ക് കൊടുത്ത് അകത്തേക്ക് കയറ്റി. വിവാഹവും നടത്തി.
19 വയസ്സുള്ള ഗോള്‍ഡി എന്ന നവവധുവാണ് ആരോരുമറിയാതെ ഒറ്റയ്ക്ക് വരന്റെ വീട്ടിലെത്തി താരമായത്. ആചാരങ്ങളെല്ലാം ലംഘിച്ചായിരുന്നു യുവതിയുടെ തീരുമാനം. ജന്മദേശമായ കാണ്‍പൂരില്‍ നിന്നും വരന്റെ നാടായ കനൗജിലേക്ക് 80 കിലോമിറ്റര്‍ ഒറ്റയ്ക്ക് നടന്ന് വരന്റെ വീട്ടിലെത്തുകയായിരുന്നു ഗോള്‍ഡി. മെയ് നാലിനായിരുന്നു കാണ്‍പൂര്‍ സ്വദേശിയായ ഗോള്‍ഡിയുടെയും കനൗജ് സ്വദേശിയായ വീരേന്ദ്ര കുമാര്‍ റാഥോറിന്റെയും വിവാഹം അവസാനമായി നിശ്ചയിച്ചിരുന്നത്. ലോക് ഡൗണിനെ തുടര്‍ന്ന് ഇരുവരുടെയും വിവാഹം ഒരിക്കല്‍ മാറ്റിവച്ചതാണ്. എന്നാല്‍ അവസാനം തീരുമാനിച്ച മെയ് 9ലും വിവാഹം നടന്നില്ല. ലോക് ഡൗണ്‍ വീണ്ടും നീട്ടിയതു തന്നെയായിരുന്നു കാരണം.
ഇതോടെ ഗോള്‍ഡിയുടെ ക്ഷമ നശിച്ചു. അങ്ങനെ ഈ ആഴ്ച തുടക്കത്തിലാണ് പ്രിയതമനെ തേടി ഗോള്‍ഡി തന്റെ യാത്ര തുടങ്ങിയത്. 80 കിലോമീറ്റര്‍ കാല്‍നടയായാണ് അവള് കാണ്‍പൂരില്‍ നിന്നും കനൗജിലെത്തിയത്. അപ്രതീക്ഷിതമായി ഗോള്‍ഡിയെ കണ്ട വരന്റെ വീട്ടുകാര്‍ അമ്പരന്നു. വീരുവിന്റെ മാതാപിതാക്കള്‍ ഗോള്‍ഡിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നായിരുന്നു അവളുടെ പ്രതികരണം. ഒടുവില്‍ അവളുടെ ഇഷ്ടത്തിനു വഴങ്ങി വിവാഹം നടത്താന്‍ വീരുവിന്റെ മാതാപിതാക്കള്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
എന്നാല്‍ സ്വന്തം വീട്ടുകാരോടു പോലും പറയാതെയാണ് ഗോള്‍ഡി വീരുവിനെ തേടിയെത്തിയത്. മകള്‍ എവിടെ പോയി എന്നറിയാതെ അവളുടെ കുടുംബം തിരച്ചില്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് വീരുവിന്റെ പിതാവ് ഗോള്‍ഡിയുടെ വീട്ടുകാരെ മകള്‍ വരന്റെ വീട്ടില്‍ സുരക്ഷിതയായി എത്തിയിട്ടുണ്ടെന്ന് അറിയിച്ചു.

Keywords: News, National, Lucknow, Uttar Pradesh, Bride, Grooms, House, Marriage, Lockdown, Entertainment, Family, The woman walked the 80-kilometer from home to her groom
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.