അസാമാന്യ മെയ്‌വഴക്കം! സാരിയുടുത്ത് അനായാസേന തലകുത്തി മറിയുന്ന യുവതി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

 



മുംബൈ: (www.kvartha.com 15.06.2020) വ്യത്യസ്തമായി ആര് എന്ത് ചെയ്താലും സോഷ്യല്‍ മീഡിയ ഏറ്റെടുക്കും. അത്തരത്തില്‍ തലകുത്തി മറിയുന്ന യുവതിയുടെ വീഡിയോ വൈറലാവുകയാണ്. സാരിയുടുത്ത യുവതി റോഡില്‍ അസാമാന്യ കഴിവോടെ തലകുത്തി മറിയുന്ന വീഡിയോ ആണ് വൈലായിരിക്കുന്നത്. ഇങ്ങനെയൊന്ന് ആദ്യമാണ് എന്നാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കണ്ട ആളുകളുടെ പ്രതികരണം.

അസാമാന്യ മെയ്‌വഴക്കം! സാരിയുടുത്ത് അനായാസേന തലകുത്തി മറിയുന്ന യുവതി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

'എന്തൊരു കഴിവ്, ഷൂസോ ഉചിതമായ ഫ്ളോറോ ഇല്ലാതെ സാരിയില്‍. കൈകളില്‍ കൃത്യമായി ലാന്‍ഡ് ചെയ്യുന്നത് കാണൂ' എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ട്വിറ്റര്‍ ഉപയോക്താവായ സംഗീത വാര്യരുടെ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. കായികമന്ത്രി കിരണ്‍ റിജിജുവിനെ ടാഗ് ചെയ്തുകൊണ്ടാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

യുവതിക്ക് അസാമാന്യ കഴിവാണെന്നാണ് വൈറലായ വീഡിയോ കണ്ട എല്ലാവരുടെയും അഭിപ്രായം.

എന്നാല്‍ വീഡിയോയില്‍ കാണുന്ന യുവതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.

Keywords:  News, National, India, Mumbai, Entertainment, Video, Viral, Twitter, The young woman with her saris effortlessly Summersalt
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia