(www.kvartha,com 26.02.2016) നീര്‍ജ ഭനോട്ടിനെ അറിയില്ലേ? മരണം ധീരയായി പ്രഖ്യാപിച്ച നീര്‍ജ ഭനോട്ട് സിനിമാ ലോകത്തിന് സോനം കപൂറാണ്. നീര്‍ജ എന്ന ചിത്രത്തിലൂടെ ഒരു കാലത്ത് ഇന്ത്യയില്‍ ജീവിച്ചു മരിച്ച ഈ ധീരവനിതയായി അഭിനയിച്ചത് സോനമാണ്. ഒരു ബോളിവുഡ് ചിത്രത്തിലൂടെ അവരുടെ ജീവത്യാഗം വീണ്ടും ഓര്‍മിക്കും മുന്‍പ് പഞ്ചാബില്‍ അവര്‍ക്കായി ഒരു സ്മാരകമുണ്ടെന്ന് എത്ര പേര്‍ക്കറിയാം.
പച്ചപ്പുല്ലിന്റെ ഹരിതാഭയും മഞ്ഞപ്പട്ടു വിരിച്ച കടുക് പാടങ്ങളും നിറഞ്ഞ വിശാലമായ പ്രദേശത്തെ ഇത്തിരി സ്ഥലത്ത് നീര്‍ജയുടെ പൂര്‍ണകായ പ്രതിമ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു, മോഗ ജില്ലയിലെ ഘാല്‍ കലന്‍ എന്ന ഗ്രാമത്തില്‍. നീര്‍ജ ഭനോട്ടിന്റെ ശില്‍പ്പവും അവരുടെ ജീവത്യാഗം വിവരിക്കുന്ന സ്തൂപവുമൊരുക്കി, ഘാല്‍ കലന്‍ അവരുടെ ത്യാഗത്തെ അനശ്വരമാക്കി.
മാന്‍ജിത്ത് സിങ് ഗില്‍ എന്ന കലാകാരനാണ് നീര്‍ജയുടെ ശില്‍പ്പി. സ്തൂപത്തിന് മുകളില്‍ ഒരു വിമാനത്തിന്റെ മാതൃകയും ഒരുക്കിയിട്ടുണ്ട്. മാന്‍ജിത്തിന്റെ പേരിലുള്ള കൃഷിഭൂമി പാര്‍ക്കായി മുഖംമിനുക്കിയെടുക്കുകയായിരുന്നു. മഹാന്‍ ദേശ് ഭഗത് പാര്‍ക്കെന്നാണ് ഇവിടം അറിയപ്പെടുന്നത്. സ്മാരകം ഒരുക്കിയതും മാന്‍ജിത്ത് സ്വന്തം പോക്കറ്റില്‍ നിന്നു പണമെടുത്തു.
1986ല്‍ പാക് ഭീകരര്‍ റാഞ്ചിയ പാന്‍ അമേരിക്ക വിമാനത്തിലെ എയര്‍ഹോസ്റ്റസായിരുന്ന നീര്‍ജ ഭീകരരുടെ വെടിയേറ്റാണ് മരിക്കുന്നത്. 300 ഓളം യാത്രക്കാരെ രക്ഷപെടുത്തിയ ശേഷമായിരുന്നു നീര്‍ജയുടെ ജീവത്യാഗം. അശോക ചക്ര പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് നീര്‍ജ.
നീര്‍ജയുടെ ഓര്‍മയ്ക്കായി രാജ്യത്തെ ഏക സ്മാരകമാണ് പഞ്ചാബിലേത്. 2013ലാണ് നീര്‍ജ ശില്‍പ്പം മഹാന്‍ ദേശ് ഭഗത് പാര്‍ക്കില്‍ സ്ഥാപിച്ചത്. നീര്‍ജ കണ്ടശേഷം നിരവധി പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു സ്മാരകം കാണാന്‍ പഞ്ചാബിലെത്തുന്നത്. കഴിഞ്ഞയാഴ്ച മാത്രം 2000ത്തോളം സഞ്ചാരികള്‍ മഹാന്‍ ദേശ് ഭഗത് പാര്‍ക്ക് സന്ദര്‍ശിച്ചിരുന്നു.
നീര്‍ജയുടെ ശില്‍പ്പത്തിന് പുറമേ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാം, മില്‍ഖാ സിങ്, ഭഗത് സിങ്, സുഖ്‌ദേവ് തുടങ്ങി 40 ഓളം പ്രശസ്തരുടെ പ്രതിമകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
SUMMARY: In the middle of lush greenery and the yellow mustard fields of District Moga in Punjab, lies the small village of Ghal Kalan. Much before the release of the recent biopic on Neerja Bhanot, chief purser on the hijacked Pan Am flight in 1986 who saved the lives of 300 passengers, this village had already immortalized her.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.