ട്യൂമര്‍ വീണ്ടുമെത്തി; സീരിയല്‍ നടി ശരണ്യയ്ക്ക് വീണ്ടും ശസ്ത്രക്രിയ

 


കൊച്ചി: (www kvartha.com 07.08.2016) സീരിയല്‍ നടി ശരണ്യ ശശി ശാരുവിന് വീണ്ടും ശസ്ത്രക്രിയ. തലയില്‍ രൂപപ്പെട്ട ട്യൂമറിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ. ശരണ്യ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

'സുഹൃത്തുക്കളെ എനിക്കു വീണ്ടും ട്ട്യൂമര്‍ (തലയില്‍) വന്നതിനെ തുടര്‍ന്നു നാളെ എനിക്ക് ഓപ്പറേഷനാണ് , എല്ലാരും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക'–എന്നാണ് ശരണ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

തനിക്ക് ക്യാന്‍സര്‍ അല്ലെന്നും ട്യൂമറാണെന്നും നേരത്തേ ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ശരണ്യ വെളിപ്പെടുത്തിയിരുന്നു. ഇതിനകം രണ്ട് ശസ്ത്രക്രിയ ചെയ്തു. രോഗം ഭേദമായെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരി എറിഞ്ഞ ഷോട്ട്പുട്ട് തലയില്‍ പതിച്ചതാണ് രോഗകാരണമായത്. അന്നുണ്ടായ വേദനയൊന്നും കാര്യമാക്കിയിരുന്നില്ല. ഒടുവില്‍ തലവേദനയ്ക്ക് ശമനം ലഭിക്കാതായപ്പോഴാണ് ചികില്‍സ തേടിയതും രോഗം ട്യൂമറാണെന്ന് അറിയുന്നതും.
ട്യൂമര്‍ വീണ്ടുമെത്തി; സീരിയല്‍ നടി ശരണ്യയ്ക്ക് വീണ്ടും ശസ്ത്രക്രിയ

Keywords: Entertainment, Saranya Sasi Sharu, Tumor, Surgery, Treatment, Serial actress
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia