കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ഉദയ് ചോപ്ര; രസകരമായ പ്രതികരണവുമായി മുംബൈ പോലീസ്

 


മുംബൈ: (www.kvartha.com 16.09.2018) മനസില്‍ തോന്നുന്നത് അതുപോലെ തന്നെ പറയുന്നയാളാണ് ബോളീവുഡ് താരം ഉദയ് ചോപ്ര. ഈ സ്വഭാവം കാരണം ട്രോളന്മാരുടെ നിത്യ ഇരയാണ് ഉദയ്. ഇപ്പോഴിതാ കഞ്ചാവ് നിയമ വിധേയമാക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ഉദയ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

കഞ്ചാവ് ഇന്ത്യയില്‍ നിയമവിധേയമാക്കണം. ഒന്നാമത്, അതൊരിക്കല്‍ നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായിരുന്നു. രണ്ടാമത്, ഇത് നിയമ വിധേയമാക്കി നികുതി ഏര്‍പ്പെടുത്തിയാല്‍ ഒരു വരുമാന മാര്‍ഗവുമാകും. കൂടാതെ, ഇതിനൊരുപാട് വൈദ്യശാസ്ത്രപരമായ ഗുണങ്ങളുമുണ്ട്- എന്നായിരുന്നു ഉദയ് ചോപ്രയുടെ ട്വീറ്റ്.

എന്നാല്‍ താന്‍ കഞ്ചാവ് ഉപയോഗിക്കുന്നയാളല്ലെന്ന് താരം പറയുന്നു. കഞ്ചാവിനെ നിയമവിധേയമാക്കുന്നത് ഒരു ബുദ്ധിപരമായ നീക്കമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹോളി, ഭാംഗ് തുടങ്ങിയ ആഘോഷങ്ങളില്‍ നൂറ്റാണ്ടുകളായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. ശിവനെ പ്രീതിപ്പെടുത്താന്‍ മഹാശിവരാത്രിയില്‍ നിരവധി സന്യാസി വര്യന്മാര്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. മതത്തേക്കാള്‍ സംസ്‌ക്കാരവുമായാണ് കഞ്ചാവ് ബന്ധപ്പെട്ടിരിക്കുന്നത്. മതവും സംസ്‌ക്കാരവും പരസ്പരം ബന്ധപ്പെട്ടവയുമാണ്- ഉദയ് ചോപ്ര ട്വിറ്ററിലൂടെ വിശദീകരിച്ചു.

അതേസമയം ചോപ്രയുടെ ട്വീറ്റിനോട് മുംബൈ പോലീസ് പ്രതികരിച്ചത് തികച്ചും രസകരമായാണ്.

കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ഉദയ് ചോപ്ര; രസകരമായ പ്രതികരണവുമായി മുംബൈ പോലീസ്

ഒരു പൊതുസ്ഥലത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായം തുറന്ന് പറയാന്‍ അവകാശമുണ്ട് എന്നത് സമ്മതിക്കുന്നു. എന്നാല്‍ ഇപ്പോഴും കഞ്ചാവ് കൈവശം വെയ്ക്കുന്നതും ഉപയോഗിക്കുന്നതും കൈമാറുന്നതും 1985ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം കടുത്ത ശിക്ഷയ്ക്ക് ഇടയാക്കുന്നതാണ്.- എന്നായിരുന്നു മുംബൈ പോലീസിന്റെ ട്വീറ്റ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Mumbai Police Twitter handle, which is known for its witty and creative way of educating people about law and order, schooled Uday like a boss.

Keywords: National, Marijuana, Mumbai Police, Twitter


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia