ക്യാംപസിന്റെ നിര്‍മാണ സ്ഥലത്തുനിന്നും ഇഷ്ടിക കവര്‍ന്നു; തമിഴ് നടനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മോഷണക്കുറ്റത്തിന് പരാതി നല്‍കി ബിജെപി
Mar 27, 2021, 12:55 IST
ചെന്നൈ: (www.kvartha.com 27.03.2021) തമിഴ് നടനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മോഷണക്കുറ്റത്തിന് പരാതി നല്‍കി ബി ജെ പി. മധുര എയിംസ് ക്യാംപസിന്റെ നിര്‍മാണ സ്ഥലത്തുനിന്നും ഇഷ്ടിക കവര്‍ന്നെന്നാരോപിച്ചാണ് പൊലീസില്‍ പരാതി നല്‍കിയത്.
തൂത്തുക്കുടിയിലെ വിലാത്തികുളത്ത് വ്യാഴാഴ്ച നടന്ന പൊതുയോഗത്തില്‍ എയിംസ് ക്യാംപസില്‍ നിന്ന് എടുത്തു കൊണ്ടു വന്നതാണെന്ന അവകാശവാദത്തോടെ ഉദയനിധി സ്റ്റാലിന്‍ ഇഷ്ടിക പ്രദര്‍ശിപ്പിച്ചിരുന്നു. ബിജെപിയുടെ വികസന നയത്തെ പരിഹസിക്കാനായാണ് ഇഷ്ടിക എടുത്തത്.
'മൂന്ന് കൊല്ലം മുമ്പ് എ ഐ എ ഡി എം കെയും ബി ജെ പിയും നിര്‍മാണമാരംഭിച്ച എയിംസ് ആശുപത്രി ഇപ്പോഴും പണി തീര്‍ന്നിട്ടില്ലെന്നും ഇത് ഞാനവിടെ നിന്ന് എടുത്തു കൊണ്ടു വന്നതാണെന്നും ഇഷ്ടിക ഉയര്‍ത്തിക്കാട്ടി സ്റ്റാലിന്‍ പറഞ്ഞു.
ക്യാംപസ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ ഭരണകക്ഷിക്കെതിരായ ഉദയനിധി സ്റ്റാലിന്റെ വിമര്‍ശനം ഇഷ്ടിക ഉയര്‍ത്തിക്കാട്ടുന്ന ചിത്രത്തിനൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചു. ഉദയനിധിയുടെ വിമര്‍ശനം ബി ജെ പിക്ക് വലിയ തിരിച്ചടിയായി.
ഇതോടെയാണ് ബി ജെ പി പ്രവര്‍ത്തകനായ നീധിപാണ്ഡ്യന്‍ മോഷണക്കുറ്റം ആരോപിച്ച് ഉദയനിധി സ്റ്റാലിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. 2019 ജനുവരി 27-നാണ് മധുരയിലെ തോപ്പുരില്‍ എയിംസ് ആശുപത്രിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.