‘Unable’ to catch rats | പോകറ്റടിക്കാരെ മുതല്‍ പിടികിട്ടാപുള്ളികളെ വരെ പിടികൂടിയിട്ടുള്ള പൊലീസിന് എലികളെ വലയിലാക്കാനായില്ല; അവസാനം 'അവരെ' ഇറക്കി
Jun 27, 2022, 00:48 IST
ബെംഗ്ളുറു: (www.kvartha.com) പോകറ്റടിക്കാരെ മുതല്‍ പിടികിട്ടാപുള്ളികളെ വരെ പിടികൂടിയിട്ടുള്ള പൊലീസിന് എലികളെ വലയിലാക്കാനായില്ല. അവസാനം പൂച്ചകളെ ഇറക്കേണ്ടിവന്നു. കര്‍ണാടകയിലെ ഗൗരിബിദാനൂര്‍ റൂറല്‍ പൊലീസ് സ്റ്റേഷനിലാണ് രസകരമായ സംഭവം നടന്നത്. പ്രധാനപ്പെട്ട ഫയലുകള്‍ എലികള്‍ വലിച്ചുകീറാന്‍ തുടങ്ങിയതോടെയാണ് അവയുടെ ജന്മശത്രുവായ പൂച്ചയെ കളത്തിലിറക്കിയത്. ബെംഗ്ളുറു നഗരത്തില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അകലെയുള്ള ഈ സ്റ്റേഷന്‍ 2014 ലാണ് നിര്‍മിച്ചത്.
'സ്റ്റേഷന് സമീപത്ത് ഒരു തടാകമുണ്ട്, അതിനാല്‍ ഇവിടം താമസിക്കാന്‍ പറ്റിയ സ്ഥലമാണെന്ന് എലികള്‍ക്ക് തോന്നി. ഒരു പൂച്ചയെ കൊണ്ടുവന്നപ്പോൾ, എലിശല്യം കുറഞ്ഞു, അടുത്തിടെ മറ്റൊരു പൂച്ചയെ എത്തിച്ചു. ഇതുവരെ അവര്‍ മൂന്ന് എലികളെ കൊന്നു' ഗൗരിബിദനൂര്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ വിജയ് കുമാര്‍ പറഞ്ഞു.
'എലികള്‍ പൊലീസ് സ്റ്റേഷനിലുടനീളം ഓടുന്നു, ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്ന അലമാരകളിലും മുറികളിലും കയറി ഇറങ്ങുന്നു. ശല്യം സഹിക്കവയ്യാതെയാണ് പൂച്ചകളെ എത്തിച്ചത്, അവയ്ക്ക് പാലും ഭക്ഷണവും നല്‍കുന്നു, അവരിപ്പോള്‍ സ്റ്റേഷനിലെ കുടുംബാംഗങ്ങളെ പോലെയായി മാറിയിരിക്കുന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു.
എലി, കൊതുക് എന്നിവയുടെ ശല്യം തടയാന്‍ കര്‍ണാടകയിലെ പല വകുപ്പുകളും നല്ലൊരു തുകയാണ് ചിലവഴിക്കുന്നത്. ഉദാഹരണത്തിന്, എലി, കൊതുക് ശല്യം തടയാന്‍ പരീക്ഷാ അതോറിറ്റി (കെഇഎ) പ്രതിവര്‍ഷം 50,000 രൂപ ചെലവഴിക്കുന്നതായി വിവരാവകാശ (ആര്‍ടിഐ) അന്വേഷണത്തില്‍ കണ്ടെത്തി. 2010-15 കാലഘട്ടത്തില്‍ എലികളെ പിടിക്കാന്‍ സംസ്ഥാന സര്‍കാര്‍ 19.34 ലക്ഷം രൂപ ചിലവഴിച്ചതായി വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് ലഭിച്ച മറുപടിയില്‍ പറയുന്നു.

Keywords: Latest-News, National, Top-Headlines, Police, Karnataka, Animals, Entertainment, Police-station, Karnataka Police, ‘Unable’ to catch rats, Karnataka police ‘deploy’ cats.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.