'ചിരിക്കുന്ന രണ്ട് മനുഷ്യരെ നിങ്ങള്‍ക്ക് കാണാം, അതില്‍ ഷര്‍ട് ധരിച്ച് നില്‍ക്കുന്നത് ഇതിഹാസമാണ്'; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവുമായി ഉണ്ണിമുകുന്ദന്‍
Feb 11, 2022, 17:06 IST
കൊച്ചി: (www.kvartha.com 11.02.2022) മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ കൂടെ ഷര്‍ട് ധരിച്ച് നില്‍ക്കുന്നത് ഇതിഹാസമാണെന്നാണ് താരത്തിന്റെ ഫേസ്ബുക് പേജില്‍ കുറിച്ചിരിക്കുന്നത്.
'ചിരിക്കുന്ന രണ്ട് മനുഷ്യരെയാണ് നിങ്ങള്‍ കാണുന്നത്. അതില്‍ ഷര്‍ട് ധരിച്ച് നില്‍ക്കുന്നയാള്‍ ഒരു ഇതിഹാസമാണ്,' എന്നാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തോടൊപ്പം കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. കേരളത്തിലെ ഏറ്റവും 'സുന്ദരരായ രണ്ടുപേര്‍... നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കണ്ടതില്‍ സന്തോഷം...എപ്പോഴും അനുഗ്രഹീതരായി നിലകൊള്ളുക, ഞങ്ങളുടെ രണ്ട് അതിസുന്ദരന്മാര്‍', എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി മമ്മൂട്ടിക്ക്(ങമാാീീേ്യേ) ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്. സിനിമയ്ക്ക് പുറത്ത് മാത്രമല്ല സിനിമാ താരങ്ങളും മമ്മൂട്ടിയുടെ ആരാധകരാണ്. പലപ്പോഴും വൈറലാകാറുള്ള മമ്മൂട്ടിക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങള്‍ തന്നെയാണ് അതിന് തെളിവ്. ഇപ്പോഴിതാ പ്രിയതാരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍.
അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന 'ഭീഷ്മ പര്‍വ്വം' മാര്‍ച് മൂന്നിന് ചിത്രം തിയറ്ററുകളില്‍ എത്തും. മേപ്പടിയാന്‍ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Keywords: News, Kerala, State, Kochi, Entertainment, Social Media, Mammootty, Facebook, Facebook Post, Unni Mukundan shares photo with Mammootty
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.