തമിഴ് നടന്‍ വിജയ് യുടെ മതത്തെയും ജാതിയെയും സംബന്ധിച്ച വിവാദങ്ങളില്‍ വെളിപ്പെടുത്തലുമായി പിതാവ്
Sep 14, 2021, 10:46 IST
ചെന്നൈ: (www.kvartha.com 14.09.2021) തമിഴ് സൂപെര്‍ താരം വിജയ് യുടെ
മതവും ജാതിയും സംബന്ധിച്ച വിവാദങ്ങളില്‍ വിശദീകരണവുമായി പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖര്‍. പുതിയ ചിത്രത്തിന്റെ സംഗീത പ്രകാശന ചടങ്ങിലാണ് ചന്ദ്രശേഖറിന്റെ വെളിപ്പെടുത്തല്‍.
വിജയ്ക്ക് ജാതിയും മതവുമില്ല. സ്‌കൂളില്‍ ചേര്‍ക്കുന്ന സമയത്ത് അപേക്ഷാ ഫോമില്‍ മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത് 'തമിഴന്‍' എന്നാണു ചേര്‍ത്തതെന്നും ഇതു കണ്ട് ആദ്യം അപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ച സ്‌കൂള്‍ അധികൃതര്‍ പിന്നീട് വഴങ്ങിയെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
അന്നുതൊട്ട് ഇന്നുവരെ വിജയ്യുടെ സെര്‍ടിഫികറ്റില്‍ ജാതിയുടെ സ്ഥാനത്ത് 'തമിഴന്‍' എന്നാണ്. നാം വിചാരിച്ചാല്‍ നമുക്ക് ജാതിയില്ലാതെ മുന്നോട്ടുപോകാം. ആ തീരുമാനമെടുക്കേണ്ടത് നമ്മളാണെന്നും എസ് എ ചന്ദ്രശേഖര്‍ പറഞ്ഞു. സമൂഹത്തിലെ ജാതീയത ചര്‍ച്ച ചെയ്യുന്ന പുതിയ ചിത്രമാണ് 'സായം'. വിജയ് വിശ്വയാണ് ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ചന്ദ്രശേഖര്‍ വിജയ്ക്ക് ജാതിയും മതവുമില്ലെന്ന് വെളിപ്പെടുത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.