Controversy | ബോച്ചെയ്ക്കില്ലാത്ത പ്രിവിലേജ് വിനായകന് എന്തിന്? ഇനിയും സഹിക്കണോ കോപ്രായ വേഷങ്ങൾ 

 
Vinayakan facing criticism for his controversial actions
Vinayakan facing criticism for his controversial actions

Photo Credit: Facebook/ Vinayakan

● വിനായകനെന്ത് തെറ്റു ചെയ്താലും അതിനെ ന്യായീകരിക്കുന്നവർക്ക് പോലും ഇപ്പോൾ അയാളെ താങ്ങാൻ കഴിയാത്ത അവസ്ഥയാണ്. 
● ആറാം നൂറ്റാണ്ടിൽ ജീവിക്കേണ്ട അപരിഷ്കൃതനായ മനുഷ്യനായാണ് വിനായകൻ്റെ ഇടപെടൽ എന്നാണ് ആക്ഷേപം. 
● മദ്യവും മറ്റു ലഹരികളും ചെകുത്താനാക്കുകയാണ് ഈ നടനെയെന്നാണ് വിമർശനം. 
● സ്ത്രീകളെ ഉൾപ്പെടെ അവഹേളിക്കുകയാണ് വിനായകൻ്റെ ശീലം. 

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) വിനായകൻ നല്ല നടനാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. സംസ്ഥാന സർക്കാരിൻ്റെ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജയിലറെന്ന സിനിമയിൽ തെന്നിന്ത്യൻ താര രാജാവ് രജനിയോട് വില്ലൻ വേഷത്തിൽ  കിടപിടിച്ചു നിൽക്കാൻ വിനായകന് കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയിലെ ഏറ്റവും പ്രധാന നടൻമാരിൽ ഒരാളായ വിനായകൻ സ്വന്തം നിലയിൽ അടിച്ചു കയറി വന്നതാണ്. തൻ്റെ ദളിത് സ്വത്വത്തെ മാർക്കറ്റ് ചെയ്യാൻ നന്നായി അറിയാവുന്ന കലാകാരൻ കൂടിയാണ്  വിനായകൻ. ഇതിനൊപ്പം കടുത്ത സി. പി എമ്മുകാരൻ കൂടിയാണ് ഈ നടൻ.

തൻ്റെ കമ്യുണിസ്റ്റ് പാർട്ടി പക്ഷപാതിത്വം വിനായകൻ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. തനിക്കെതിരെ എന്തെങ്കിലും ആരോപണം ഉയർന്നുവന്നാൽ താൻ ദളിത്- സി.പി.എമ്മുകാരനായത് കൊണ്ടാണെന്ന് പറഞ്ഞാണ് വിനായകൻ സാധാരണ പ്രതിരോധിക്കാറുള്ളത്. ഇതോടെ വിനായകനെതിരെ പരാതിപ്പെടുന്നവരെ സി.പി.എം സൈബർ വെട്ടുകിളികൾ പാറിപ്പറന്ന് വന്ന്  കൊത്തി പറിക്കും. വിനായകനെന്ത് തെറ്റു ചെയ്താലും അതിനെ ന്യായീകരിക്കുന്നവർക്ക് പോലും ഇപ്പോൾ അയാളെ താങ്ങാൻ കഴിയാത്ത അവസ്ഥയാണ്. 

തുടർച്ചയായി ആഭാസത്തരങ്ങളും തെറ്റുകളും ചെയ്തു കൊണ്ടിരിക്കുകയാണ് വിനായകൻ. ആറാം നൂറ്റാണ്ടിൽ ജീവിക്കേണ്ട അപരിഷ്കൃതനായ മനുഷ്യനായാണ് വിനായകൻ്റെ ഇടപെടൽ എന്നാണ് ആക്ഷേപം. ഏറ്റവും ഒടുവിൽ കൊച്ചിയിലെ ഫ്ളാറ്റിൽ നടത്തിയ നഗ്നതാ പ്രദർശനത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിന് ശേഷം ഫ്ളാറ്റിലെ സഹ താമസക്കാരോട് ഇയാൾ സോഷ്യൽ മീഡിയയിലൂടെ മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിലും അതൊക്കെ സ്ഥിരം നമ്പറുകളാണെന്നാണ് അറിയാവുന്നവർ പറയുന്നത്. 

മദ്യവും മറ്റു ലഹരികളും ചെകുത്താനാക്കുകയാണ് ഈ നടനെയെന്നാണ് വിമർശനം. കോടികൾ പ്രതിഫലമായി കിട്ടുന്നത് ഇയാളുടെ നില തെറ്റിക്കുന്നു. സ്ത്രീകളെ ഉൾപ്പെടെ അവഹേളിക്കുകയാണ് വിനായകൻ്റെ ശീലം. പൊലീസ് സ്റ്റേഷനിലും എയർപോർട്ടിലും ലഹളയുണ്ടാക്കിയിട്ടുണ്ട്. സകല തോന്ന്യാസങ്ങളും ചെയ്തിട്ട് താൻ ദളിതനാണെന്ന് പറഞ്ഞ് അവർക്ക് കൂടി അപമാനമാവുകയാണ് ഈ നടൻ എന്നാണ് നെറ്റിസൻസ് പറയുന്നത്.

ദ്വയാർത്ഥപരാമർശം നടത്തിയതിന് ബോബി ചെമ്മണ്ണുരിനെ മണിക്കൂറുകൾക്കുള്ളിൽ ജയിലിൽ അടച്ച സർക്കാർ എന്തുകൊണ്ട് വിനായകനെ തൊടുന്നില്ലെന്ന ചോദ്യം ഉയരുന്നുണ്ട്. നേരത്തെ കേരളത്തിൻ്റെ ആരാധ്യനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വേർപിരിഞ്ഞപ്പോൾ വിനായകൻ പറഞ്ഞ വാക്കുകൾ കേരളം മറന്നിട്ടില്ല. ഉമ്മൻ ചാണ്ടി ചത്തതിന് എന്തിനാണ് രണ്ടു ദിവസം നാട്ടുകാരുടെ വഴിമുടക്കി ദുഃഖാചരണമാണെന്നാണ് ചോദിച്ചത്. ഇത്രയേറെ ക്രൂരവാക്കുകൾ പറയാൻ വിനായകന് മാത്രമേ കഴിയൂ. 

വിനായകനെ പന പോലെ വളർത്തിയ സി.പി.എമ്മെന്ന രാഷ്ട്രീയ പാർട്ടിക്ക് പോലും ഇതിനെ ന്യായീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇമ്മാതിരി തോന്ന്യാസങ്ങൾ നിർത്തി സിനിമയിൽ കേന്ദ്രീകരിക്കുന്നതാണ് വിനായകന് നല്ലത്. അല്ലെങ്കിൽ ഇപ്പോൾ ലഭിക്കുന്ന ചലച്ചിത്രനടൻ, ദളിതൻ, സി.പി.എം പോരാളി എന്നിങ്ങനെയുള്ള പ്രിവിലേജുകളൊന്നും ജനങ്ങൾ നൽകിയെന്നു വരില്ല.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുകയും, നിങ്ങളുടേതായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക!
Vinayakan has found himself at the center of numerous controversies regarding his behavior, personal life, and political affiliations. Critics are questioning his privileged status and the social impact of his actions.

#Vinayakan #Controversy #CelebrityBehavior #PoliticalAffiliations #DalitActor #SocialMediaCriticism

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia