വിരാട് കോഹ്‌ലി- അനുഷ്‌ക ബന്ധവും തകര്‍ച്ചയില്‍

 


(www.kvartha.com 30.01.2016) പ്രണയ പരാജയങ്ങളുടെ വര്‍ഷമാണോ ബോളിവുഡിന് 2016...? പുറത്ത് വരുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇങ്ങനെ സംശയിക്കേണ്ടി വരും. രണ്‍ബീര്‍ കപൂര്‍- കത്രീന കൈഫ് ജോഡികള്‍ അടിച്ചു പിരിഞ്ഞുവെന്ന വാര്‍ത്തയോടെയാണ് പുതുവര്‍ഷം പുലര്‍ന്നത്. ഇക്കാര്യത്തില്‍ ഇതുവരെ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. ഇപ്പോളിതാ മറ്റൊരു പ്രണയത്തകര്‍ച്ചയുടെ വാര്‍ത്തകൂടി ബി ടൗണില്‍ നിന്നും പുറത്ത് വരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും തമ്മില്‍ അടിച്ചു പിരിഞ്ഞുവെന്നാണ് പാപ്പരാസിക്ക് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ക്രിക്കറ്റും സിനിമയുമാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദങ്ങള്‍. യുവ ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലെ ഷോമാനാണ് വിരാട് കോഹ്‌ലി. ബാറ്റ് കൊണ്ടു മൈതാനത്ത് നിരവധി റെക്കോഡുകള്‍ ചെറിയ പ്രായത്തിനുള്ളില്‍ സ്വന്തമാക്കിയ താരം. ബി ടൗണിലെ വേറിട്ട സുന്ദരി അനുഷ്‌കയുമായുള്ള കോഹ്‌ലിയുടെ പ്രണയം മാധ്യമങ്ങള്‍ ഏറെ ആഘോഷമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരം നടക്കുന്ന സമയത്ത് ഗ്യാലറിയിലെ നിറസാന്നിധ്യമായിരുന്നു അനുഷ്‌ക.

ബൗണ്ടറിയും സിക്‌സറും നേടിയ ശേഷം കോഹ്‌ലി ഗ്യാലറിയില്‍ ഇരിക്കുന്ന അനുഷ്‌കയ്ക്ക് ചുംബനം നല്‍കുന്ന രംഗങ്ങള്‍ ടിവിയില്‍ സ്ഥിരമായിരുന്നു ഒരുകാലത്ത്. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ തോറ്റപ്പോള്‍ അനുഷ്‌കയും ഏറെ പഴികേട്ടു. രണ്ടുപേരും എല്ലാം അവസാനിപ്പിച്ചുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത. പരസ്പരം ഫോണ്‍ ചെയ്യാനോ കാണാനോ പോലും ഇരുവരും തയാറാകുന്നില്ലെന്നാണ് വിവരം.

വിരാട് കോഹ്‌ലി- അനുഷ്‌ക ബന്ധവും തകര്‍ച്ചയില്‍



SUMMARY: In the season of break-ups, when Virat Kohli and Anushka Sharma unfollowed each other on Instagram, fans of the duo sounded the loudest alarm.

According to media reports, a fan noticed that Virat and Anushka have unfollowed each other from their respective Instagram accounts.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia