Controversy | 'പുനരാലോചിക്കാം, പുനര്‍നിര്‍മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാം'; 'അമ്മ'യിലെ കൂട്ടരാജിയ്ക്ക് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വിമന്‍ ഇന്‍ സിനിമ കലക്റ്റീവ്   
 

 
WCC, AMMA, Mohanlal, Hema Committee, resignation, Malayalam cinema, sexual allegations, leadership crisis, moral responsibility, revolution
WCC, AMMA, Mohanlal, Hema Committee, resignation, Malayalam cinema, sexual allegations, leadership crisis, moral responsibility, revolution

Photo Credit: Facebook / Women in Cinema Collective

നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാമെന്നും പോസ്റ്റ്
 

കൊച്ചി: (KVARTHA) താരസംഘടനയായ 'അമ്മ'യിലെ കൂട്ടരാജിക്ക് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് (ഡബ്ല്യുസിസി). പ്രവര്‍ത്തിക്കാനുള്ള ഞങ്ങളുടെ ആഹ്വാനമാണിത് എന്ന തലക്കെട്ടിലാണ് ഇംഗ്ലീഷിലും മലയാളത്തിലുമായി കുറിപ്പ് പങ്കുവെച്ചത്.


'പുനരാലോചിക്കാം, പുനര്‍നിര്‍മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാം' എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. 
നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാമെന്നും ഡബ്ല്യുസിസി പറയുന്നു. 

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതുമുതല്‍ ഡബ്ല്യൂ.സി.സിയുടെ പ്രതികരണങ്ങളെല്ലാം വലിയ ചര്‍ച്ചയാവുകയും വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. അതിലെ ഏറ്റവും പുതിയ പ്രതികരണമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രൂക്ഷമാകുന്നതിനിടെ ചൊവ്വാഴ്ചയാണ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചുകൊണ്ട് മോഹന്‍ലാല്‍ പത്രക്കുറിപ്പ് പുറത്തിറക്കിയത്. 


'അമ്മ' ഭരണ സമിതിയിലെ ചില ഭാരവാഹികള്‍ നേരിട്ട ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, അതിന്റെ ധാര്‍മികമായ ഉത്തരവാദിത്തം മുന്‍നിര്‍ത്തിയാണ് ഭരണ സമിതിയുടെ രാജിയെന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജിവച്ച മോഹന്‍ലാലിന്റെ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞിരുന്നു. 

രണ്ടു മാസത്തിനുള്ളില്‍ പൊതുയോഗം കൂടി പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുമെന്നും അതുവരെ താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍, നിലവിലുള്ള ഭരണസമിതി തുടരുമെന്നും കുറിപ്പില്‍ പറയുന്നു.

രാജിവിവരം പ്രഖ്യാപിച്ച് മോഹന്‍ലാല്‍ പുറത്തുവിട്ട വാര്‍ത്തക്കുറിപ്പില്‍ നിന്ന്:

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സമൂഹ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ 'അമ്മ' സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മികമായ ഉത്തരവാദിത്തം മുന്‍നിര്‍ത്തി രാജി വയ്ക്കുന്നു. 

രണ്ടു മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നല്‍കുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. 'അമ്മ'യെ നവീകരിക്കാനും ശക്തിപ്പെടുത്തുവാനും കെല്‍പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും.'

#WCCResponse #AMMALeadershipCrisis #MohanlalResignation #MalayalamCinema #HemaReport #WomenInCinema
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia