ഓടുന്ന കാറിലിരുന്ന് കണ്ണെഴുതുന്ന നായികയെ ചന്ദനമഴ മാറ്റി, എന്താണാവോ

 


തിരുവനന്തപുരം: (www.kvartha.com 08.05.2017) ഏഷ്യാനെറ്റ് വിനോദ ചാനലിലെ സൂപ്പര്‍ഹിറ്റ് പരമ്പര ചന്ദനമഴയിലെ നായിക മാറിയതിനു പിന്നിലെന്ത്. പ്രേക്ഷകര്‍ക്കുമാത്രമല്ല ചാനല്‍ അണിയറ പ്രവര്‍ത്തകരില്‍ ഭൂരിഭാഗത്തിനും ഇതിനേക്കുറിച്ച് കാര്യമായ വിവരമില്ല.

പരമ്പരയുടെ അണിയറ പ്രവര്‍ത്തകര്‍ക്കു മാത്രം അറിയാവുന്നതും അവരുടെ ആഭ്യന്തര കാര്യവുമായതിനാല്‍ തങ്ങളെ അത് ബാധിക്കുന്നില്ല എന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. ഏതായാലും പലപ്പോഴും സീരിയലുകളിലെ കഥാപാത്രങ്ങളുടെ മുഖം പൊടുന്നനേ മാറുന്നതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ആഴ്ചകള്‍ക്കു മുമ്പേ അറിയിച്ചാണ് മാറ്റം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ചന്ദനമഴ അന്ധവിശ്വാസവും പ്രേക്ഷകന്റെ സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്ന കഥാ സന്ദര്‍ഭങ്ങളുമൊക്കെയായാണ് നിറഞ്ഞാടുന്നത്. എങ്കിലും ഏഷ്യാനെറ്റിന്റെ മുന്‍നിര റേറ്റിംഗ് അതിനാണത്രേ. മറ്റൊരു പരമ്പരയായ പരസ്പരവുമായാണ് ചന്ദനമഴയുടെ മത്സരം. പരസ്പരമാകട്ടെ എങ്ങോട്ടൊക്കെ പോകുന്നുവെന്ന് അറിയാത്ത സ്ഥിതിയിലും പ്രേക്ഷകന് വലിയ കാര്യമാണെന്ന് ചാനല്‍ പറയുന്നു.

ചന്ദനമഴയില്‍ അമൃത എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നടിയെയാണ് മാറ്റിയത്. ഇവരുടെ ആദ്യ പരമ്പരയായിരുന്നു ഇത്. പുതുതായി വരുന്ന നായികയെയും മുമ്പ് പ്രേക്ഷകന്‍ കണ്ടിട്ടില്ല. തിങ്കളാഴ്ച രാത്രി മുതലാണ് പുതിയ നായിക വരുന്നത്. അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനു വേണ്ടി പ്രചാരണത്തിനെത്തിയ ചന്ദനമഴയിലെ അമൃത മൈക്കിനു മുന്നില്‍ പറഞ്ഞ അബദ്ധങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു.

മുംബൈ, ചെന്നൈ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ റോഡിലൂടെ കാറില്‍ യാത്ര ചെയ്യുമ്പോള്‍ തെറ്റിപ്പോകാതെ കണ്ണെഴുതാമെന്നും ഇവിടുത്ത റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ അത് പറ്റില്ലെന്നുമാണ് അവര്‍ പറഞ്ഞത്. റോഡുകളുടെ ശോച്യാവസ്ഥയേക്കുറിച്ചു പറയാന്‍ ചെന്നൈയെയും മുംബൈയെയും വിദേശ രാജ്യങ്ങളാക്കിയ നടിയെ സമൂഹമാധ്യമങ്ങള്‍ 'കൊന്ന് കൊലവിളിച്ചു'. പക്ഷേ, അതുകൊണ്ടൊന്നും ചന്ദനമഴയെ അതിന്റെ പ്രേക്ഷകര്‍ കൈവിട്ടില്ല.

ഓടുന്ന കാറിലിരുന്ന് കണ്ണെഴുതുന്ന നായികയെ ചന്ദനമഴ മാറ്റി, എന്താണാവോ

മുഖമേ മാറുന്നുള്ളൂ കഥാപാത്രം മാറുന്നില്ല എന്ന മട്ടില്‍ അമൃതയുടെ മാറ്റം കുറേ ആഴ്ചകളായി ഏഷ്യാനെറ്റ് ചന്ദനമഴയ്ക്കിടെ പുതിയ നായികയുടെ വരവ് അറിയിക്കുന്നുണ്ടായിരുന്നു.

Also Read:

മത്സ്യലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് ഗുരുതരം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: What happend to Amritha in Chandanamazha, Thiruvananthapuram, Entertainment, News, Channel, Asianet-TV, Actress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia