സണ്ണി ലിയോണിനെ അതിശയിപ്പിച്ച് പിടിവിടാതെ പെൺകുട്ടി

 


മുംബൈ: (www.kvartha.com 28.08.2016) ബോളിവുഡ് താരം സണ്ണി ലിയോൺ പലതരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നടന്നൊരു സംഭവത്തിന്‍റെ മധുരിക്കുന്ന ഓർമകളിലാണിപ്പോഴും ഇന്ത്യൻ സിനിമയിലെ സെക്സ് ബോംബ് ആയ സണ്ണി ലിയോൺ. ഒരു ചെറിയ പെൺകുട്ടിയാണ് കഥാനായിക.

സണ്ണിയെ കണ്ട പെൺകുട്ടി മാതാപിതാക്കളെ വിട്ട് താരത്തിന് അടുത്തെത്തി. കുട്ടിയെ സണ്ണി എടുത്ത് ലാളിക്കുകയും ചെയ്ത്. പിന്നെയാണ് യഥാർഥ സംഭവം. അച്ഛനും അമ്മയും വിളിച്ചിട്ടും കുട്ടി സണ്ണിയെ വിടുന്നില്ല. കുട്ടിക്ക് സണ്ണി ലിയോൺ മതിയെന്ന അവസ്ഥ. രക്ഷിതാക്കൾ ത്രിശങ്കുവിൽ.

ഇതോടെ, കൂടെ നിന്നവർ വീഡിയോയും ചിത്രമെടുക്കുന്നതിന്‍റെ തിരക്കായി. സണ്ണിയുടെ അടുത്ത് വീണ്ടും കൊണ്ടുവരാമെന്ന് ആവർത്തിച്ച് പറഞ്ഞപ്പോഴാണ് കുട്ടി താരത്തെ വിടാൻ തയ്യാറായത്. എന്തായാലും സണ്ണി തന്നെ വീഡിയോയും ചിത്രവും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ആരാധകർ ഇതേറ്റെടുക്കുകയും സംഭവം വൈറലാവുകയും ചെയ്തു.
സണ്ണി ലിയോണിനെ അതിശയിപ്പിച്ച് പിടിവിടാതെ പെൺകുട്ടി

SUMMARY: A video, currently trending on YouTube, shows the adorable moment a little girl hugged actor Sunny Leone and simply refused to let go.

Keywords: Video, Currently, Trending, YouTube, Shows, Adorable moment, Girl
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia