Criticism | പരാതി നല്‍കാന്‍ സ്ത്രീകള്‍ മുന്നോട്ടു വരണം, എന്തിനാണ് മടിക്കുന്നത്; 'ഞാന്‍ കൊടുക്കേണ്ടത് അന്നേ കൊടുത്തു'വെന്ന് നടി ഉഷ ഹസീന
അമ്മ സ്ത്രീപക്ഷത്തു നില്‍ക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.
സ്ത്രീകളുടെ പ്രതിനിധിയായി ഇരുന്ന കുട്ടിയുടെ സംസാരം കേട്ടപ്പോള്‍ വിഷമം തോന്നി.
വനിതകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും കുറച്ചുകൂടെ ഗൗരവമായി സംസാരിക്കുകയും ചെയ്യുന്നവരാകണം വനിതകളെ പ്രതിനിധീകരിച്ച് വരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.
കൊച്ചി: (KVARTHA) പരാതി കൊടുക്കാന്‍ എന്തിനാണ് സ്ത്രീകള്‍ മടിക്കുന്നതെന്നും പരാതി നല്‍കാന്‍ മുന്നോട്ടു വരണമെന്നും ആവശ്യപ്പെട്ട നടി ഉഷ ഹസീന. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കൂടുതല്‍ നടിമാര്‍ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി മുന്നോട്ടുവന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
എന്റെ മുറിയില്‍ വന്ന് ആരും തട്ടിയിട്ടില്ല. അവസരം വേണമെങ്കില്‍ ഇങ്ങനെ വേണമെന്നും ആരും പറഞ്ഞിട്ടില്ല. ഞാന്‍ നേരിട്ട കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. ആ സംവിധായകന്റെ പേരു പറയാത്തതിനെക്കുറിച്ചു പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. ദുരനുഭവം ഉണ്ടായപ്പോള്‍ തന്നെ ഞാന്‍ പ്രതികരിച്ചു. കൊടുക്കേണ്ടത് അന്നേ കൊടുത്തു. സ്‌പോട്ടില്‍ തന്നെ ഞാന്‍ പ്രതികരിച്ചിട്ടുണ്ടെന്നും ഉഷ പറഞ്ഞു.
അമ്മ സ്ത്രീപക്ഷത്തു നില്‍ക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. പക്ഷേ സ്ത്രീകളുടെ പ്രതിനിധിയായി ഇരുന്ന കുട്ടിയുടെ സംസാരം കേട്ടപ്പോള്‍ വിഷമം തോന്നിയെന്നും വനിതകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും കുറച്ചുകൂടെ ഗൗരവമായി സംസാരിക്കുകയും ചെയ്യുന്നവരാകണം വനിതകളെ പ്രതിനിധീകരിച്ച് വരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നും അങ്ങനെയുള്ളവരെ കമ്മിറ്റിയില്‍ കൊണ്ടുവരണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ഉഷ പറഞ്ഞു. ജഗദീഷ് സംസാരിച്ചത് കേട്ടപ്പോള്‍ സന്തോഷം തോന്നിയെന്നും അവര്‍ പ്രത്യേകം എടുത്തുപറഞ്ഞു.
ഉഷയുടെ വാക്കുകള്‍:
അഭിപ്രായങ്ങള്‍ ശക്തമായി പറയും. സര്‍ക്കാരും സാംസ്‌കാരിക വകുപ്പും ശക്തമായി ഇടപെടണം. എല്ലാത്തിനും ഒരു ചിട്ടവട്ടമുണ്ടാവണം. പരാതി കൊടുക്കാതെ ഒരു കേസെടുത്താല്‍, ഞാന്‍ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നു കേസിനാസ്പദമായി സംസാരിച്ച ആള്‍ പറഞ്ഞാല്‍ എന്ത് ചെയ്യും.
പരാതി കൊടുക്കാന്‍ എന്തിനാണു മടി. ധൈര്യപൂര്‍വം പല പെണ്‍കുട്ടികളും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. പിന്നെ എന്തിനാണു പരാതി കൊടുക്കാന്‍ മടിക്കുന്നത്. അവര്‍ മുന്നോട്ട് വരണം. പരാതി കൊടുക്കണം. ഏത് ഉന്നതനാണു മോശമായി പെരുമാറിയതെങ്കിലും അവര്‍ക്ക് എതിരെ നടപടിയെടുക്കണം. അതിന് സര്‍ക്കാരും സാംസ്‌കാരിക വകുപ്പും കൂടെ നില്‍ക്കുമെന്നാണു വിശ്വാസം.
എന്റെ മുറിയില്‍ വന്ന് ആരും തട്ടിയിട്ടില്ല. അവസരം വേണെങ്കില്‍ ഇങ്ങനെ വേണമെന്നും ആരും പറഞ്ഞിട്ടില്ല. ഞാന്‍ നേരിട്ട കാര്യം പറഞ്ഞിട്ടുണ്ട്. ആ സംവിധായകന്റെ പേരു പറയാത്തതിനെക്കുറിച്ചു പലരും പറഞ്ഞിട്ടുണ്ട്. അദ്ദേഹം ജീവിച്ചിരിപ്പില്ല. അന്നേ ഞാന്‍ പ്രതികരിച്ചു. കൊടുക്കേണ്ടത് അന്നേ കൊടുത്തു. സ്‌പോട്ടില്‍ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. അമ്മ സ്ത്രീപക്ഷത്തു നില്‍ക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.
പക്ഷേ സ്ത്രീകളുടെ പ്രതിനിധിയായി ഇരുന്ന കുട്ടിയുടെ സംസാരം കേട്ടപ്പോള്‍ വിഷമം തോന്നി. വനിതകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും കുറച്ചുകൂടെ ഗൗരവമായി സംസാരിക്കുകയും ചെയ്യുന്നവരാകണം വനിതകളെ പ്രതിനിധീകരിച്ച് വരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, അങ്ങനെയുള്ളവരെ കമ്മിറ്റിയില്‍ കൊണ്ടുവരണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ജഗദീഷ് സംസാരിച്ചത് കേട്ടപ്പോള്‍ സന്തോഷം തോന്നി.
സമാന അനുഭവങ്ങള്‍ നേരിട്ട അടുത്ത സുഹൃത്തായ ഗീതാ വിജയന്‍ പ്രസ്താവന നടത്തി. പലരും ഇപ്പോള്‍ തുറന്നു പറയുന്നുണ്ട്. പവര്‍ ഗ്രൂപ്പു കാരണം ഒമ്പത് സിനിമകള്‍ നഷ്ടപ്പെട്ടെന്നു ശ്വേത മേനോന്‍ പറഞ്ഞു. ദുരനുഭവം മൂലം സിനിമാ അഭിനയം വേണ്ടെന്നു വച്ചു പോയ സഹപ്രവര്‍ത്തകരുണ്ട്. അഭിനയം നിര്‍ത്താമെന്ന് ഞാനും വിചാരിച്ചിരുന്നു. അന്നു ഗണേഷ് കുമാറുമായി സംസാരിച്ചു. ഗണേഷ് കുമാര്‍ നല്ല ധൈര്യം തരുകയും പോസിറ്റിവായിട്ട് ഇടപെടുകയും ചെയ്തു. പക്ഷേ സിനിമകള്‍ കുറഞ്ഞു. ഇപ്പോഴാണ് വീണ്ടും സജീവമായി അഭിനയിക്കുന്നത്. ആരോപണമുണ്ടായാല്‍ നേരിടാന്‍ രഞ്ജിത്ത് തയാറാകണം- എന്നും ഉഷ പറഞ്ഞു.
#UshaHaseena #WomenEmpowerment #MalayalamCinema #KeralaNews #Assault #FilmIndustry