Film | ദുരൂഹതകൾ നിറഞ്ഞ അന്വേഷണവുമായി 'ഈ തനിനിറം'; അനൂപ് മേനോൻ്റെ കരിയറിലെ മികച്ച സിനിമയാകുമോ?

 
 Anoop Menon in the film 'Ee Thaniniram,' an investigative thriller
 Anoop Menon in the film 'Ee Thaniniram,' an investigative thriller

Image Credit: Facebook/ Anoop Menon

● കെ. മധു, ഭദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ സിനിമയുടെ തുടക്കം.
● എസ്.ഐ. ഫെലിക്സ് ലോപ്പസായി അനൂപ് മേനോൻ എത്തുന്നു.
● സിനിമയുടെ ചിത്രീകരണം ഓശാനാമൗണ്ട്, വാഗമൺ, തിരുവനന്തപുരം എന്നിവിടങ്ങളിൽ.
● അനൂപ് മേനോൻ ഏറെ കാലത്തിന് ശേഷം നായകനാവുന്ന സിനിമയാണിത്.

ഡോണൽ മൂവാറ്റുപുഴ

 (KVARTHA) അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന 'ഈ തനിനിറം'  എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. കോട്ടയം ജില്ലയിൽ പാലയ്ക്കടുത്തുള്ള ഭരണങ്ങാനത്ത് ആണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഈ സിനിമ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഒന്നാണെന്നാണ് പുറത്തുവരുന്ന വിവരം. പാലാക്കടുത്ത്, ഭരണങ്ങാനം, ഇടമറ്റത്തുള്ള ഓശാനാ മൗണ്ട് ആണ് ഇതിൻ്റെ പ്രധാന ലൊക്കേഷൻ. 

മലയാളത്തിൻ്റെ രണ്ടു ലെജൻ്റ് സംവിധായകരായ കെ മധു, ഭദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിലൂടെയാണ് ഈ ചിത്രത്തിന് തുടക്കമായത്. കെ. മധു സ്വിച്ചോൺ കർമ്മവും, ഭദ്രൻ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ലളിതമായ ചടങ്ങിൽ ഈ ചിത്രം ആരംഭിച്ചത്. അനൂപ് മേനോൻ ആദ്യ ഷോട്ടിൽ അഭിനയിച്ചു. ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹൻ നിർമ്മിക്കുന്ന ചിത്രമാണിത്. മഹാരാജാ ടാക്കീസ്, അഡ്വ.ലഷ്മണൻ ലേഡീസ് ഒൺലി , എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് ഫിലിംസിൻ്റെ ബാനറിൽ  എസ്. മോഹനൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഈ തനിനിറം. 

 Anoop Menon in the film 'Ee Thaniniram,' an investigative thriller

കെ. മധു, ഹരികുമാർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന രതീഷ് നെടുമങ്ങാട് , ഗുഡ് ബാഡ് അഗ്ളി, ഡയൽ 100 എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ഇപ്പോൾ ഈ തനിനിറം എന്ന ചിത്രം ഒരുക്കുന്നത്. പതിവായി ക്യാമ്പ് വിത്ത് സ്ട്രെയിഞ്ചേഴ്സ് പ്രോഗ്രാമുകൾ നടന്നു വരുന്ന ഒരു റിസോർട്ടിൽ ഒരു ക്യാമ്പിൽ പങ്കെട്ടുക്കാനായി നാടിൻ്റെ നാനാഭാഗത്തു നിന്നും നിരവധി ചെറുപ്പക്കാർ ഇല്ലിക്കൽ ഹോളിഡേയ്സ് എന്ന റിസോർട്ടിൽ ഒത്തുചേരുന്നു. ഇവിടുത്തെ പ്രോഗാമുകൾ നടക്കുന്നതിനിടയിലാണ് ഒരു പെൺകുട്ടിക്ക് ദാരുണമായ ഒരു ദുരന്തം സംഭവിക്കുന്നത്. ഈ ദുരന്തത്തിൻ്റെ അന്വേഷണമാണ് പിന്നീട് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. 

പൂർണമായും ഇൻവസ്റ്റിഗേറ്റീവ് തില്ലറായിട്ടാണ് ചിത്രത്തിൻ്റെ പിന്നിട്ടുള്ള കഥാ പുരോഗതി. ഏറെ ദുരൂഹതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് ഈ ചിത്രത്തിൻ്റെ അന്വേഷണം. ചെന്നെത്തുന്നത്. എസ്.ഐ. ഫെലിക്സ് ലോപ്പസാണ് ഈ കേസന്വേഷണത്തിൻ്റെ ചുക്കാൻ പിടിക്കുന്നത്. അനൂപ് മേനോൻ ഈ കഥാപാത്രത്തെ ഏറെ ഭദ്രമാക്കുന്നു. രമേഷ് പിഷാരടി, ഇന്ദ്രൻസ്, നോബി പ്രസാദ് കണ്ണൻ, ജി. സുരേഷ് കുമാർ, ദീപക് ശിവരാജൻ (അറബിക്കഥ ഫെയിം), അജിത്, രമ്യാ മനോജ്, അനഘാ രോഹൻ, ആദർശ് ഷേണായ്, ബാലു ശ്രീധർ ആദർശ് ഷാനവാസ്, വിജീഷ, ഗൗരി ഗോപൻ, ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 

തിരക്കഥ - അംബികാ കണ്ണൻ ബായ്. ഗാനങ്ങൾ - അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു. സംഗീതം - ബിനോയ് രാജ് കുമാർ ഛായാഗ്രഹണം - പ്രദീപ് നായർ. എഡിറ്റിംഗ് - അജു അജയ്, കലാസംവിധാനം - അശോക് നാരായൺ. കോസ്റ്റ്യും - ഡിസൈൻ - റാണാ മേക്കപ്പ് - രാജേഷ് രവി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രാജു സമഞ്ജ്സ അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ഷാജി വിൻസൻ്റ്, സൂര്യ ഫിനാൻസ് കൺട്രോളർ - ദില്ലി ഗോപൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - മഹേഷ് തിടനാട്, സുജിത് അയണിക്കൽ. എക്സിക്യൂറ്റീവ്  പ്രൊഡ്യുസർ - ആനന്ദ് പയ്യന്നർ.

ഓശാനാമൗണ്ട്, വാഗമൺ, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ 'ചിത്രീകരണം പൂർത്തായാകും. അനുപ് മേനോൻ ഒരുപാട് കാലത്തിനുശേഷം നായകനാകുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. നല്ലൊരു സിനിമയാകുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. എന്തായാലും ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കാം. പടം ഒട്ടും മോശമാകില്ലെന്ന് കരുതാം. മികച്ച സിനിമ തന്നെയാകും 'ഈ തനിനിറം' എന്നു തന്നെയാണ് ഈ സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളിൽ നിന്നും മനസിലാക്കാവുന്നത്. എന്തായാലും കാത്തിരിക്കാം. സിനിമ നിരാശപ്പെടുത്തുകയില്ലെന്ന് വിശ്വസിക്കാം.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Anoop Menon stars in the investigative thriller 'Ee Thaniniram,' directed by Ratheesh Nedumangad. The film's plot revolves around a mysterious incident at a resort.

#EeThaniniram #AnoopMenon #Thriller #Investigation #MalayalamCinema #RatheeshNedumangad

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia