Controversy | ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ രഞ്ജിത്ത് രാജിവെക്കുമോ? ഔദ്യോഗിക വാഹനത്തിലെ ബോര്‍ഡ് ഊരിമാറ്റി; പ്രതിഷേധത്തെ തുടര്‍ന്ന് വീട് കനത്ത പൊലീസ് കാവലില്‍
കോഴിക്കോട്: (KVARTHA) ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധം കനക്കുന്നു. ഇതേതുടര്‍ന്ന് രഞ്ജിത്ത് അധ്യക്ഷസ്ഥാനം രാജിവെക്കുമെന്നുള്ള സൂചനകള്‍ പുറത്തുവരുന്നു. ഔദ്യോഗിക വാഹനത്തിലെ ബോര്‍ഡ് ഊരിമാറ്റിയാണ് വയനാട്ടില്‍ നിന്നും രഞ്ജിത്ത് കോഴിക്കോട്ടെ വസതിയിലേക്ക്മടങ്ങിയത്. ഇതോടെയാണ് അദ്ദേഹം പദവി രാജി വെക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ചാലിപ്പുറത്തെ രഞ്ജിത്തിന്റെ വീടിനു മുന്‍പില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
അറസ്റ്റ് ആവശ്യപ്പെട്ട് രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ സ്വകാര്യ വസതിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണു ചാലിപ്പുറത്തെ വീടിന് മുന്‍പില്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്.
സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി തന്നോട് രഞ്ജിത് മോശമായി പെരുമാറിയെന്നായിരുന്നു കഴിഞ്ഞ ദിവസം നടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. 2009 ല്‍ 'പാലേരിമാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചതായും മുടിയില്‍ തലോടിയതായും നടി ആരോപിച്ചിരുന്നു. കഴുത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ മുറിയില്‍ നിന്നിറങ്ങി. തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങിയെന്നും നടി വെളിപ്പെടുത്തിയിരുന്നു. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞ നടി അതിലേക്കുള്ള സൂചനകള്‍ നല്‍കുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റമെന്നും ആരോപിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ചലച്ചിത്ര അക്കാദമി അധ്യക്ഷനെതിരെയുള്ള ആരോപണവുമായി ബംഗാളി നടി എത്തുന്നത്. ഇതോടെ രാജി ആവശ്യപ്പെട്ടുള്ള മുറവിളി തുടങ്ങുകയും ചെയ്തു. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്കെതിരെയുള്ള ആരോപണം മാത്രമാണ് ഇതെന്നുമായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.
#Ranjith #FilmAcademy #Controversy #Protest #KeralaNews #PoliceSecurity