Song | വയനാട് ദുരന്തം: യേശുദാസിന്‍റെ സാന്ത്വനഗീതം പങ്കുവച്ച് മോഹന്‍ലാല്‍
രമേശ് നാരായണന്റെ സംഗീതത്തിൽ റഫീക്ക് അഹമ്മദ് രചിച്ച ഗാനം യേശുദാസ് ഹൃദയസ്പർശിയായി ആലപിച്ചിരിക്കുന്നു
വയനാട്: (KVARTHA) ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിനായി യേശുദാസ് ആലപിച്ച 'കേരളമേ പോരൂ' എന്ന സാന്ത്വനഗീതം മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
കേരള മീഡിയ അക്കാദമിയും സ്വരലയയും ചേർന്ന് തയ്യാറാക്കിയ ഈ ഗാനം വയനാടിന്റെ നൊമ്പരവും പുനർനിർമ്മാണത്തിന്റെ പ്രതീക്ഷയും ഉൾക്കൊള്ളുന്നു. രമേശ് നാരായണന്റെ സംഗീതത്തിൽ റഫീക്ക് അഹമ്മദ് രചിച്ച ഗാനം യേശുദാസ് ഹൃദയസ്പർശിയായി ആലപിച്ചിരിക്കുന്നു.
അതേസമയം, മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്നായിരുന്നു രാജി. മോഹൻലാൽക്കൊപ്പം 17 അംഗ ഭരണസമിതിയും രാജിവച്ചു.
മോഹൻലാൽ ഇപ്പോൾ ചെന്നൈയിലാണ്. തമിഴ് സംവിധായകൻ വെങ്കട് പ്രഭു മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മോഹൻലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രം ബറോസ് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.