60 കാരന്‍ സംവിധായകന്‍ വേലു പ്രഭാകരന് 30 കാരി ഷെര്‍ലി വധു

 


ചെന്നൈ: (www.kvartha.com 04.06.2017) ഇന്ത്യന്‍ വിവാഹ സങ്കല്‍പ്പത്തിന് പ്രായം വളരെ അടിസ്ഥാനമായി നിലനിന്നു പോകുന്ന ഒരു ഘടകമാണ്. വധുവും വരനും തമ്മില്‍ വലിയ പ്രായ വ്യത്യാസം ഉണ്ടാകുന്നില്ല. പാശ്ചാത്യ രാജ്യങ്ങളിലാണെങ്കില്‍ അത് അത്ര വലിയ പ്രശ്‌നമല്ല. ഇപ്പോഴിതാ തന്നെക്കാള്‍ പകുതി പ്രായമുള്ള യുവതിയെ വിവാഹം കഴിച്ച്് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് സംവിധായകനായ വേലു പ്രഭാകരന്‍.

പുതിയ ചിത്രമായ ഒരു ഇയക്കുനരിന്‍ കാതല്‍ ഡയറിയുടെ റിലീസിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും മുന്നില്‍ നടി ഷെര്‍ലി ദാസിനെ വേലു പ്രഭുകാരന്‍ വിവാഹം ചെയ്തു. 60 വയസ്സുള്ള വേലു പ്രഭാകരന്‍, 30 വയസ്സുള്ള ഷെര്‍ലിയെ ഭാര്യയാക്കിയതിനെ പലരും സമൂഹ മാധ്യമങ്ങളിലൂടെ പരിഹസിച്ചു. ഇതിനെല്ലാം മറുപടിയായി സംവിധായകന്‍ രംഗത്ത് വന്നിരിക്കുകയാണ്.

60 കാരന്‍ സംവിധായകന്‍ വേലു പ്രഭാകരന് 30 കാരി ഷെര്‍ലി വധു

നമ്മുടെ രാജ്യത്ത് എന്റെ പ്രായത്തില്‍ ആരും വിവാഹം കഴിക്കില്ല. അത്രമാത്രം പുരോഗമിച്ചിട്ടുമില്ല. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് 74 വയസ്സില്‍ വിവാഹം ചെയ്യുകയാണെങ്കില്‍ അത് ആര്‍ക്കും പ്രശ്‌നമല്ല. എല്ലാ മനുഷ്യനും ഒരു പങ്കാളി വേണം. എനിക്ക് ഷെര്‍ലിയെപ്പോലെ ഒരാളെ കിട്ടിയതില്‍ സന്തോഷമുണ്ട്. എന്നെ നന്നായി മനസ്സിലാക്കുന്ന ഒരു വ്യക്തിയാണവര്‍. ഇതൊരു അനുഗ്രഹമായി കാണുന്നു. എനിക്ക് നേരത്തേ ഒരു ഭാര്യയുണ്ടായിരുന്നു. ഞങ്ങള്‍ പിരിഞ്ഞു. ഇപ്പോള്‍ കുറെക്കാലമായി ഒറ്റയ്ക്കാണ്. ആ ഏകാന്തതയിലേക്കാണ് ഷെര്‍ലി വന്നത്. അവള്‍ക്ക് എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോള്‍ എനിക്ക് വലിയ സന്തോഷമായി, വേലു പ്രഭാകരന്‍ പറഞ്ഞു.

തന്നെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകനെ തന്നെ ജീവിത പങ്കാളിയാക്കിയതില്‍ ഷെര്‍ലിക്കും പറയാനുണ്ടായിരുന്നു. വേലു വളരെ സത്യസന്ധനായ വ്യക്തിയാണ്. പരസ്പരം അടുത്തപ്പോള്‍ അദ്ദേഹത്തെ പൂര്‍ണമായി മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞു. അതുകൊണ്ട് വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു, ഷെര്‍ലി പറഞ്ഞു.

Keywords:  Kerala, chennai, India, National, News, Director, Entertainment, film, wedding, Marriage, Young Actress Married 60-Year-Old Director

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia