കൃഷ് സിനിമയിലെ ഡയലോഗുമായി സൊമാറ്റൊ; ഗൗരവത്തോടെ ഇരുന്ന് സമോസ തിരയുന്ന ഹൃത്വികിന്റെ പോസ്റ്റിന് സിനിമാ സ്‌റ്റൈല്‍ മറുപടി, വൈറല്‍
Mar 18, 2021, 16:59 IST
മുംബൈ: (www.kvartha.com 18.03.2021) സമോസ ഓര്‍ഡര്‍ ചെയ്യുന്ന ഹൃത്വിക് റോഷന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അദ്ദേഹത്തിന് സമോസയോടുള്ള ഇഷ്ടവും ഹൃത്വിക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ദിവസം സമോസ ഓര്‍ഡര്‍ ചെയ്യുന്ന ഹൃത്വിക് റോഷന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഹൃത്വികിന് സമോസയോടുള്ള ഇഷ്ടവും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഗൗരവത്തോടെ ഇരുന്ന് ഭക്ഷണത്തിന്റെ മെനു തിരയുന്ന ചിത്രമായിരുന്നു ഹൃത്വിക് പങ്കുവെച്ചിരുന്നത്.
'എന്റെ ഗൗരവമുള്ള മുഖം കണ്ട് തെറ്റിദ്ധരിക്കണ്ട. ഞാന്‍ ഭക്ഷണത്തിന്റെ മെനുവാണ് തിരയുന്നത്,' എന്നാണ് അദ്ദേഹം പറയുന്നത്. മിസിംഗ് മൈ സമോസാസ് എന്ന ഹാഷ്ടാഗിനൊപ്പമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇപ്പോള്‍ അദ്ദേഹത്തിന്റെ പോസ്റ്റിന് മറുപടി നല്‍കികൊണ്ട് എത്തിയിരിക്കുകയാണ് സൊമാറ്റോ. ഹൃത്വികിന്റെ ഹിറ്റ് ചിത്രമായ കൃഷിലെ ഡയലോഗാണ് സൊമാറ്റോ പങ്കുവെച്ചിരിക്കുന്നത്. 'എന്റെ ശക്തിയെല്ലാം ദുരുപയോഗം ചയ്യെപ്പെടുകയാണ് അമ്മേ' എന്ന കൃഷ് സിനിമയിലെ ഡയലോഗിനെ മാറ്റി 'എന്റെ ശക്തിയെല്ലാം ശരിയായ വിധം ഉപയോഗപ്പെടുത്തി അമ്മേ' എന്നാണ് സൊമാറ്റോ പോസ്റ്റിന് താഴെ ഇട്ട കമന്റ്.
Keywords: News, National, India, Mumbai, Entertainment, Social Media, Instagram, Bollywood, Actor, Hrithik Roshan, Food, Zomato's witty response to Hrithik Roshan's samosa post has a Krrish twist, Viral story
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.