കൊല്ലത്ത് മത്സരിക്കാന്‍ സി പി എമ്മിനു സ്ഥാനാര്‍ഥികളില്ലേ? മുകേഷിനെതിരെ സി പി എം നോട്ടീസ് പ്രചാരണം

 


കൊല്ലം: (www.kvartha.com 19.03.2016) കൊല്ലത്ത് മത്സരിക്കാന്‍ സി പി എമ്മിനു സ്ഥാനാര്‍ഥികളില്ലേയെന്ന ചോദ്യവുമായി നടന്‍ മുകേഷിനെ സി പി എം സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ കൊല്ലത്തു നോട്ടീസ് പ്രചാരണം.

സഖാക്കളെ എന്നു അഭിസംബോധന ചെയ്തുള്ള നോട്ടീസില്‍ ജനപ്രിയനായ ഗുരുദാസ് സഖാവിനെ മുകേഷ് വെട്ടി. ഇന്നലെവരെ സി പി ഐക്കാരനായ, എല്ലാ ദുര്‍ഗുണങ്ങളുടേയും വിളനിലമായ ഒരുത്തനെ സി പി എം സ്ഥാനാര്‍ഥിയായി തീരുമാനിച്ച പാര്‍ട്ടിയുടെ ചങ്കൂറ്റം സമ്മതിക്കണം.

കൊല്ലത്ത് മത്സരിക്കാന്‍ സി പി എമ്മിനു സ്ഥാനാര്‍ഥികളില്ലേ? മുകേഷിനെതിരെ സി പി എം നോട്ടീസ് പ്രചാരണംരാത്രിയില്‍തന്നെ വിളിച്ച ആരാധകനെ മദ്യപിച്ചു തെറി വിളിക്കുന്ന മുകേഷിനെ ജയിപ്പിച്ചാല്‍ ജനത്തിനു രാത്രിയില്‍ ഒരാവശ്യവുമായി എങ്ങനെ ഇയാളെ വിളിക്കാന്‍ പറ്റും. ചവറ, കുന്നത്തൂര്‍, പത്തനാപുരം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെക്കുറിച്ചും നോട്ടീസില്‍ പരാമര്‍ശമുണ്ട്.

Keywords: Kollam, Kerala, Mukesh, Actor, Entertainment, Assembly Election, Election-2016, CPM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia