Fact Check | അബൂദബിയിലെ ഗതാഗത പിഴയിൽ 50 ശതമാനം ഇളവോ? വൈറലായ പ്രചാരണത്തിന്റെ സത്യമറിയാം
* തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പങ്കുവക്കുന്നത് 200,000 ദിർഹം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ്
/ ഖാസിം ഉടുമ്പുന്തല
അബൂദാബി: (KVARTHA) അബൂദബിയിൽ ട്രാഫിക് പിഴയിൽ 50 ശതമാനം കുറവ് വരുത്തിയെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ വ്യക്തത വരുത്തി പൊലീസ്. ട്രാഫിക് പിഴകളിൽ അമ്പത് ശതമാനം ഇളവെന്ന പ്രചരണങ്ങൾ വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം ഗതാഗത നിയമലംഘനം നടന്ന് അറുപത് ദിവസത്തിനകം പണം അടയ്ക്കുന്നവർക്ക് പിഴയിൽ 35 ശതമാനം ഇളവ് ലഭിക്കുമെന്ന് അബുദബി പൊലീസ് അറിയിച്ചു. നിലവിലുള്ള ഏക കിഴിവ് പിഴ നേരത്തെയടയ്ക്കുന്നവർക്ക് മാത്രമാണെന്നും അധികൃതർ പറഞ്ഞു.
യുഎഇയിൽ തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പങ്കുവക്കുന്നത് 200,000 ദിർഹം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ്.
#تنويه | #شرطة_أبوظبي تنفي ما يتم تداوله عبر وسائل التواصل الاجتماعي حول خصم 50% من قيمة المخالفات المرورية في إمارة أبوظبي، وتوضح أن الخصم 35% على المخالفة في حال تم دفعها خلال أول 60 يوماً من تاريخ ارتكابها باستثناء المخالفات الخطرة
— شرطة أبوظبي (@ADPoliceHQ) May 29, 2024
Reported by Qasim Moh'd udumbunthala