പുലര്‍ച്ചെവരെ നീണ്ട വെബ് സീരീസ് കാഴ്ച; 18കാരന്‍ രക്ഷിച്ചത് 75 ജീവനുകള്‍

 


മുംബൈ: (www.kvartha.com 01.11.2020) 18കാരന്റെ വെബ് സീരീസ് കാഴ്ച രക്ഷിച്ചത് സ്വന്തം കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി ജീവനുകള്‍. മഹാരാഷ്ട്രയിലെ ദോംബിവ്ളിയിലുള്ള രണ്ടു നില കെട്ടിടത്തിലെ 75 ഓളം താമസക്കാരെയാണ് കെട്ടിടം തകര്‍ന്നുവീഴുന്നതിന് മുമ്പ് ഈ യുവാവ് രക്ഷിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. 

പുലര്‍ച്ചവരെ വെബ് സീരിസ് കണ്ടുകൊണ്ടിരുന്ന 18-കാരനായ കുനാല്‍ മോഹിതാണ് സ്വന്തം വീട്ടുകാരുള്‍പ്പടെയുള്ളവരുടെ ജീവന്‍ രക്ഷിച്ചത്. കുനാല്‍ പുലര്‍ച്ച നാല് മണിക്ക് വെബ്സീരീസ് കാണുന്നതിനിടെ വീടിന്റെ അടുക്കളയുടെ ഒരു ഭാഗം പെട്ടെന്ന് താഴേക്ക് വീഴാന്‍ തുടങ്ങിയത് കണ്ടു. ഉടന്‍ തന്നെ കുടുംബാംഗങ്ങളേയും കെട്ടിടത്തില്‍ താമസിക്കുന്ന മറ്റുള്ളവരേയും വിളിച്ചുണര്‍ത്തി പുറത്തേക്ക് ഓടി. എല്ലാവരോടും പുറത്തേക്ക് ഓടാന്‍ ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്കം തന്നെ കെട്ടിടം പൂര്‍ണമായും നിലംപതിച്ചു.  പുലര്‍ച്ചെവരെ നീണ്ട വെബ് സീരീസ് കാഴ്ച; 18കാരന്‍ രക്ഷിച്ചത് 75 ജീവനുകള്‍

കുനാലിന്റെ കുടുംബമടക്കം 75 ഓളം പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. കോപ്പര്‍ മേഖലയിലുള്ള ഈ കെട്ടിടം ഒമ്പത് മാസം മുമ്പ് അപകടാവസ്ഥയിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. താമസക്കാരോട് കെട്ടിടം ഉപേക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുമുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

അധികൃതരില്‍ നിന്ന് നോട്ടീസ് ലഭിച്ചിരുന്നുവെന്ന് കുനാലും പറഞ്ഞു.' അധികൃതരില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ ഇവിടെ താമസിക്കുന്നവര്‍ സാമ്പത്തികമായി ഏറെ ദുര്‍ബലരാണ്. പോകാന്‍ മറ്റൊരു സ്ഥലവുമില്ലാത്തതിനാലാണ് ഇവിടെ തന്നെ താമസിച്ചത്' കുനാല്‍ പറഞ്ഞു.
Keywords: Boy saves lives of 75 residents before building collapsed in Mumbai, Mumbai, News, Building Collapse, Lifestyle & Fashion, Family, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia