Rescued | നാണയം തൊണ്ടയില്‍ കുടുങ്ങി ശ്വാസമെടുക്കാനാകാതെ പിടഞ്ഞ 2 വയസുകാരിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് ടി പി ഉഷ

 


തിരൂര്‍: (www.kvartha.com) നാണയം തൊണ്ടയില്‍ കുടുങ്ങി ശ്വാസമെടുക്കാനാകാതെ പിടഞ്ഞ രണ്ടുവയസുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ടി ഡി ആര്‍ എഫ് വലന്റിയറും റെസ്‌ക്യൂവറുമായ ടി പി ഉഷ. തിരൂര്‍ പൂക്കയില്‍ സ്വരത്തില്‍ സജിന്‍ ബാബുവിന്റെയും ഹിനയുടെയും മകളുടെ തൊണ്ടയിലാണ് അബദ്ധത്തില്‍ നാണയം കുടുങ്ങിയത്.

Rescued | നാണയം തൊണ്ടയില്‍ കുടുങ്ങി ശ്വാസമെടുക്കാനാകാതെ പിടഞ്ഞ 2 വയസുകാരിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് ടി പി ഉഷ
 
സ്ഥലത്തെത്തിയ ഉഷ ഉടന്‍ കുഞ്ഞിനെ വാങ്ങി ഇടംകയ്യില്‍ കമഴ്ത്തി കിടത്തി പുറത്ത് അടിച്ചു. നാല് തവണ അടിച്ചപ്പോഴേക്കും നാണയം വായിലൂടെ പുറത്തെത്തി. ഇതോടെയാണ് കുഞ്ഞിന് സാധാരണ നിലയില്‍ ശ്വാസം വലിക്കാനായത്. അടിയന്തര ഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷയും മറ്റും നല്‍കാനായി താലൂക് അടിസ്ഥാനത്തില്‍ രൂപവത്കരിച്ച ടി ഡി ആര്‍ എഫ് നല്‍കിയ പരിശീലനത്തില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ ചെയ്യേണ്ട ശുശ്രൂഷ ഇവര്‍ പഠിച്ചിരുന്നു.

ജില്ലയില്‍ പാമ്പിനെ പിടിക്കാനുള്ള ലൈസന്‍സുള്ള ഉഷ നൂറുകണക്കിന് പാമ്പുകളെയാണ് ഇതുവരെ പിടിച്ചത്. കുഞ്ഞിനെ രക്ഷിച്ച ഉഷയെ താലൂക് ദുരന്തനിവാരണ സേന ടി ഡി ആര്‍ എഫ് ജില്ലാ കമിറ്റി അഭിനന്ദിച്ചു.

Keywords: Child saved after coin gets stuck in throat, Thrissur, Local News, News, Child, Food, Lifestyle & Fashion, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia