Complaint | ലെഗിന്‍സ് ധരിച്ച് സ്‌കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയതായി അധ്യാപികയുടെ പരാതി; ഡിഇഒയെ സമീപിച്ചു

 




മലപ്പുറം: (www.kvartha.com) ലെഗിന്‍സ് ധരിച്ച് സ്‌കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന പരാതിയുമായി അധ്യാപിക ഡിഇഒയെ സമീപിച്ചു. മലപ്പുറം എടപ്പറ്റ സികെഎച്എം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപിക സരിത രവീന്ദ്രനാഥ് ആണ് പരാതിയുമായി രംഗത്തെത്തിയത്. 

കഴിഞ്ഞ ദിവസം ഓഫീസ് റൂമില്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ തന്റെ വസ്ത്രധാരണെത്തക്കുറിച്ച് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് ടീചര്‍ പറയുന്നു. ലെഗിന്‍സ് മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രമെന്ന് പറഞ്ഞ് പ്രധാനാധ്യാപിക റംലത്ത് അധിക്ഷേപിച്ചതായും ടീചര്‍ ഇങ്ങനെ വരുമ്പോള്‍ കുട്ടികളോട് യൂനിഫോമിട്ട് വരാന്‍ എങ്ങനെ പറയുമെന്ന് പ്രധാനാധ്യാപിക ചോദിച്ചതായും പരാതിയില്‍ പറയുന്നു. പ്രധാനാധ്യാപികയുടെ ചില പരാമര്‍ശങ്ങള്‍ കടുത്ത മാനസിക പ്രയാസമുണ്ടാക്കിയെന്നും ടീചറുടെ പരാതിയില്‍ പറയുന്നു.

Complaint | ലെഗിന്‍സ് ധരിച്ച് സ്‌കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയതായി അധ്യാപികയുടെ പരാതി; ഡിഇഒയെ സമീപിച്ചു


എന്നാല്‍ വിഷയത്തില്‍ വകുപ്പിനോട് മറുപടി പറയാമെന്നായിരുന്നു പ്രധാനാധ്യാപിക റംലത്തിന്റെ  പ്രതികരണം. വണ്ടൂര്‍ ഡിഇഒയ്ക്ക് ഇ മെയില്‍ വഴിയാണ് പരാതി അയച്ചിരിക്കുന്നത്. വിഷയം അടുത്ത സ്‌കൂള്‍ പിടിഎ യോഗം ചര്‍ച ചെയ്യുമെന്ന് അറിയിച്ചു.

Keywords:  News,Kerala,State,Malappuram,Teacher,Complaint,dress,Lifestyle & Fashion, Complaint that Teacher who came to school in leggins got harsh words from headmistress
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia