Kasavu cloths | മലയാളിക്ക് ഓണത്തിന് പ്രിയം കസവ് വസ്ത്രങ്ങള്‍ തന്നെ; കാലത്തിനൊപ്പം ഫാഷനുകളില്‍ മാറ്റവും

 


കൊച്ചി: (www.kvartha.com) ഓണം എന്നോര്‍ക്കുമ്പോള്‍ സ്വാദിഷ്ടമായ പരമ്പരാഗത ഭക്ഷണത്തിനും വിവിധ തരാം നാടന്‍ കളികള്‍ക്കുമൊപ്പം സവിശേഷമാണ് വസ്ത്രങ്ങളും. കാലത്തിന് അനുസരിച്ച് കോലം മാറണമെന്ന് പറയാറുണ്ടെങ്കിലും മലയാളിക്ക് അന്നുമിന്നും ഓണത്തിന് പ്രിയം കസവ് വസ്ത്രങ്ങള്‍ തന്നെയാണ്. കസവ് സാരിയും കസവ് മുണ്ടും ഇല്ലാത്തൊരു ഓണത്തിനെ കുറിച്ച് ചിന്തിക്കാന്‍ പോകും പറ്റില്ല. അതേസമയം കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വസ്ത്രങ്ങളില്‍ പലവിധ പരീക്ഷണളും ഉണ്ടായിട്ടുണ്ട്.
                   
Kasavu cloths | മലയാളിക്ക് ഓണത്തിന് പ്രിയം കസവ് വസ്ത്രങ്ങള്‍ തന്നെ; കാലത്തിനൊപ്പം ഫാഷനുകളില്‍ മാറ്റവും

പരമ്പരാഗതവും ആധുനികതയും ഇഴചേര്‍ന്നുള്ള ഡിസൈനുകളാണിപ്പോള്‍. സെറ്റ് മുണ്ടുകളിലും ചിത്രങ്ങള്‍ ഉള്ളവയുണ്ട്. അവയ്ക്കും ആരാധകരേറെയാണ്. മാര്‍കറ്റില്‍ വിവിധ വിലകളില്‍ കസവു സാരികള്‍ ലഭ്യമാണ്. ഗോള്‍ഡന്‍ കരയാണ് ജനപ്രിയമെങ്കിലും ഇഷ്ടമുള്ള നിറത്തിലുള്ള കരകളില്‍ നിങ്ങള്‍ക്ക് സാരികളും മുണ്ടുകളും തെരഞ്ഞെടുക്കാം. സാരി തന്നെ വേണമെന്നില്ലാത്തവര്‍ക്ക് കസവ് വസ്ത്രങ്ങള്‍ ദാവണിയായി ഉടുക്കാവുന്നതാണ്.

സാരീ ഉടുക്കാന്‍ മടിയാണെങ്കില്‍ ഒറ്റ ഉടുപ്പുകളായി ധരിക്കാവുന്ന ഗൗണും മറ്റും പരീക്ഷിക്കാം. 600 രൂപ മുതലുള്ള റെഡിമെയ്ഡ് കസവ് പട്ടുപാവാടകളും ലഭ്യമാണ്. പഴയ ഒറ്റക്കര കസവ് ബോര്‍ഡറുകള്‍ ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ കുറവാണ്. 750 മുതല്‍ 20,000 രൂപ വരെയുള്ള കസവ് സാരികളാണ് ട്രെന്‍ഡ്. മ്യൂറല്‍ ചിത്രങ്ങള്‍ ഓണക്കാലത്ത് കുപ്പായത്തില്‍ ഉപയോഗിക്കുന്നവരുണ്ട്. കസവുമുണ്ടിനൊപ്പം വെള്ള ഷര്‍ടിലേക്കും മ്യൂറലുകള്‍ കടന്നിട്ടുണ്ട്.

കൈത്തറി വസ്ത്രങ്ങള്‍:

ഓണക്കാലത്തോട് അനുബന്ധിച്ച് വിപുലമായി കൈത്തറി വസ്ത്രങ്ങളും വിപണി കീഴടക്കിയിട്ടുണ്ട്. ഹാന്‍ടെക്സ് അടക്കമുള്ള സ്ഥാപനങ്ങള്‍ റിബേറ്റും ഡിസ്‌കൗണ്ടും അടക്കം വിലക്കുറവില്‍ ഓണക്കാല വില്‍പന ആരംഭിച്ചിട്ടുണ്ട്. കേരളത്തനിമ വിളിച്ചോതുന്ന ഡബിള്‍ മുണ്ടുകള്‍, കസവ് മുണ്ടുകള്‍, ഒറ്റ മുണ്ടുകള്‍, സെറ്റ് മുണ്ടുകള്‍, കസവ് സാരികള്‍, പുത്തന്‍ ഫാഷന്‍ വസ്ത്രങ്ങള്‍ തുടങ്ങിയവ ഇവിടെ സജ്ജമാണ്.

Keywords:  Onam-Fashion, Onam, News, Festival, Celebration, Kerala, Lifestyle & Fashion, Dress, Top-Headlines, Kasavu Cloths, Onam 2022, Know about Kerala Kasavu cloths.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia