Dogs teeth cleaning | അരുമയായ പട്ടിയുടെ പല്ല് വൃത്തിയാക്കാന്‍ ശ്രമിച്ച യുവാവിന്റെ പോകറ്റില്‍ നിന്നും ഒറ്റയടിക്ക് പോയത് 5 ലക്ഷം; അന്തംവിട്ട് ഇന്റര്‍നെറ്റ് ലോകം
Sep 3, 2022, 17:09 IST
മുംബൈ: (www.kvartha.com) പട്ടിയെ വളര്‍ത്തുക എന്നത് എത്ര എളുപ്പമുള്ള കാര്യമല്ല, കാണാനും കൊഞ്ചിക്കാനും എല്ലാവര്ക്കും ഇഷ്ടമാണെങ്കിലും അതിനെ ശരിയായരീതിയില്‍ വളര്‍ത്തുക എന്നത് പോകറ്റ് കാലിയാകുന്ന കാര്യമാണ്. സമയത്ത് ഭക്ഷണം കൊടുക്കണം, കളിപ്പാട്ടങ്ങള്‍ നല്‍കണം, ഭംഗിയായി അണിയിച്ചൊരുക്കണം, വാക്സിനേഷന് നല്‍കണം...അങ്ങനെ കാര്യങ്ങള്‍ ഒത്തിരിയുണ്ട്.
ഇതിനിടെയാണ് പട്ടിയുടെ പല്ല് വൃത്തിയാക്കാന്‍ യുവാവിന് അഞ്ചുലക്ഷം രൂപ ചെലവഴിക്കേണ്ടി വന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. 12 വയസുള്ള തന്റെ അരുമയായ പട്ടിയുടെ പല്ല് വൃത്തിയാക്കണമെന്ന് യുവാവിന് തോന്നിയതിനെ കുറ്റം പറയാനാകില്ല. കാണാന്‍ ഏറെ ഭംഗിയുണ്ടെങ്കിലും പല്ലിന് ഭംഗിയില്ലെങ്കില്‍ അതൊരു കുറവാണെന്ന് യുവാവിന് തോന്നിയതിന് കുറ്റം പറയാനുമാകില്ല.
യുവാവ് പട്ടിയേയും കൊണ്ട് നേരെ മൃഗഡോക്ടറുടെ അടുത്തേക്കാണ് എത്തിയത്. ഡോക്ടറും സംഘവും പട്ടിയെ മയക്കിക്കിടത്തി പല്ല് വൃത്തിയാക്കുന്ന ജോലി തുടങ്ങി. എന്നാല്‍ പെട്ടെന്നാണ് അതിന്റെ നിറം മങ്ങിയത് ശ്രദ്ധയില്‍ പെട്ടത്. അതോടെ പല്ല് വൃത്തിയാക്കുന്ന പരിപാടിയും നിര്‍ത്തി. അതിനുശേഷം ആരോഗ്യവാനാണോ എന്നറിയാന്‍ കുറെ പരിശോധനകളും നടത്തി.
കാര്‍ഡിയാക്, രക്ത പരിശോധനകളില്‍ കുഴപ്പമൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് പല്ല് വൃത്തിയാക്കാനായി സമീപത്തെ ഏതെങ്കിലും മൃഗാശുപത്രിയിലേക്ക് പട്ടിയെ കൊണ്ടുപോകാന്‍ നിര്‍ദേശം നല്കി. ഇത്തവണ പരിശോധനയുടെ ഭാഗമായി കുറെ പല്ലുകള്‍ പറിച്ചു. വായ്ക്കകത്തു കണ്ട മാംസഭാഗം നീക്കം ചെയ്ത് അര്‍ബുദമാണോ എന്ന് പരിശോധിക്കാനും അയച്ചു.
ഇതിനെല്ലാം മുമ്പ് പട്ടിയുടെ വായയുടെ എക്സ് റേയും എടുത്തിരുന്നു. എല്ലാം കൂടി കഴിഞ്ഞപ്പോള്‍ അഞ്ചു ലക്ഷം രൂപയാണ് യുവാവിന്റെ പോകറ്റില്‍ നിന്നുപോയത്. ഈ വാര്‍ത്ത വായിച്ച് അന്തംവിട്ടിരിക്കയാണ് നെറ്റിസന്‍സ്. എന്നാല്‍ യുവാവിന്റെ അഭ്യര്‍ഥന മാനിച്ച് പേരുവിവരങ്ങള്‍ മാധ്യമങ്ങള്‍ നല്‍കിയിട്ടില്ല.
Keywords: Man takes dog for teeth cleaning, ends up spending Rs 5 lakh, Mumbai, News, Treatment, Internet, Food, Lifestyle & Fashion, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.