Happiness Festival | ഇനി ഉത്സവനാളുകള്‍: തളിപ്പറമ്പ് ഹാപിനെസ് ഫെസ്റ്റിവലിന് സ്ത്രീകളുടെ രാത്രി നടത്തത്തോടെ തുടക്കമാകും

 



തളിപ്പറമ്പ്: (www.kvartha.com) മണ്ഡലം ഹാപിനെസ് ഫെസ്റ്റിവലിന് വെള്ളിയാഴ്ച സ്ത്രീകളുടെ രാത്രി നടത്തത്തോടെ തുടക്കമാകും. വൈകിട്ട് ഏഴിന് കോള്‍മൊട്ടയില്‍ നടി മാലാ പാര്‍വതി ഉദ്ഘാടനം ചെയ്യും. ധര്‍മശാലയില്‍ സമാപിക്കും. രാത്രി എട്ടിന് കലാപരിപാടികള്‍. 

ശനിയാഴ്ച വൈകിട്ട് നാലിന് ആന്തൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. എം വി ഗോവിന്ദന്‍ എംഎല്‍എ അധ്യക്ഷനാകും. 6.30-ന് അതുല്‍ നറുകരയും സംഘവും അവതരിപ്പിക്കുന്ന ഫോക് മ്യൂസിക് ബാന്‍ഡ് ഷോ. 31 വരെ നടക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ആന്തൂര്‍ നഗരസഭാ സ്റ്റേഡിയത്തിലാണ് പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികള്‍ അരങ്ങേറുക.  
 
25-ന് വൈകിട്ട് 6.30-ന് ശരീര സൗന്ദര്യ പ്രദര്‍ശനം. ഏഴിന് ക്രിസ്മസ് ആഘോഷം ഉദ്ഘാടനം. എട്ടിന്  ഊരാളി ബാന്‍ഡിന്റെ ആട്ടവും പാട്ടും പരിപാടി. 26-ന് വൈകിട്ട് അഞ്ചിന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍  സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യും. കവി ബാലചന്ദ്രന്‍ ചുള്ളിക്കാടും ജി എസ് പ്രദീപും  സംസാരിക്കും. 6.30-ന് ജി എസ് പ്രദീപിന്റെ ഷോ അറിവുത്സവം. എട്ടിന് കലാമണ്ഡലം കലാകാരികളുടെ  നൃത്ത പരിപാടി.

27-ന് വൈകിട്ട്  6.30-ന് നഗരസഭാ സ്റ്റേഡിയത്തില്‍ ഉത്തരേന്‍ഡ്യന്‍ കലാകാരന്മാരുടെ നാടോടി നൃത്തോത്സവം. എട്ടിന് എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയത്തില്‍ ചങ്ങനാശേരി അണിയറ തിയറ്റേഴ്സിന്റെ നാടകം- 'നാലുവരിപ്പാത'.

28-ന് വൈകിട്ട് ആറിന്  മന്ത്രി ജെ ചിഞ്ചുറാണി സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യും. 6.30ന് നഗരസഭാ സ്റ്റേഡിയത്തില്‍ നടന്‍ സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുന്ന ഏകാംഗ നാടകം- 'പെണ്‍നടന്‍'. എട്ടിന് റാസയും ബീഗവും ചേര്‍ന്നൊരുക്കുന്ന 'ഗസല്‍ രാവ്'.  

29-ന് വൈകിട്ട് 6.30-ന് പട്ടുറുമാല്‍ റീലോഞ്ചിങ് അരങ്ങേറും. മന്ത്രി മുഹമ്മദ് റിയാസ് സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് എന്‍ജിനീയറിങ്ങ് കോളജ് ഓഡിറ്റോറിയത്തില്‍ കൊച്ചി ചൈത്ര താര തിയറ്റേഴ്സിന്റെ നാടകം -'ഞാന്‍'. രാത്രി 8.30-ന്  മുരുകന്‍ കാട്ടാക്കടയും സംഘവും അവതരിപ്പിക്കുന്ന മെഗാ കാവ്യാവതരണ നൃത്ത പരിപാടി -'മനുഷ്യനാകണം'.

Happiness Festival | ഇനി ഉത്സവനാളുകള്‍: തളിപ്പറമ്പ് ഹാപിനെസ് ഫെസ്റ്റിവലിന് സ്ത്രീകളുടെ രാത്രി നടത്തത്തോടെ തുടക്കമാകും


30-ന് രാത്രി ഏഴിന് നഗരസഭ സ്റ്റേഡിയത്തില്‍ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലെ കലാകാരികളുടെ കേരള നടനം. എട്ടിന് സമ്മാന സായാഹ്നവും മണ്ഡലത്തിന്റെ വെബ് സൈറ്റ് ഉദ്ഘാടനവും മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ഒമ്പതിന് നഗരസഭാ സ്റ്റേഡിയത്തില്‍ നടി നവ്യാ നായരുടെയും സംഘത്തിന്റെയും നൃത്ത പരിപാടി. 31-ന് വൈകിട്ട് ആറിന് പുതുവത്സരാഘോഷം എം വി ഗോവിന്ദന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. രാത്രി ഒമ്പതിന് പിന്നണി ഗായകന്‍ സച്ചിന്‍ വാരിയരും സംഘവും അവതരിപ്പിക്കുന്ന മെഗാ സംഗീത പരിപാടി പുതുവര്‍ഷപ്പിറവിയില്‍ അവസാനിക്കും. 

എന്‍ജിനീയറിങ് കോളജ് മൈതാനത്തില്‍ പുസ്‌കോത്സവം, പ്രദര്‍ശനം, ചില്‍ഡ്രന്‍സ് അമ്യൂസ്മെന്റ് പാര്‍ക്, പുഷ്പമേള, ഫുഡ് കോര്‍ട്, കൈത്തറി മേള എന്നിവയും നടക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേള നിറഞ്ഞ സദസിന്റെ സാന്നിധ്യത്തോടെ സമാപിച്ചു. മേളയോടനുബന്ധിച്ച് ഓപണ്‍ ഫോറവും നടന്നു.

Keywords:  News,Kerala,State,Festival,Top-Headlines,Inauguration,Minister,Lifestyle & Fashion,MLA,Actor,Actress,CM,Ministers, Taliparamba Happiness Festival will begin on Friday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia