Colour Changes | വെയിലടിച്ചാല്‍ നിറം മാറും; ഫാഷന്‍ ലോകത്തെ അമ്പരപ്പിച്ച് ഒരു വ്യത്യസ്ത വസ്ത്രം; തരംഗമായി വീഡിയോ
Oct 30, 2022, 10:07 IST
ന്യൂഡെല്‍ഹി: (www.kvartha.com) എപ്പോഴും വെറൈറ്റി ഇഷ്ടപ്പെടുന്നവരാണ് പുതു തലമുറ. അത്തരത്തില്‍ വമ്പന്‍ പരീക്ഷണങ്ങള്‍ ഫാഷന്‍ ലോകത്തും നടക്കാറുണ്ട്. പലപ്പോഴും അവ വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോള്‍ വ്യത്യസ്തമായ ഒരു വസ്ത്രത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.
വസ്ത്രങ്ങളില്‍ പല തരം പരീക്ഷണങ്ങള്‍ നടക്കുന്ന കാലമാണെങ്കിലും ഇത്രയും ആരും പ്രതീക്ഷിച്ച് കാണില്ലെന്ന് തന്നെ വേണം പറയാന്‍. വെയിലടിച്ചാല്‍ നിറം മാറുന്ന ഒരു വസ്ത്രമാണ് ചര്‍ചാവിഷയമാകുന്നത്. ഇസി പൂപ്പി എന്ന യുവതിയാണ് വ്യത്യസ്തമായ വസ്ത്രവുമായി എത്തിയിരിക്കുന്നത്. സൂര്യപ്രകാശത്തില്‍ നിറം മാറുന്ന ഡ്രസ് എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് പൂപ്പി വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 2.4 കോടി പേരാണ് ഈ വീഡിയോ ഇതു വരെ കണ്ടത്. 20 ലക്ഷത്തിലേറെ ലൈകുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച ഇവര്‍ പുറത്ത് സൂര്യപ്രകാശമുള്ള സ്ഥലത്ത് പോയി നില്‍ക്കുമ്പോള്‍ ഡ്രസിന്റെ നിറം പിങ്കായി മാറുന്നതാണ് വീഡിയോയില്‍ കാണുന്നത്.
വീട്ടിനകത്ത് നില്‍ക്കുന്ന യുവതിയെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. അപ്പോള്‍ വസ്ത്രത്തിന്റെ നിറം വെള്ള ആയിരുന്നു. ശേഷം ഇവര്‍ വെയിലടിക്കുന്ന സ്ഥലത്തേയ്ക്ക് നീങ്ങിയപ്പോള്‍ വസ്ത്രം പിങ്ക് നിറമാകുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഈ വസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളും ഇസി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്തുതന്നെ ആയാലും നിറം മാറുന്ന വസ്ത്രം കണ്ട് അമ്പരന്നിരിക്കുകയാണ് സൈബര്‍ ലോകം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.