Recipe | വീട്ടിൽ തന്നെ ഉണ്ടാക്കാം അടിപൊളി മസാല ചായ; റെസിപ്പി ഇതാ 

 
A Perfect Masala Chai You Can Make at Home
A Perfect Masala Chai You Can Make at Home

Representational Image Generated by Meta AI

● ഏത് സമയത്തും ആസ്വദിക്കാവുന്ന രുചികരമായ പാനീയം.
● ഇഞ്ചി, ഏലക്കായ, പട്ട, ഗ്രാമ്പൂ എന്നിവയാണ് പ്രധാന മസാലകൾ.
● മസാല ചായക്ക് ആരോഗ്യ ഗുണങ്ങളും ഉണ്ട്.

മിൻ്റാ മരിയാ തോമസ്

(KVARTHA) ചായ കുടി എന്നത് മലയാളികൾക്ക് ഇന്ന് ഒരു ഹരമാണ്. ശരിയ്ക്കും ആസ്വദിച്ച് ചായ കുടിക്കണമെന്ന് ചിന്തിക്കുന്നവരാണ് ഒരോ മലയാളിയും. അത് ചൂടോടെയോ അല്ലാതെയോ ഒക്കെ ആസ്വദിച്ച് കുടിക്കാൻ പറ്റിയെന്നിരിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊക്കെ വിനോദസഞ്ചാരം നടത്തുന്ന സഞ്ചാരികൾക്ക് വേണ്ടത് വെറും ചായ അല്ല. മസാല ചായ തന്നെയാണ്. അത് ഇന്ന് പലർക്കും ഒരു വീക്ക് നെസാണ്. ഷോപ്പിൽ ചെല്ലുമ്പോൾ നല്ലൊരു മസാല ചായ ചോദിച്ചു വാങ്ങുന്നത് കാണുന്നതും പതിവാണ്. നല്ലൊരു സ്വാദിഷ്ടമായ മസാല ചായയ്ക്ക് വലിയ വിലയും ടീ ഷോപ്പുകൾ ഇടാക്കുകയും ചെയ്യുന്നു. നല്ലൊരു ചായ ആണെങ്കിൽ എത്ര വിലയാണെങ്കിലും അത് കൊടുക്കാനും ചായ ഇഷ്ടപ്പെടുന്നവർക്ക് യാതൊരു മടിയും ഇപ്പോൾ ഇല്ലാതായിരിക്കുന്നു എന്നതാണ് സത്യം. 

ഒരു അടിപൊളി ചായ,  ഇങ്ങനെയൊരു ചായ കുടിക്കണമെങ്കിൽ നമുക്ക് തേയില ഏറെയുള്ള മൂന്നാറിലോ ഊട്ടിയിലോ മറ്റോ പോകണം. എങ്കിൽ അതുപോലെയൊരു ചായ വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ. അത് വെറും ടീ അല്ല. മസാല ചായ തന്നെ. എന്നാൽ, അത് എങ്ങനെ ഉണ്ടാക്കണം എന്നതിനെപ്പറ്റി മിക്കവർക്കും അറിയുന്നുണ്ടാവില്ല. അത്തരത്തിലൊരു മസാല ചായയുടെ റെസീപ്പി ഇപ്പോൾ ശ്രദ്ധയാകർഷിക്കുകയാണ്. എന്തായാലും നല്ലൊരു അടിപൊളി മസാല ചായ നമുക്ക് ഇനി വീട്ടിൽ തന്നെ ഒന്ന് ഉണ്ടാക്കി നോക്കാം. മസാല ചായ എന്നാൽ തികച്ചും പൂർണ്ണതയുള്ള മസാല ചായയുടെ റെസീപ്പി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

എങ്ങനെ തയ്യാറാക്കാം?

മസാല ചായ  തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ഗ്ലാസ് അളവിൽ വെള്ളമൊഴിച്ചു കൊടുക്കുക. വെള്ളം നല്ലതുപോലെ തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി ചതച്ചതും, മൂന്ന് ഏലക്കായയും, ഒരു വലിയ കഷണം പട്ടയും, ഗ്രാമ്പുവും ഇട്ട് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം തിളച്ച് കുറുകി തുടങ്ങുമ്പോൾ അതിലേക്ക് പാലു കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. പാലും മസാലക്കൂട്ടും വെള്ളത്തിൽ കിടന്ന് നല്ല രീതിയിൽ മിക്സായി തുടങ്ങുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേർത്തു കൊടുക്കണം. 

പഞ്ചസാര ചേർത്തതിന് ശേഷം അൽപനേരം കൂടി പാല് നല്ല രീതിയിൽ കുറുകി കിട്ടേണ്ടതുണ്ട്. പിന്നീട് അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ ചായപ്പൊടി കൂടി ചേർത്തു കൊടുക്കണം. ചായപ്പൊടി പാലിൽ കിടന്ന് നല്ലതുപോലെ തിളച്ച് നിറം മാറുന്നത് വരെ കാത്തിരിക്കണം. ശേഷം സ്റ്റൗ ഓഫ് ചെയ്ത് ചായ അരിച്ചെടുക്കാം. രണ്ടോ മൂന്നോ തവണ ചായ നല്ലതുപോലെ അടിച്ച് ആറ്റിയ ശേഷം സെർവ് ചെയ്യുകയാണെങ്കിൽ രുചികരമായ മസാല ചായ റെഡിയായി കഴിഞ്ഞു. 

എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള ഒന്നായിരിക്കും ചായ. കട്ടൻ ചായ, പാൽ ചായ, മസാല ചായ എന്നിങ്ങനെ ചായകളിൽ വകഭേദങ്ങൾ പലത്. ഓരോരുത്തർക്കും വ്യത്യസ്ത രുചിയിലുള്ള ചായകൾ കുടിക്കാൻ ആയിരിക്കും താല്പര്യം. മാത്രമല്ല എപ്പോഴും സാധാരണ രീതിയിലുള്ള ചായ മാത്രം ഉണ്ടാക്കി കുടിക്കുമ്പോൾ ഇടയ്ക്ക് ഒരു വ്യത്യസ്തതയ്ക്കായി മസാല ചായ വേണമെന്ന് പലർക്കും ആഗ്രഹം തോന്നാറുണ്ട്. അങ്ങനെയുള്ളവർക്ക് ഈ റെസീപ്പി ഉപകാരപ്പെടുമെന്ന് കരുതുന്നു. 

ചായ ഇഷ്ടപ്പെടുന്നവർ എപ്പോഴും ഒന്ന് തന്നെ ഉപയോഗിക്കാതെ വിത്യസ്തതകൾ പരീക്ഷിക്കുന്നത് നന്നായിരിക്കും. ടീ എന്നാൽ ഊർജസലതയ്ക്ക് ഏറ്റവും പറ്റിയതാണ്. അത് മസാല ടീ ആയാൽ പിന്നെ പറയുകയും വേണ്ട. എന്തായാലും താല്പര്യമുള്ളവർ ഈ മസാല ടീ റെസീപ്പി ഒന്ന് പരീക്ഷിച്ച് നോക്കുക. തീർച്ചയായും ഇത് രുചിയുടെ വിത്യസ്ത ലോകത്തിലേയ്ക്ക് നിങ്ങളെ കൂട്ടിക്കൊണ്ട് പോകും തീർച്ച.

ഈ ലേഖനം നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുവെക്കാൻ മറക്കരുത്. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന മസാല ചായയുടെ രുചി ഒന്ന് വ്യത്യസ്തമായിരിക്കും.
 

#masalachai #chairecipe #indianfood #indianrecipes #teatime #tea #spices #cooking #homemade

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia