Chicken Recipe | രുചിയൂറും 'ചിക്കൻ കുറുമ' വീട്ടിൽ തന്നെയുണ്ടാക്കാം; റെസിപ്പി ഇതാ 

 
Delicious Chicken Kuruma: Make It at Home with This Recipe
Delicious Chicken Kuruma: Make It at Home with This Recipe

Representational Image Generated by Meta AI

●  പല രീതിയിൽ ചിക്കൻ വിഭവങ്ങൾ വീടുകളിൽ തന്നെ ഉണ്ടാക്കാൻ ശ്രമിക്കുന്നതും ഇപ്പോൾ സാധാരണമാണ്. 
● ചിക്കൻ കുറുമ എങ്ങനെ വീട്ടിൽ തയ്യാറാക്കാമെന്നറിയാത്തവർക്ക് ഈ റെസിപ്പി ഒരു വലിയ സഹായമായിരിക്കും. 

ആൻ മരിയ

(KVARTHA) ചിക്കൻ വിഭങ്ങൾ വളരെ ആസ്വദിച്ചു കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. പല രീതിയിൽ ചിക്കൻ വിഭവങ്ങൾ വീടുകളിൽ തന്നെ ഉണ്ടാക്കാൻ ശ്രമിക്കുന്നതും ഇപ്പോൾ സാധാരണമാണ്. ചിക്കൻ വിഭവങ്ങളുടെ വെറൈറ്റികൾ ഇപ്പോൾ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പഠിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. ചിക്കൻ ഉപയോഗിച്ച് വിത്യസ്തങ്ങളും രുചികരങ്ങളുമായ വിവിധ ഭക്ഷണ വിഭവങ്ങൾ തയാറാക്കാമെന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.  

ആ നിലയിൽ ഒരു രുചികരമായ ചിക്കൻ വിഭവത്തിൻ്റെ റെസിപ്പിയാണ് പരിചയപ്പെടുത്തുന്നത്. എത്രകഴിച്ചാലും രുചിയൂറും 'ചിക്കൻ കുറുമ'  കിടിലൻ ടേസ്റ്റിൽ വീട്ടിൽ തന്നെ എങ്ങനെയുണ്ടാക്കാമെന്നതാണ് ഇവിടെ പറയുന്നത്. 

ചിക്കൻ കുറുമ തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ള ചിക്കൻ കഷ്ണങ്ങൾ നല്ലതുപോലെ കഴുകി വൃത്തിയാക്കി മുറിച്ച് വയ്ക്കുക. ഒരു കുക്കർ അടുപ്പത്തുവച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ രണ്ടു ചെറിയ കഷണം പട്ട, ഗ്രാമ്പു, ഏലക്ക എന്നിവയിട്ട് ഒന്ന് വഴറ്റുക. ശേഷം രണ്ടു വലിയ സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുത്തത് എണ്ണയിലേക്ക് ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. 

ഈയൊരു സമയത്ത് ഒരു തണ്ട് കറിവേപ്പിലയും രണ്ട് പച്ചമുളക് നെടുകെ കീറിയതും ചേർത്ത് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ഉള്ളി നല്ല രീതിയിൽ വഴണ്ട് വന്നു കഴിഞ്ഞാൽ അതിലേക്ക് എരിവിന് ആവശ്യമായ കുരുമുളക് പൊടിയും, ഒരു ടീസ്പൂൺ അളവിൽ മല്ലിപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക. പൊടികളുടെ പച്ചമണം പൂർണമായും പോയി കഴിഞ്ഞാൽ കഴുകി വൃത്തിയാക്കി വെച്ച ചിക്കൻ കഷ്ണങ്ങൾ കുക്കറിലേക്ക് ചേർത്ത് ഒന്ന് മിക്സ് ചെയ്യുക. ഈയൊരു സമയത്ത് ഇഷ്ടമാണെങ്കിൽ ഒരു ഉരുളക്കിഴങ്ങ് നാലായി മുറിച്ചത് കൂടി ചേർത്തു കൊടുക്കാവുന്നതാണ്. 

കൂടാതെ ഒരു തക്കാളി ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത് കൂടി ചേർത്തു കൊടുക്കാം. അവസാനമായി ചിക്കൻ വേവുന്നതിന് ആവശ്യമായ അല്പം വെള്ളവും ഒരു പിഞ്ച് ഗരം മസാല പൊടിയും ചേർത്ത് കുക്കർ അടച്ചുവെച്ച് വേവിക്കുക. ചിക്കൻ വേവുന്ന സമയം കൊണ്ട് കുറുമയിലേക്ക് ആവശ്യമായ തേങ്ങ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു ചേരുവ കൂടി കുക്കർ തുറന്ന ശേഷം ചേർത്തു കൊടുക്കുക. അവസാനമായി അൽപം മല്ലിയിലയും കറിവേപ്പിലയും കൂടി കറിയിലേക്ക് ചേർത്ത് ശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. അപ്പോൾ നമ്മുടെ ചിക്കൻ കുറുമ റെഡി. 

ഇനി പാകം ചെയ്തു കഴിക്കാവുന്നതാണ്. ചിക്കൻ ഉപയോഗപ്പെടുത്തി വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നിരുന്നാലും ഓരോ തരം പലഹാരങ്ങളോടൊപ്പവും വ്യത്യസ്ത രുചിയിലുള്ള ചിക്കൻ കറികൾ കഴിക്കുമ്പോഴായിരിക്കും പ്രത്യേക രുചി ലഭിക്കുക. എടുത്തു പറയുകയാണെങ്കിൽ ബ്രെഡിനോടൊപ്പം ചിക്കൻ കുറുമ കഴിക്കുകയാണെങ്കിൽ അതിന് ഒരു പ്രത്യേക രുചി തന്നെയാണ്. 

ചിക്കൻ കുറുമ എങ്ങനെ വീട്ടിൽ തയ്യാറാക്കാമെന്നറിയാത്തവർക്ക് ഈ റെസിപ്പി ഒരു വലിയ സഹായമായിരിക്കും. പലർക്കും റെസ്റ്റോറന്റുകളിലെ ചിക്കൻ കുറുമയുടെ രുചി വീട്ടിൽ തന്നെ അനുഭവിക്കണമെന്ന ആഗ്രഹമുണ്ടാകും. ഈ റെസിപ്പി അവർക്ക് അതിനുള്ള ഒരു മികച്ച മാർഗമാണ്. ഈ ലേഖനം കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കിട്ട് അവരെയും ഈ രുചികരമായ വിഭവം തയ്യാറാക്കാൻ പ്രോത്സാഹിപ്പിക്കാം.

 #ChickenKuruma, #KeralaRecipes, #HomeCooking, #SpicyChicken, #ChickenCurry, #EasyRecipe

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia