Foldable Phone | പുസ്തകം പോലെ മടക്കാം; മൊബൈല്‍ പ്രേമികള്‍ക്കിടയിലേക്ക് ഗാലക്സി ഇസഡ് ഫോള്‍ഡ് 6ന്റെ ചിത്രം പുറത്തായി
ഗ്യാലക്‌സി എസ്24 അള്‍ട്രായോട് ഏറെ സാമ്യത.
ജൂലൈയില്‍ പാരിസില്‍ നടക്കുന്ന ചടങ്ങില്‍ അവതരിപ്പിക്കും.
ഗ്യാലക്സി ഇസഡ് ഫോള്‍ഡ് 6 സ്ലിമും സാംസങ് ഒരുക്കുന്നു.
സോള്‍: (KVARTHA) ഗാലക്സി ഇസഡ് ഫോള്‍ഡ് 6ന്റെ ആദ്യ ഹാന്‍ഡ്-ഓണ്‍ ചിത്രം ചോര്‍ന്നു. വര്‍ഷങ്ങളായി ഗാലക്സി ഇസഡ് ഫോള്‍ഡ് ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന ഒന്നാണ് സാംസങ് കൊണ്ടുവരുന്നുവെന്നാണ് പുറത്തുവന്ന ചിത്രങ്ങള്‍ കാണിക്കുന്നത്. വരാനിരിക്കുന്ന മടക്കാവുന്ന ഫോണിന് ഗാലക്സി ഇസഡ് ഫോള്‍ഡ് 5 നേക്കാള്‍ വിശാലമായ കവര്‍ സ്‌ക്രീന്‍ ഉണ്ട്.
മൊബൈല്‍ പ്രേമികള്‍ കാത്തിരിക്കുന്ന സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 6ന്റെ ലോഞ്ച് ജൂലൈയില്‍ പാരിസില്‍ നടക്കുന്ന ചടങ്ങില്‍ ദക്ഷിണ കൊറിയന്‍ മൊബൈല്‍ നിര്‍മാതാക്കള്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ഇതിന് മുമ്പാണ് ആകാംക്ഷ കൂട്ടി ചിത്രം പുറത്തുവന്നിരിക്കുകയാണ്. ഗ്യാലക്‌സി എസ്24 അള്‍ട്രായോട് ഏറെ സാമ്യതയുണ്ട് പുതിയ ഫോണിന്റെ ഡിസൈനിന്.
ടൈറ്റാനിയം ഫ്രെയിമാണ് സാംസങ് ഗ്യാലക്സി ഇസഡ് ഫോള്‍ഡ് 6ല്‍ പ്രതീക്ഷിക്കുന്നത്. കടും നീല, ഇളം പിങ്ക്, വെള്ളി എന്നീ മൂന്ന് കളര്‍ വേരിയന്റുകളില്‍ ലഭ്യമാകുമെന്ന് കരുതുന്ന ഫോണിന് 4400 എംഎഎച് ബാറ്ററിയില്‍ 25 വാട് ചാര്‍ജിംഗായിരിക്കും ഉണ്ടാവുക. സ്‌നാപ്ഡ്രാഗണ്‍ 8 ജെനറേഷന്‍ പ്ലാറ്റ്ഫോമില്‍ 10 ജിബി റാമാവും ഫോണിനുണ്ടാവുക. ജൂലൈ 10നാണ് പാരിസിലെ പരിപാടിയില്‍ ഫോണ്‍ അവതരിപ്പിക്കുക എന്നാണ് റിപോര്‍ട്.
സാമൂഹ്യമാധ്യമമായ എക്സില്‍ ഐസ് യൂണിവേഴ്സ് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഫോണിന്റെ ഷാര്‍പ് എഡ്ജ് വ്യക്തമാണ്. ബുക് പോലെ മടക്കാവുന്ന ഫോണാണ് സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 6. നിലവില്‍ മാര്‍കറ്റിലുള്ള ഗ്യാലക്‌സി എസ്24 അള്‍ട്രായില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇസഡ് ഫോള്‍ഡ് 6 ഡിസൈന്‍ ചെയ്തിരിക്കുന്നത്.
സാംസങ് ഗ്യാലക്‌സി എസ്24 അള്‍ട്രായ്ക്കും ബോക്സി ഡിസൈനാണുള്ളത്. ഗാലക്സി എക്സ് ഫോള്‍ഡ് 6ന്റെ വൈഡ് കവര്‍ സ്‌ക്രീന്‍ കഴിഞ്ഞ ആഴ്ച പുറത്തുവന്ന ചിത്രത്തിലുണ്ടായിരുന്നു. 6.3 ഇഞ്ച് കവര്‍ സ്‌ക്രീനായിരിക്കും ഫോണിനുണ്ടാവുകയെന്നാണ് സൂചനകള്‍. ഗ്യാലക്സി ഇസഡ് ഫോള്‍ഡ് 5ല്‍ 6.2 ഇഞ്ച് കവര്‍ സ്‌ക്രീനായിരുന്നു ഉണ്ടായിരുന്നത്.
കൂടാതെ, ഗ്യാലക്സി ഇസഡ് ഫോള്‍ഡ് 6 സ്ലിമും സാംസങ് അണിയറയില്‍ ഒരുക്കുന്നതായി വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഈ ഫോണ്‍ 2024 അവസാനത്തോടെ മാത്രമേ വിപണിയിലെത്താന്‍ സാധ്യതയുള്ളൂ.
THE NEXT FOLD pic.twitter.com/0CSpU0cD9T
— ICE UNIVERSE (@UniverseIce) May 29, 2024