കേരളത്തില്‍നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കോയമ്പത്തൂര്‍

 


ചെന്നൈ: (www.kvartha.com 15.09.2021) കേരളത്തില്‍നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കോയമ്പത്തൂര്‍ കോര്‍പറേഷന്‍. ശരവണപട്ടിയിലെ നഴ്‌സിങ് കോളജില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനം.

രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത വിദ്യാര്‍ഥികളാണെങ്കിലും 10 ദിവസം കോളജ് ഹോസ്റ്റലില്‍ ക്വാറന്റൈനില്‍ കഴിയണമെന്നാണു അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ക്വാറന്റൈന്‍ ലംഘിച്ചതായി ബോധ്യപ്പെട്ടാല്‍ കോളജ് അധികൃതര്‍ക്കെതിരെ ഉയര്‍ന്ന പിഴ ചുമത്തുമെന്നും അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍നിന്നു ബന്ധപ്പെട്ട എല്ലാ രേഖകളുമായി കോളജിലെത്തിയ വിദ്യാര്‍ഥികളാണ് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കൂട്ടത്തോടെ പോസിറ്റീവായത്. ഇതാണ് കടുത്ത തീരുമാനത്തിന് കാരണം.

കേരളത്തില്‍നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കോയമ്പത്തൂര്‍

Keywords:  10-day quarantine for students from other states coming to Coimbatore, Chennai, News, Health, Health and Fitness, Students, Malayalees, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia