Diet Plan | ശരീരഭാരം കുറയ്ക്കണോ? പ്രഭാതത്തില്‍ കഴിക്കാം ഈ 9 ഭക്ഷണങ്ങള്‍
● തടി കുറയ്ക്കാൻ ഏറ്റവും നല്ല മാർഗമാണ് ആരോഗ്യകരമായ പ്രഭാതഭക്ഷണം.
● ഓട്സിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്.
● സ്മൂത്തികൾ വിറ്റാമിനുകളും ധാതുക്കളും നൽകുന്നു.
ന്യൂഡൽഹി: (KVARTHA) ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രധാന ശാരീരിക വെല്ലുവിളികളില്‍ ഒന്നാണ് അമിതഭാരം അഥവാ പൊണ്ണത്തടി. എന്നാല്‍ ഈ അവസ്ഥയെ പെട്ടന്ന് മറികടക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ശരിയായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ഇതിന് ആവശ്യമാണ്. ഇതില്‍ ഏറ്റവും പ്രധാനം പ്രഭാത ഭക്ഷണമാണ്. ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിന്റെ തെരഞ്ഞെടുപ്പ് ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ഒമ്പത് പ്രഭാത ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നമ്മുക്ക് പരിശോധിക്കാം.
തൈരിനൊപ്പം ചിയ വിത്തുകള്‍
ചിയ വിത്തില്‍ നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. തൈരുമായി സംയോജിപ്പിക്കുമ്പോള്‍ അവ ദഹനാരോഗ്യം മെച്ചപ്പെടുത്തുകയും സ്ഥിരമായ മലവിസര്‍ജ്ജനത്തിന് സഹായിക്കുകയും ചെയ്യുന്നു. പോഷക മൂല്യം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് മറ്റ് വിത്തുകളും സരസഫലങ്ങളും ചേര്‍ക്കാം.
പച്ചക്കറികള്‍ ചേര്‍ത്ത ഓംലെറ്റ്
പച്ചക്കറികള്‍ ധാരാളം ചേര്‍ത്ത ഓംലെറ്റ് മികച്ച പ്രഭാതഭക്ഷണമാണ്. മുട്ട ശരീരത്തിന് നല്ല അളവില്‍ പ്രോട്ടീന്‍ നല്‍കുന്ന ഒന്നാണ്. ഇതിലേക്ക് പച്ചക്കറികള്‍ ചേര്‍ക്കുന്നത് നാരുകളും വിറ്റാമിനുകളും ധാതുക്കളും നല്‍കും. ഈ കോമ്പിനേഷന്‍ ശരീരത്തെ നിറയ്ക്കുകയും നിങ്ങളുടെ മെറ്റബോളിസം സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
മൂംഗ് ദാല്‍ ചില്ല (പയര്‍കൊണ്ടുണ്ടാക്കിയ പാന്‍കേക്ക്)
നിങ്ങള്‍ക്ക് ഇന്ത്യന്‍ പ്രഭാതഭക്ഷണം വേണമെങ്കില്‍ മൂംഗ് ദാല്‍ ചില്ല നല്ലൊരു ഓപ്ഷനാണ്. ഇതിലെ നാരുകള്‍ ദഹന ആരോഗ്യത്തിനും മലവിസര്‍ജ്ജനത്തിനും സഹായിക്കുന്നു.
ഓട്‌സ്
ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് റോള്‍ഡ് ഓട്സ് നല്ലൊരു ഓപ്ഷനാണ്. നാരുകളാല്‍ സമ്പുഷ്ടമായ ഇവ നിങ്ങളെ കൂടുതല്‍ നേരം പൂര്‍ണ്ണമായി നിലനിര്‍ത്തും. പ്രോട്ടീനിനായി നിങ്ങള്‍ക്ക് ഗ്രീക്ക് തൈരും ഒമേഗ-3 ക്ക് ചിയ വിത്തുകളും അധിക നാരുകളും ഈ ഓട്‌സില്‍ ചേര്‍ക്കാം.
മുട്ട ചേര്‍ത്ത അവോക്കാഡോ ടോസ്റ്റ്
അവോക്കാഡോയില്‍ വിറ്റാമിനുകളും ധാതുക്കളും നല്ല കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇവ ധാന്യ ബ്രെഡുമായി സംയോജിപ്പിക്കുമ്പോള്‍ അത് സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റുകള്‍ നല്‍കുകയും മുട്ട പ്രോട്ടീന്‍ നല്‍കുകയും ചെയ്യുന്നു.
പനീര്‍ പറാത്ത
ഈ രുചികരമായ പറാത്തകള്‍ ഉണ്ടാക്കാന്‍ കൊഴുപ്പ് കുറഞ്ഞ പനീര്‍ ഉപയോഗിക്കുക. തൈരുമായി ഇവ സംയോജിപ്പിക്കുന്നത് കുടലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രോബയോട്ടിക്കുകളുടെ ലോഡ് ഉറപ്പാക്കും.
സലാഡുകള്‍
തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് പ്രാതല്‍ സലാഡുകള്‍. വേവിച്ച മുട്ട, പച്ചക്കറികള്‍, ബീന്‍സ്, ചീസ്, വിത്തുകള്‍ എന്നിവ അടങ്ങിയ ഇലക്കറികള്‍ അടങ്ങിയ ലളിതമായ പ്രഭാതഭക്ഷണം ശരീരത്തിന് ഗുണം ചെയ്യും.
പോഹ
പ്രിയപ്പെട്ട ഇന്ത്യന്‍ പ്രഭാതഭക്ഷണമായ പോഹയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് നമ്മെ കൂടുതല്‍ നേരം വയറുനിറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ആരോഗ്യകരമാക്കാന്‍, നിങ്ങള്‍ക്ക് പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ക്കാം.
സ്മൂത്തികള്‍
വേയ് പ്രോട്ടീന്‍, ഫ്രോസണ്‍ സരസഫലങ്ങള്‍, നട്ട് വെണ്ണ, പാല്‍ എന്നിവ ഉപയോഗിച്ച് സ്മൂത്തികള്‍ കഴിക്കുക. ഇവ പ്രോട്ടീനുകളുടെ ശക്തികേന്ദ്രമാണ്. മാത്രമല്ല ഇതിനൊപ്പം നിങ്ങള്‍ക്ക് പ്രോട്ടീന്‍ പൗഡറും ചേര്‍ക്കാം.
ഈ കുറിപ്പ് ലഭ്യമായ ആരോഗ്യ വിവരങ്ങൾ പങ്കിടുക എന്ന ഉദ്ദേശ്യത്തോടെയാണ് നൽകിയിരിക്കുന്നത്. ഒരു യോഗ്യതയുള്ള ആരോഗ്യ പ്രവർത്തകൻ്റെ ഉപദേശം തേടാതെ ഇത്തരം വിവരങ്ങളെ അടിസ്ഥാനമാക്കി ഏതെങ്കിലും തീരുമാനമെടുക്കരുത്.
ഈ വാർത്ത പ്രചരിപ്പിച്ച് സമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുക. ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക.
#weightloss #healthybreakfast #diettips #nutrition #fitness #healthylifestyle #indianfood #breakfastrecipes #morningroutine #healthgoals