ബുല്‍ഡാനയില്‍ ഭീതി; ആദ്യം മുടികൊഴിച്ചില്‍, ഇപ്പോള്‍ കൂട്ടത്തോടെ നഖം കൊഴിയുന്നു

 
Nail Loss Villager in Buldhana, Maharashtra
Nail Loss Villager in Buldhana, Maharashtra

Photo Credit: X/Jaleshwar

● 39 പേർക്ക് നഖം കൊഴിഞ്ഞതായി റിപ്പോർട്ട്.
● ഷെഗാവ് തെഹ്‌സിലിലെ അഞ്ച് ഗ്രാമങ്ങളിലാണ് രോഗം.
● ആരോഗ്യവകുപ്പ് രക്ത സാമ്പിളുകൾ ശേഖരിച്ചു.
● പ്രാഥമിക ചികിത്സ നൽകി രോഗികളെ മാറ്റി.
● സെലിനിയത്തിൻ്റെ അളവ് കൂടുന്നതാണ് കാരണമോ എന്ന് സംശയം.

മുംബൈ: (KVARTHA) ബുല്‍ഡാനയിലെ ഗ്രാമങ്ങളില്‍ മുടികൊഴിച്ചിലിന് പിന്നാലെ നഖം കൊഴിഞ്ഞുപോകുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. കഴിഞ്ഞ ഡിസംബറിലാണ് 15 ഗ്രാമങ്ങളില്‍ വ്യാപകമായ മുടികൊഴിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോള്‍ നഖങ്ങള്‍ക്ക് നിറംമാറ്റം വന്ന് പിന്നീട് കൊഴിഞ്ഞുപോകുന്ന സാഹചര്യമാണ് കാണുന്നത്. കഴിഞ്ഞ 5 ദിവസത്തിനിടെ ഷെഗാവ് തെഹ്സിലിലെ അഞ്ച് ഗ്രാമങ്ങളിലാണ് ഈ അപൂര്‍വ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രോഗികളുടെ രക്ത സാംപിളുകളും മറ്റ് സാമ്പിളുകളും ശേഖരിച്ചു. 39 പേരുടെ നഖങ്ങള്‍ക്ക് തകരാറ് സ്ഥിരീകരിച്ചു. ഇവരെ പ്രാഥമിക ചികിത്സയ്ക്കായി ഷെഗാവിലെ ആശുപത്രിയിലേക്ക് മാറ്റി. നഖങ്ങള്‍ വെള്ള നിറത്തില്‍ നിന്ന് തവിട്ടുനിറത്തിലേക്ക് മാറി കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് ഈ ഗ്രാമങ്ങളിലുള്ളത്. ഡോക്ടര്‍മാരും ഗവേഷകരും പരിശോധന നടത്തി കൃത്യമായ രോഗകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ രോഗം പടരുന്നതിന്റെ കാരണം വ്യക്തമായി പറയാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

മനുഷ്യ ശരീരത്തില്‍ സെലിനിയത്തിന്റെ അളവ് കൂടുന്നതാണ് മുടികൊഴിച്ചിലിനും നഖം കൊഴിയുന്നതിനും കാരണമാകാന്‍ സാധ്യതയുണ്ടെന്ന് കൂടുതല്‍ പരിശോധനാഫലങ്ങള്‍ വന്നാലേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അടമോലെ ഗായക്വാദ് പറഞ്ഞു. ഉയര്‍ന്ന അളവിലുള്ള സെലിനിയത്തിന്റെ സാന്നിധ്യമാണ് മുടികൊഴിച്ചിലിന് കാരണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ വിദഗ്ധ സംഘം നേരത്തെ പറഞ്ഞിരുന്നു. ഖനികളുള്ള വഴിയോരങ്ങളിലെ കിണറുകളിലെ വെള്ളത്തില്‍ നിന്നുള്ള ബുല്‍ഡാനയിലെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം ജലത്തിലെ ഉയര്‍ന്ന അളവിലുള്ള സെലിനിയം അടങ്ങിയ ഘടകമാണെന്നും ഇതാണ് മുടികൊഴിച്ചിലിന് കാരണമെന്നും പത്മശ്രീ അവാര്‍ഡ് ജേതാവ് ഡോ. ഹിമ്മന്തറാവു ഭവാസ്‌കറും കഴിഞ്ഞ ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു.

ബുൽഡാനയിലെ ഈ ആരോഗ്യപ്രശ്നത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ. കൂടുതൽ വിവരങ്ങൾക്കായി ഷെയർ ചെയ്യുക.

Following widespread hair loss in 15 villages of Buldhana, Maharashtra, now 39 people in five villages of Shegaon Tehsil are reporting nail discoloration and loss. Health officials have collected samples and are investigating the cause, with suspicion falling on elevated selenium levels in the water.

#Buldhana, #HairLoss, #NailLoss, #MaharashtraHealth, #Selenium, #PublicHealth

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia