കോവിഡ്-19 മുന്നറിയിപ്പ്; രോഗികളില്‍ മരണകാരണമായേക്കാവുന്ന ഗുരുതരമായ ഫംഗസ് ബാധിക്കുന്നതായി ഡോക്ടര്‍മാര്‍; അപൂര്‍വ ഫംഗസ് ബാധിച്ച അഞ്ച് രോഗികളില്‍ രണ്ടു പേര്‍ മരിക്കുകയും രോഗമുക്തി നേടിയ 2 പേരുടെ കാഴ്ചശക്തി നഷ്ടമാവുകയും ചെയ്തു

 



അഹമ്മദാബാദ്: (www.kvartha.com 13.12.2020) കോവിഡ് ബാധിക്കുന്ന രോഗികളെ മറ്റൊരു അസുഖം കൂടി പിടിപ്പെടുന്നു. അന്‍പതു ശതമാനം കോവിഡ് രോഗികളില്‍ മരണകാരണമായേക്കാവുന്ന മരണകാരണമായേക്കാവുന്ന മ്യുകോര്‍മികോസിസ് എന്ന അപൂര്‍വവും ഗുരുതരവുമായ ഫംഗസ് ബാധ ഉണ്ടാകുന്നതായി ഡോക്ടര്‍മാര്‍.

കോവിഡ് മുക്തരായ 19 ആളുകളില്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഫംഗസ് ബാധ കണ്ടെത്തിയെന്ന് ഡോ. അതുല്‍ പട്ടേല്‍ വ്യക്തമാക്കി. പ്രമേഹം നിയന്ത്രിക്കാത്തതും സ്റ്റിറോയിഡുകള്‍ അമിത തോതില്‍ ഉപയോഗിക്കുന്നതും രോഗപ്രതിരോധശേഷി കുറയുന്നതുമാണ് അപൂര്‍വ ഫംഗസ് ബാധയുണ്ടാകാന്‍ കാരണമെന്നും അദ്ദേഹം പറയുന്നു. 

കോവിഡ്-19 മുന്നറിയിപ്പ്; രോഗികളില്‍ മരണകാരണമായേക്കാവുന്ന ഗുരുതരമായ ഫംഗസ് ബാധിക്കുന്നതായി ഡോക്ടര്‍മാര്‍; അപൂര്‍വ ഫംഗസ് ബാധിച്ച അഞ്ച് രോഗികളില്‍ രണ്ടു പേര്‍ മരിക്കുകയും രോഗമുക്തി നേടിയ 2 പേരുടെ കാഴ്ചശക്തി നഷ്ടമാവുകയും ചെയ്തു


അപൂര്‍വ ഫംഗസ് ബാധ അഞ്ച് രോഗികളില്‍ കണ്ടെത്തിയെന്ന് അഹമ്മദാബാദിലെ റെറ്റിന ആന്‍ഡ് ഒകുലാര്‍ ട്രോമാ സര്‍ജന്‍ പാര്‍ഥ് റാണ ചൂണ്ടികാട്ടി. ഇവരില്‍ 2 പേര്‍ മരണത്തിനു കീഴടങ്ങുകയും രോഗമുക്തി നേടിയ 2 പേരുടെ കാഴ്ചശക്തി നഷ്ടമാവുകയും ചെയ്തതായി അറിയിച്ചു. രോഗം ബാധിച്ചവരില്‍ നാലു പേര്‍ 34 നും 47 നു മധ്യേ പ്രായമുള്ള പുരുഷന്മാരാണ്. 

കഴിഞ്ഞ വെള്ളിയാഴ്ച ഗുരുതരാവസ്ഥയില്‍ 67 കാരനെ ഭുജില്‍ നിന്ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. നേത്രഗോളം വലുതായി പുറത്തേക്കു തള്ളിയ നിലയിലായിരുന്നു രോഗികള്‍. നാലു രോഗികളും അനിയന്ത്രിതമായ പ്രമേഹം ബാധിച്ചവരായിരുന്നു. ഇവര്‍ക്ക് രോഗപ്രതിരോധ ശേഷം നന്നേ കുറവായിരുന്നു. 

കോവിഡ് ബാധിതരില്‍ 15 മുതല്‍ 30 ദിവസത്തിനുള്ളിലാണ് മ്യുകോര്‍മികോസിസ് എന്ന ഫംഗസ് ബാധ ഉണ്ടാകാന്‍ സാധ്യതയുള്ളത്. എന്നാല്‍ ഈ നാലു രോഗികളില്‍ രണ്ടു മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ ഫംഗസ് ബാധയുണ്ടായിയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Keywords:  News, National, India, Ahmedabad, Patient, COVID-19, Health, Health & Fitness, Trending, Diseased, Doctor, Death, Hospital, Covid-19 alert! Rare fungus is preying on corona patients
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia