Restriction | വായുമലിനീകരണം: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡെല്‍ഹി; പടക്കങ്ങളുടെ ഓണ്‍ലൈന്‍ വില്‍പനയും വിതരണവും നിര്‍ത്തണമെന്ന നിര്‍ദേശവുമായി പൊലീസ്; 50% ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം
Restriction | വായുമലിനീകരണം: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡെല്‍ഹി; പടക്കങ്ങളുടെ ഓണ്‍ലൈന്‍ വില്‍പനയും വിതരണവും നിര്‍ത്തണമെന്ന നിര്‍ദേശവുമായി പൊലീസ്; 50% ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം
● പടക്ക നിരോധനത്തെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കാന്‍ പൊതു അറിയിപ്പ് പ്രസിദ്ധീകരിക്കും.
● നിരോധന കാലയളവില്‍ ലോഡുകള്‍ സ്വീകരിക്കുകയോ കൊണ്ടുപോകുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് ഡെലിവറി കമ്പനികള്‍ക്കും നിര്‍ദേശം.
● നടപടി പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്.
ന്യൂഡെല്‍ഹി: (KVARTHA) തലസ്ഥാന നഗരിയില്‍ വായുമലിനീകരണം വര്‍ധിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍. ദേശീയ തലസ്ഥാന പ്രദേശത്ത് (എന്‍സിടി) പടക്കങ്ങളുടെ ഓണ്‍ലൈന്‍ വില്‍പനയും വിതരണവും ഉടന്‍ നിര്‍ത്തണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കയാണ് പൊലീസ്. എല്ലാ സമൂഹമാധ്യമ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളോടും ഡെല്‍ഹി പൊലീസ് ഇത് സംബന്ധിച്ച നിര്‍ദേശം അറിയിച്ചിട്ടുണ്ട്.
വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി പടക്ക നിര്‍മാണം, സംഭരണം, പൊട്ടിക്കല്‍ എന്നിവ പൂര്‍ണമായും നിരോധിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇ-കൊമേഴ്സ് വെബ് സൈറ്റുകള്‍, സമൂഹമാധ്യമ പ്ലാറ്റ് ഫോമുകള്‍ എന്നിവയ്ക്ക് ഇ-മെയില്‍ വഴി രേഖാമൂലം നിര്‍ദേശം നല്‍കിയെന്ന് ഡെല്‍ഹി പൊലീസ് അറിയിച്ചു.
പടക്ക നിരോധനത്തെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കാന്‍ പൊതു അറിയിപ്പ് പ്രസിദ്ധീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. നിരോധന കാലയളവില്‍ പടക്കങ്ങളുള്ള ലോഡുകള്‍ സ്വീകരിക്കുകയോ കൊണ്ടുപോകുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് ഡെലിവറി കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി. വായുമലിനീകരണം വര്‍ധിക്കുന്നതിനാല്‍ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനാണ് നടപടികളെന്നും പൊലീസ് വ്യക്തമാക്കി.
50% ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം
തുടര്‍ച്ചയായ ദിവസങ്ങളില്‍ വായുമലിനീകരണം ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച മുതല്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ 50% വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും. ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഉള്‍പ്പെടെ 80 വകുപ്പുകളിലായി സര്‍ക്കാരിന് കീഴില്‍ 1.4 ലക്ഷം ജീവനക്കാരാണുള്ളത്. അവശ്യസേവനങ്ങളായ ആശുപത്രി, ശുചീകരണം, പൊതുഗതാഗതം, അഗ്‌നിരക്ഷാ സേന, പൊലീസ്, വൈദ്യുതി, പൊതുവിതരണം, ജലസംസ്‌കരണം തുടങ്ങിയവ സാധാരണ പോലെ പ്രവര്‍ത്തിക്കും.
വായു മലനീകരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് എന്തൊക്കെ നിയന്ത്രണങ്ങള്‍ പാലിക്കണം എന്നത് സംബന്ധിച്ച് അധികൃതര്‍ നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു.
'രാവിലത്തെ ഗതാഗത തിരക്ക് കുറയ്ക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തണം. റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍, കൂടുതല്‍ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ ഷട്ടില്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തണം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി ഇത്തരത്തില്‍ ബസ് ഏര്‍പ്പെടുത്തി.
ഡെല്‍ഹിയോട് ചേര്‍ന്നുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇതേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം'- എന്നും അധികൃതര്‍ നിര്‍ദേശിച്ചു. ശ്വാസതടസ്സമടക്കമുള്ള രോഗികളുടെ ചികിത്സയ്ക്കായി പ്രത്യേകം സംവിധാനം ഒരുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കി.
കഴിഞ്ഞ ദിവസങ്ങളില്‍ കാറ്റ് വീശിയതിനെ തുടര്‍ന്ന് ചില സ്ഥലങ്ങളിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തിന് മാറ്റമുണ്ടെങ്കിലും വായുനിലവാരം ഗുരുതരമായി തുടരുകയാണ്. ആനന്ദ് വിഹാര്‍ (522), അശോക് വിഹാര്‍ ഫേസ് 2 (527), അശോക് വിഹാര്‍ ഫേസ് 3 (634), ദ്വാരക സെക്ടര്‍ 11 (390), ജിടിബി നഗര്‍ (617), അലിപ്പുര്‍ (490) എന്നിങ്ങനെയാണ് എക്യുഐ. വായുമലിനീകരണം കുറയ്ക്കാനായി കൃത്രിമ മഴയ്ക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി കത്തുനല്‍കിയിട്ടും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
#DelhiPollution #AirQuality #FirecrackerBan #WorkFromHome #PublicHealth #Environment