High BP | രക്തസമ്മർദം കൂടിയാൽ രാവിലെ ഈ ലക്ഷണങ്ങൾ അനുഭവപ്പെടാം; അവഗണിക്കരുത്!
രക്തസമ്മർദം ഉയരുന്നത് നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണ്. പലപ്പോഴും ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമാകാത്തതിനാൽ ഇത് അപകടകരമാണ്
കോഴിക്കോട്: (KVARTHA) രക്ത സമ്മർദ്ദം (Blood pressure) കൂടുന്നത് അഥവാ ബിപി കൂടുന്നത് ഇന്ന് ചെറുപ്പക്കാരിൽ (Youth) തന്നെ സാധാരണയായി കണ്ട് വരുന്നു. നമ്മുടെ മോശമായ ജീവിത ശൈലിയും (Lifestyle) ഭക്ഷണത്തിൽ (Food) ഉണ്ടായ മാറ്റവുമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചത്. എന്നാൽ ഇത് ഒരിക്കലും നിസ്സാരപ്പെടുത്തേണ്ട കാര്യമല്ലെന്നും വളരെ ഗൗരവത്തിൽ എടുക്കേണ്ട വിഷയമാണെന്നതും തിരിച്ചറിയുക. കാരണം ഉയർന്ന രക്തസമ്മർദം ഹൃദഘാതം (Heart Attack) സ്‌ട്രോക്ക് (Stroke) പോലെയുള്ള അപകട അവസ്ഥയിലേക്ക് എത്തിച്ചേക്കാം.
രക്തസമ്മർദം ഉയരുന്നത് നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണ്. പലപ്പോഴും ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമാകാത്തതിനാൽ ഇത് അപകടകരമാണ്. എന്നാൽ, ശ്രദ്ധിച്ചാൽ ചില ലക്ഷണങ്ങൾ കണ്ടെത്താം. പ്രത്യേകിച്ചും രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരം നൽകുന്ന ചില സൂചനകൾ ഇവയാണ്:
* നെഞ്ചുവേദന: രക്തസമ്മർദ്ദം ഉയരുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടുന്നത് സാധാരണമാണ്. പ്രത്യേകിച്ചും രാവിലെ ഉണരുമ്പോൾ ഈ പ്രശ്നം കൂടുതലായി അനുഭവപ്പെടാം. ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തെ കൂടുതൽ ശക്തമായി പമ്പ് ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇത് ഹൃദയപേശികളിൽ സമ്മർദ്ദം ചെലുത്തുകയും നെഞ്ചുവേദനയ്ക്ക് കാരണമാവുകയും ചെയ്യും.
* രാവിലെ ഉണ്ടാകുന്ന തലകറക്കം: ചിലരിൽ ബിപി കൂടുമ്പോൾ അതിരാവിലെ തലകറക്കം അനുഭവപ്പെടാം.
* രാവിലെ ഉണ്ടാകുന്ന കഠിനമായ തലവേദന: രക്ത സമ്മർദ്ദം ഉയരുമ്പോൾ ചിലരിൽ കഠിനമായ തലവേദന ഉണ്ടാക്കിയേക്കാം.
* അമിത ദാഹം അനുഭവപ്പെടുന്നു: രാവിലെ എഴുന്നേറ്റയുടൻ തന്നെ അസഹ്യമായ ദാഹം തോന്നുന്നത് ബിപി കൂടിയതിന്റെ ലക്ഷണങ്ങൾ കൊണ്ടാവാം. വായ വരണ്ടുണങ്ങിയ പോലെ തോന്നുകയും ചെയ്യും.
* മൂക്കിൽ നിന്ന് അകാരണമായി രക്തസ്രാവം വരിക: രക്ത സമ്മർദ്ദം കൂടിയ സാഹചര്യത്തിൽ ചിലരിൽ മൂക്കിൽ നിന്ന് രക്ത സമ്മർദ്ദം ഉണ്ടായേക്കാം. രാവിലെ ഉറക്കമുണരുമ്പോൾ ഉണ്ടാകാനാണ് സാധ്യത.
* കാഴ്ച മങ്ങൽ: രാവിലെ ഉറക്കമുണർന്ന് കണ്ണ് തുറക്കുമ്പോൾ കാഴ്ച്ച മങ്ങൽ അനുഭവപ്പെടാം. ഒരു പക്ഷേ ബിപി കൂടിയതിന്റെ ലക്ഷണമായേക്കാം.
* കൈകാലുകളിൽ പതിവില്ലാത്ത തണുപ്പ് അനുഭവപ്പെടുക: രാവിലെ എണീറ്റാൽ കൈകലുകൾ തണുത്തിരിക്കുക, നടക്കുമ്പോള്‍ പ്രയാസം തോന്നുക, കാലുവേദന ഉണ്ടാകുന്നത് ഇവയെല്ലാം ബിപി കൂടിയതിന്റെ ലക്ഷണങ്ങളായിരിക്കാം.
* ഛർദി: രാവിലെ ഉണ്ടാകുന്ന ഓക്കാനം ഛർദി ഇവയെല്ലാം ബിപി കൂടിയത് കൊണ്ടാവാം.
* ക്ഷീണം: രാവിലെ ഉണരുമ്പോൾ തന്നെ നല്ല ക്ഷീണവും തളർച്ചയും ഉണ്ടാവുന്നത് രക്ത സമ്മർദ്ദം കൂടിയ ആളുകൾക്ക് പ്രകടമാകുന്ന ലക്ഷണങ്ങളാണ്.
ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുന്നത് അത്യാവശ്യമാണ്. സ്വയം മരുന്ന് കഴിക്കുന്നത് അപകടകരമാണ്. ഡോക്ടറെ കണ്ട് മാത്രം രോഗനിർണയം നടത്തുക.