Pregnancy Care | ഗർഭിണികളിലെ ഗ്യാസ്ട്രബിൾ എങ്ങനെ അകറ്റാം? പ്രകൃതിദത്ത പരിഹാരങ്ങൾ ഇതാ
ഗർഭകാലം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹീതവും അതേസമയം കരുതലും സുരക്ഷിതത്വവും ആവശ്യമുള്ള ഒരു കാലഘട്ടമാണ്
ന്യൂഡൽഹി: (KVARTHA) ഗർഭകാലം (Pregnancy) എന്ന് പറയുന്നത് സ്ത്രീകളിൽ (Womens) വളരെ കരുതലും സുരക്ഷിതവും (Caring) ആവശ്യമുള്ള സമയമാണ്. അതേസമയം ഗർഭകാലത്തു മിക്ക സ്ത്രീകളും നേരിടുന്ന പ്രശ്നമാണ് ഗ്യാസ്ട്രബിൾ (Gastrabile). എന്നാൽ എന്നാൽ ആശങ്കപ്പെടേണ്ട, ചില ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ ഗ്യാസ് പ്രശ്നത്തിൽ നിന്ന് മുക്തി നേടാം. വെളുത്തുള്ളി (Garlic), ഇഞ്ചി (Ginger), ജീരകം (Cumin) പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പ്രതിവിധികൾ ഗ്യാസിന് സ്വാഭാവികമായ പരിഹാരം നൽകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
എങ്ങനെ ഉപയോഗിക്കാം?
* ഒരു ഗ്ലാസ് പാലിൽ വെളുത്തുള്ളി ചതച്ചു ചേർത്ത് കുടിക്കുന്നത് ദഹനത്തെ സുഗമമാക്കി ഗ്യാസിന് ആശ്വാസം നൽകും.
* ജീരകം, കുരുമുളക്, ഇഞ്ചി എന്നിവ പൊടിച്ച് കഴിക്കുന്നത് ഗ്യാസ് കുറയ്ക്കാൻ സഹായിക്കും
* ഗർഭിണികൾക്ക് ഇഞ്ചി വളരെ നല്ലതാണ്. നിറയെ പ്രകൃതി ദത്ത ഗുണങ്ങൾ ഉള്ള ഇഞ്ചി ജലദോഷം, പനി എന്നിവ വരാതിരിക്കാനും അത് പോലെ ഗ്യാസ് ട്രബിൾ പ്രശ്നം ഇല്ലാതാക്കാനും വളരെ ഗുണകരമായ ഒന്നാണ്. ഇഞ്ചി ചെറുതായി നുറുക്കി നെയ്യില്‍ വറുത്തു പഞ്ചസാര ചേർത്തു ഇടയ്ക്കിടെ കഴിക്കുന്നത് നല്ലതാണ്.
* ജീരകം, ഏലക്ക, ചുക്ക്, ഗ്രാമ്പൂ ഇവയെല്ലാം പൊടിച്ചു സമാസമം ചേര്‍ത്തു മൂന്നു നേരം കഴിക്കുന്നതും ഗർഭിണികൾക്ക് ഗ്യാസ് പ്രശ്നം മാറാൻ നല്ലതാണ്.
* ഗർഭിണികൾ പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗ്യാസ് മാറി കിട്ടാൻ ഗുണകരമാണ്.
* വെള്ളത്തിലേക്ക് തേൻ (Honey) ചേർത്തു കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ ഗുണകരമാണ്.
ശ്രദ്ധിക്കുക
ഈ പ്രകൃതിദത്ത പരിഹാരങ്ങൾ ഗർഭകാലത്തെ ഗ്യാസ് പ്രശ്നത്തെ കുറയ്ക്കാൻ സഹായിക്കും. എന്നാൽ
ഏത് പരിഹാരം സ്വീകരിക്കുന്നതിനു മുൻപ് നിങ്ങളുടെ ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം തേടുക.
ഗർഭകാലത്തെ ഗ്യാസ് സാധാരണമാണെങ്കിലും, നിരന്തരമായ പ്രശ്നമാണെങ്കിൽ തീർച്ചയായും ഡോക്ടറെ കാണുക.