തൃശ്ശൂര്‍: (KVARTHA) എച്1 എന്‍1 (H1N1) പനി ബാധിച്ച് വയോധിക മരിച്ചു. തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 62 കാരിയാണ് മരിച്ചത്. ആശുപത്രിയില്‍വെച്ചായിരുന്നു മരണം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ (Health Department) ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തിവരുകയാണ്. പ്രദേശത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുന്നത്.
രണ്ടാം തീയതിയാണ് പനി കൂടുതലായതിനെ തുടര്‍ന്ന് 62 കാരിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് എച്1 എന്‍1 പനി ആണെന്ന് സ്ഥിരീകരിച്ചത്.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വീണ്ടം എച്1 എന്‍ 1 പടരുന്നതായി റിപോര്‍ടുകള്‍ വന്നിരുന്നു. മലപ്പുറം ജില്ലയിലെ വണ്ടൂര്‍, പെരിന്തല്‍മണ്ണ, കുറ്റിപ്പുറം, എടപ്പാള്‍, തവനൂര്‍,പൊന്നാനി തുടങ്ങിയ മേഖലകളില്‍ എച് വണ്‍ എന്‍ വണ്‍ രോഗം റിപോര്‍ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
#H1N1 #influenza #Kerala #healthalert #virus #pandemic #publichealth #Thrissur