Depression | കടുത്ത വിഷാദത്തിലാണോ? മറികടക്കാൻ എളുപ്പത്തിൽ ചെയ്യാവുന്ന 2 കാര്യങ്ങൾക്കാവുമെന്ന് പഠനം
പണ്ട് അപൂര്‍വമായി മാത്രം കാണപ്പെട്ടിരുന്ന ഈ രോഗാവസ്ഥ ഇന്ന് നിരവധി ആളുകളെ അലട്ടുന്നുണ്ട്. ലോകമെമ്പാടുമുള്ള ഏറ്റവും സാധാരണമായ മാനസിക വൈകല്യങ്ങളിലൊന്നാണ് ഇതെങ്കിലും ചികിത്സിച്ചില്ലെങ്കില്‍ ഒരു പക്ഷേ ജീവന് തന്നെ ഭീഷണിയായെന്നുവരും
ന്യൂഡെല്‍ഹി: (KVARTHA) ജീവിതത്തില്‍ ഒറ്റപ്പെടലുകളും സങ്കടവും അനുഭവിക്കാത്ത ആരും തന്നെയുണ്ടാകില്ല. എന്നാല്‍ ഈ ഒരു അവസ്ഥ നമ്മുടെ ശാരീകവും മാനസികവുമായ അവസ്ഥകളെ ബാധിച്ചുത്തുടങ്ങുമ്പോഴാണ് ഒരു വ്യക്തിയില്‍ ഡിപ്രഷന്‍ അഥവാ വിഷാദ രോഗം ഉടലെടുക്കുന്നത്. പണ്ട് അപൂര്‍വമായി മാത്രം കാണപ്പെട്ടിരുന്ന ഈ രോഗാവസ്ഥ ഇന്ന് നിരവധി ആളുകളെ അലട്ടുന്നുണ്ട്. ലോകമെമ്പാടുമുള്ള ഏറ്റവും സാധാരണമായ മാനസിക വൈകല്യങ്ങളിലൊന്നാണ് ഇതെങ്കിലും ചികിത്സിച്ചില്ലെങ്കില്‍ ഒരു പക്ഷേ ജീവന് തന്നെ ഭീഷണിയായെന്നുവരും.
വിഷാദം രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ ഇന്ന് നിരവധി തെറാപ്പികളും കൗണ്‍സലിംഗുകളും ലഭ്യമാണ്. എന്നാല്‍ വിഷാദത്തിനുള്ള മന:ശാസ്ത്രപരമായ ചികിത്സ പോലെ തന്നെ ശാരീരിക വ്യായാമവും നല്ല പോഷകാഹാരവും ഫലപ്രദമാണെന്നാണ് ഒരു പഠനം പറയുന്നത്. വ്യായാമവും ശരിയായ ഭക്ഷണക്രമവും ഉപയോഗിച്ച് വിഷാദരോഗത്തെ അകറ്റുന്നത് വളരെ ചെലവ് കുറഞ്ഞ ചികിത്സാരീതിയാണെന്നും പഠനം വ്യക്തമാക്കുന്നു
ദി ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്ത് എന്ന പ്രസിദ്ധീകരണത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് ഭക്ഷണത്തിനും ശാരീരിക വ്യായാമത്തിനും ഒരു വ്യക്തിയുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഇത് കോഗ്നീറ്റീവ് ബീഹേവിയറല്‍ തെറാപ്പി (മന:ശാസത്രജ്ഞര്‍ക്കൊപ്പമുള്ള ഒരു ടോക്ക് തെറാപ്പി) യുടെ അതേ ഗുണമാണ് വിഷാദരോഗികളില്‍ ചെലുത്തുന്നത്. മാത്രമല്ല ഈ രീതിക്ക് മനഃശാസ്ത്രജ്ഞരുമായിട്ടുള്ള വ്യക്തഗത ഇടപെടല്‍ വേണ്ടിവരില്ല. രോഗി എത്ര ദൂരത്താണെങ്കിലും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും രോഗിയില്‍ ഫലപ്രദമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സസാധിക്കും.
അതുകൊണ്ട് തന്നെ വിദൂര പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഇത് സഹായകമായേക്കാം. 2021 മെയ് മാസത്തിനും 2022 ഏപ്രിലിനും ഇടയില്‍ വിഷാദരോഗം ബാധിച്ച 182 മുതിര്‍ന്നവരെ അടിസ്ഥാനമാക്കിയാണ് സംഘം പഠനം നടത്തിയത്. ഗ്രൂപ്പ് അധിഷ്ഠിതവും ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് ഉപയോഗിച്ച് എട്ട് ആഴ്ചകളിലായി ആറ് 90 മിനിറ്റ് സെഷനുകള്‍ക്കായി അംഗങ്ങളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. ഒരു ഗ്രൂപ്പ് ഡയറ്റീഷ്യന്‍, എക്‌സര്‍സൈസ് ഫിസിയോളജിസ്റ്റുമായി ലൈഫ്‌സ്‌റ്റൈല്‍ തെറാപ്പി (പോഷകാഹാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയോടെ) പിന്തുടര്‍ന്നു, രണ്ടാമത്തെ ഗ്രൂപ്പ് മനഃശാസ്ത്രജ്ഞര്‍ക്കൊപ്പം സൈക്കോതെറാപ്പി (CBT) നടത്തി.
അങ്ങനെ വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിന് രണ്ട് രീതികളും ഒരുപോലെ ഫലപ്രദമാണെന്ന് കണ്ടെത്തി. ഇതിലൂടെ വിദൂരമായി നല്‍കുന്ന ജീവിതശൈലി തെറാപ്പിയുടെ ഫലവും ക്ലിനിക്കില്‍ നടത്തുന്ന ചിലവ് കൂടിയ സൈക്കോതെറാപ്പിയുടെ ഫലവും ഒരുപോലെയെന്ന് ഓസ്ട്രേലിയയിലെ മോനാഷ്, ജെയിംസ് കുക്ക്, ഡീകിന്‍ എന്നീ സര്‍വകലാശാലകളിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം വ്യക്തമാക്കി. മാത്രമല്ല മതിയായ പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും ഉപയോഗിച്ച് മനശാസ്ത്രജ്ഞര്‍ക്ക് താരതമ്യപ്പെടുത്താവുന്ന ചിലവില്‍ മാനസികാരോഗ്യ സംരക്ഷണം നല്‍കാന്‍ കഴിയുന്ന അനുബന്ധ ആരോഗ്യ പ്രൊഫഷണലുകളിലേക്കുള്ള പ്രവേശനം വര്‍ദ്ധിപ്പിക്കുന്നതിന് ഈ പഠനം വലിയ തോതില്‍ ആവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും ഗവേഷകര്‍ വ്യക്തമാക്കി.