Medical Advancement | കേരളത്തിലെ ആദ്യ ഫ്രെനിക് നാഡി ഉത്തേജനം  വിജയകരമായി പൂർത്തീകരിച്ച് ആസ്റ്റർ മിംസ് കണ്ണൂർ

 
 Phrenic Nerve Pacing Treatment at Aster MIMS, Kannur
 Phrenic Nerve Pacing Treatment at Aster MIMS, Kannur

Photo: Arranged

● കേരളത്തിൽ ആദ്യമായാണ് ഫ്രെനിക് നാഡി ഉത്തേജനം നടത്തുന്നത്.
● 45 വയസ്സുകാരനായ ചെറുവത്തൂർ സ്വദേശിക്കാണ് ഈ അപൂർവ്വ ശസ്ത്രക്രിയയിലൂടെ ജീവൻ തിരിച്ചുകിട്ടിയത്.
● ശ്വസനശേഷി തിരിച്ച് കിട്ടിയ രോഗിയെ ഓപ്പറേഷന് ശേഷം വെന്റിലേറ്ററിൽ നിന്ന് പൂർണ്ണമായും മാറ്റനിർത്തുവാനും സാധിച്ചു. 

കണ്ണൂർ: (KVARTHA) അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് നാല് മാസമായി വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം ശ്വസനം സാധ്യമായിരുന്ന വ്യക്തിക്ക് നൂതന ചികിത്സാരീതിയായ ഫ്രെനിക് നാഡി ഉത്തേജനത്തിലൂടെ (Phrenic Nerve Pacing) ശ്വസനശേഷി തിരിച്ച് ലഭിക്കുകയും വെന്റിലേറ്ററിൽ നിന്ന് മുക്തനാകുവാനും സാധിച്ചു. കേരളത്തിൽ ആദ്യമായാണ് ഫ്രെനിക് നാഡി ഉത്തേജനം നടത്തുന്നത് എന്ന പ്രത്യേകതയുമുണ്ട് ഇതിന്. 45 വയസ്സുകാരനായ ചെറുവത്തൂർ സ്വദേശിക്കാണ് ഈ അപൂർവ്വ ശസ്ത്രക്രിയയിലൂടെ ജീവൻ തിരിച്ചുകിട്ടിയത്.

അപകടത്തെ തുടർന്ന് തലച്ചോറിൽ നിന്ന് ഡയഫ്രത്തിലേക്ക് സന്ദേശം കൈമാറുന്ന സംവിധാനത്തിന് തകരാറ് സംഭവിക്കുകയും തന്മൂലം ശ്വാസമെടുക്കാനുള്ള ശേഷി നഷ്ടപ്പെട്ട് പോവുകയും ചെയ്യുന്നത് നട്ടെല്ലിന് പരിക്കേൽക്കുന്ന സാഹചര്യങ്ങളിൽ പതിവാണ്. ഇത്തരം ഘട്ടങ്ങളിൽ തൊണ്ടയിലൂടെ കുഴൽ ഘടിപ്പിക്കുകയും വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസം നിലനിർത്തുകയുമാണ് ചെയ്യാറുള്ളത്. ഈ അവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം നൽകുവാൻ ഫ്രെനിക് നാഡി ഉത്തേജനത്തിലൂടെ സാധിക്കും.

first phrenic nerve stimulation successfully completed in

ശ്വസനം നിയന്ത്രിക്കുന്ന ഫ്രെനിക് നാഡിക്കായിരുന്നു ഈ രോഗിക്കും തകരാറ് പറ്റിയത്. പ്രത്യേകം തയ്യാറാക്കിയ ഇംപൾസ് ജനറേറ്റർ തകരാറ് സംഭവിച്ച ഭാഗത്ത് ശസ്ത്രക്രിയയിലൂടെ സന്നിവേശിപ്പിക്കുകയും ഈ ഇംപൾസ് ജനറേറ്റർ പ്രവർത്തിപ്പിച്ച് നിശ്ചിതമായ രീതിയിൽ നാഡിയെ ഉത്തേജനം ചെയ്യുന്നു. ഇതിലൂടെ ഞരമ്പിന്റെ പ്രവർത്തന ക്ഷമത വീണ്ടുകിട്ടുകയും ശ്വസനശേഷി പുനസ്ഥാപിക്കപ്പെടുകയുമാണ് ചെയ്യുന്നത്.

ശ്വസനശേഷി തിരിച്ച് കിട്ടിയ രോഗിയെ ഓപ്പറേഷന് ശേഷം വെന്റിലേറ്ററിൽ നിന്ന് പൂർണ്ണമായും മാറ്റനിർത്തുവാനും സാധിച്ചു. നാല് മാസമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങൾക്കാണ് ഇതോടെ അറുതിയായിരിക്കുന്നത് എന്ന് രോഗിയുടെ ബന്ധുക്കൾ പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് സീനിയർ കൺസൾട്ടന്റ് ന്യൂറോസർജനും ഡിപ്പാർട്ട്‌മെന്റ് ഹെഡുമായ ഡോ. രമേഷ് സി. വി. നേതൃത്വം നൽകി. അദ്ദേഹത്തോടൊപ്പം ഡോ. ഷമീജ് മുഹമ്മദ്, ഡോ. ഷാഹിദ്, അനസ്തേഷ്യോളജി വിഭാഗം ഡോക്ടർമാരായ ഡോ. വന്ദന, ഡോ. ലാവണ്യ, ഹെഡ് ആൻഡ് നെക്ക് സർജൻ ഡോ. സജിത് ബാബു എന്നിവരും പങ്കെടുത്തു.

പത്രസമ്മേളനത്തിൽ ഡോ. രമേഷ് സി.വി, ഡോ. ഷമീജ് മുഹമ്മദ്, ഡോ. ഷാഹിദ്, ഡോ. സുപ്രിയ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

New Treatment | ശ്വാസസംബന്ധമായ അസുഖങ്ങൾക്ക് പരിഹാരമായി ‘ഫ്രെനിക് നാഡി പേസിംഗ്’

ഈ വാർത്ത പ്രചരിപ്പിച്ച് ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുക. ആരോഗ്യത്തെക്കുറിച്ചുള്ള അറിവ് പങ്കിടുക.  നിങ്ങളുടെ അഭിപ്രായങ്ങൾ  ഞങ്ങൾക്ക് പ്രധാനമാണ്.

First-ever Phrenic Nerve Pacing in Kerala restores breathing ability of a patient after ventilator dependency at Aster MIMS Kannur.

#PhrenicNervePacing #AsterMIMS #Kannur #MedicalInnovation #BreathingTreatment #HealthCare

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia