Outbreak | ഭക്ഷ്യവിഷ ബാധയെന്ന് സംശയം; ആന്ധ്രയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍, 4 പേരുടെ നില ഗുരുതരം
● മഗനൂര്‍ ജില്ലാ പരിഷത്ത് സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം.
● വിദ്യാര്‍ഥികള്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയുമുണ്ടാകുകയായിരുന്നു.
● വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
ഹൈദരാബാദ്: (KVARTHA) തെലങ്കാനയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഭക്ഷ്യവിഷ ബാധയെന്ന് സംശയം. ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ 30 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച നാരായണ്‍പേട്ട ജില്ലയിലെ മഗനൂര്‍ ജില്ലാ പരിഷത്ത് സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം.
ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ വിദ്യാര്‍ഥികള്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയുമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തിച്ചു. നാല് വിദ്യാര്‍ഥികളൊഴികെ മറ്റെല്ലാവരുടെയും നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ അറിയിച്ചു.
അതേസമയം, വിളമ്പിയ ഉപ്പുമാവില്‍ പുഴുക്കള്‍ ഉണ്ടായിരുന്നെന്ന് വിദ്യാര്‍ഥികളിലൊരാള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഭക്ഷണത്തില്‍ പുഴുക്കള്‍ ഉണ്ടെന്ന് ചില രക്ഷിതാക്കളും ആരോപിച്ചു. പിന്നാലെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
കൃത്യനിര്‍വഹണത്തില്‍ അനാസ്ഥ കാണിക്കുന്നവരെ സസ്പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കാന്‍ അദ്ദേഹം നാരായണ്‍പേട്ട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.
#Telangana #foodpoisoning #school #students #health #India #investigation