Salad | സാലഡ് ഇനി ഇങ്ങനെ ഒന്ന് കഴിച്ചുനോക്കൂ: ആരോഗ്യ ഗുണങ്ങളേറെയെന്ന് വിദഗ്ധര്‍
* ആരോഗ്യകരമായ കൊഴുപ്പുകൾ ചർമ്മത്തിന് തിളക്കം നൽകും.
* അവോക്കാഡോയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു.
ന്യൂഡൽഹി: (KVARTHA) ശരീര ഭാരം നിയന്ത്രിക്കാനും ആരോഗ്യം നിലനിര്‍ത്താനും ആളുകള്‍ ഇന്ന് ഡയറ്റിന് വളരെയധികം പ്രധാന്യം നല്‍കാറുണ്ട്. ഇതിനായി ഏത് ഭക്ഷണക്രമം പിന്തുടരുമ്പോഴും കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇത്തരം തിരഞ്ഞെടുപ്പികളില്‍ കൂടുതല്‍ ആളുകളും ഇഷ്ടപ്പെടുന്നത് സാലഡുകളാണ്. ഇവയില്‍ കലോറി കുറവാണെങ്കിലും പല തരത്തിലുള്ള സാലഡ് ടോപ്പിംഗുങ്ങുകളും ചേരുവകകളും, സോസുകളുമൊക്കെ ഉള്ളതിനാല്‍ ഒരു സാലഡിലെ കലോറിയുടെ അളവും വ്യത്യാസപ്പെട്ടേക്കാം.
പോഷകാഹാര വിദഗ്ധന്‍ പാലക് നാഗ്പാല്‍ പറയുന്നതനുസരിച്ച് നിങ്ങളുടെ സാലഡിലേക്ക് കൊഴുപ്പ് ചേര്‍ക്കുന്നത് സാലഡിന്റെ രുചിയും പോഷകഗുണവും വര്‍ദ്ധിപ്പിക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഒരു വീഡിയോയില്‍ ഇന്നും പലരും സാലഡ് തെറ്റായ രീതിയിലാണ് കഴിക്കുന്നത് എന്നും പാലക് വ്യക്തമാക്കുന്നുണ്ട്. സാലഡില്‍ ഒലിവ് ഓയില്‍, അവോക്കാഡോ, പരിപ്പ്, വിത്തുകള്‍, നട്ട് ബട്ടര്‍ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ ചേര്‍ക്കുന്നത് വിറ്റാമിന്‍ എ ആഗിരണം ചെയ്യാന്‍ നിങ്ങളെ സഹായിക്കുകയും ബി, ഡി, ഇ, കെ എന്നിവയും ആന്റിഓക്സിഡന്റുകളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മാത്രമല്ല ഈ പോഷകങ്ങള്‍ കാഴ്ച മെച്ചപ്പെടുത്തുകയും പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. സാലഡും ഫാറ്റ് കോമ്പിനേഷനും നിങ്ങളെ ദീര്‍ഘനേരം വിശപ്പില്ലാതെ നിലനിര്‍ത്തുകയും ലഘുഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. അതിനാല്‍, അടുത്ത തവണ നിങ്ങള്‍ സാലഡ് ഉണ്ടാക്കുമ്പോള്‍, കുറച്ച് നല്ല കൊഴുപ്പുകള്‍ ചേര്‍ക്കാന്‍ മറക്കരുതെന്നും പാലക്ക് നിര്‍ദ്ദേശിക്കുന്നു. പോസ്റ്റിനൊപ്പം കൊഴുപ്പിന്റെ നല്ല ഉറവിടമായ ഭക്ഷണങ്ങളെക്കുറിച്ചും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അവ ഏതെന്ന് നോക്കാം.
1. അവാക്കാഡോ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടമാണ് അവോക്കാഡോ.
2. ഒലീവ് ഓയില്‍ ചേര്‍ത്ത സാലഡ് നിങ്ങളുടെ ഭക്ഷണത്തിലേക്ക് ആന്റിഓക്സിഡന്റുകളും ഹൃദയത്തിന് ആരോഗ്യകരമായ കൊഴുപ്പും നല്‍കുന്നു.
3. അണ്ടിപ്പരിപ്പ്, ബദാം, വാല്‍നട്ട്, മത്തങ്ങ വിത്തുകള്‍ അല്ലെങ്കില്‍ ഫ്‌ളാക്‌സ് സീഡുകള്‍ എന്നിവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്.
4. ചീസ്, ഇതില്‍ നിങ്ങള്‍ക്ക് ഫെറ്റ, ആട് ചീസ് അല്ലെങ്കില്‍ പാര്‍മസന്‍ ചീസ് ഇവയില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാമെന്ന് അദ്ദേഹം പറയുന്നു.
5. നിങ്ങള്‍ ഒരു കട്ടികൂടിയ ഘടന ആഗ്രഹിക്കുന്ന ആളാണെങ്കില്‍ ഒലീവ് മികച്ചതാണ്. നല്ല കൊഴുപ്പുകള്‍ക്ക് വേണ്ടി പച്ച ഒലീവ് തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം.
6. സാല്‍മണ്‍ അല്ലെങ്കില്‍ ട്യൂണ, മറ്റ് ഫാറ്റി ഫിഷ് എന്നിവയില്‍ ഒമേഗ 3 അടങ്ങിയിട്ടുണ്ട്, ഇതുകൊണ്ട് ഹൃദ്യവും പോഷകപ്രദവുമായ സാലഡ് ഉണ്ടാക്കാം.
7. മുട്ടകളില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
8. തേങ്ങ പ്രത്യേകിച്ച് മധുരമില്ലാത്ത തേങ്ങയില്‍ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.
9. പാലക് പറയുന്നതനുസരിച്ച്, ബദാം വെണ്ണയോ നിലക്കടല വെണ്ണയോ 'കൂടുതല്‍ ക്രീമിനും ആരോഗ്യകരമായ കൊഴുപ്പുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സാലഡില്‍ ഉള്‍പ്പെടുത്താം.