

● വഴിയോരങ്ങളിൽ ഡയപ്പർ ഉപേക്ഷിക്കുന്നത് ദോഷകരം.
● പ്ലാസ്റ്റിക് മണ്ണിൽ ലയിക്കാൻ വർഷങ്ങളെടുക്കും.
● ഡയപ്പറിലെ ബാക്ടീരിയകൾ രോഗങ്ങൾക്ക് കാരണമാകും.
● ഡിസ്പോസിബിൾ ഡയപ്പറുകൾ കത്തിക്കരുത്.
സോളി കെ ജോസഫ്
(KVARTHA) ഡയപ്പറുകൾ ഡിസ്പോസ് ചെയ്യുക എന്നത് ഒട്ടും നിസ്സാരമായ കാര്യമല്ല. ശരിക്കും തലവേദന പിടിച്ച ഒരു ജോലി തന്നെയാണ്. എന്നാൽ ഡയപ്പറുകൾ വേണ്ടെന്ന് വെക്കാനും കഴിയില്ല. ഇന്ന് നമ്മുടെ സമൂഹത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു അവശ്യവസ്തുവായി ഡയപ്പറുകൾ മാറിയിരിക്കുന്നു. അതിനാൽത്തന്നെ ഇതിൻ്റെ ഉപയോഗശേഷം ഡയപ്പറുകൾ എങ്ങനെ ഡിസ്പോസ് ചെയ്യണമെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഡയപ്പറുകൾ ഡിസ്പോസ് ചെയ്യുന്നത് എങ്ങനെ? അതിനെക്കുറിച്ചാണ് ഇവിടെ വിശദമായി പറയുന്നത്.
ഡയപ്പറുകൾ ഡിസ്പോസ് ചെയ്യുന്നത് എങ്ങനെ?
കുഞ്ഞുങ്ങളുള്ള വീട്ടിലെ ഏറ്റവും വലിയ ജോലികളിൽ ഒന്നാണ് ഡയപ്പർ ഡിസ്പോസ് ചെയ്യൽ. ചില ആളുകൾ രാത്രിയുടെ മറവിൽ ആൾസഞ്ചാരമില്ലാത്ത വഴിയോരങ്ങളിൽ കൊണ്ടുപോയി ഉപേക്ഷിക്കുന്നത് കാണാം. എന്നാൽ അങ്ങനെ ചെയ്യുന്നതിൻ്റെ ഭവിഷ്യത്ത് വളരെ വലുതാണ്. പ്ലാസ്റ്റിക് മണ്ണുമായി ലയിച്ചുചേരാൻ വർഷങ്ങളെടുക്കും. ഇത് പ്രകൃതിക്ക് വളരെയധികം ദോഷകരമാണ്. കൂടാതെ, കൃത്യമായ മാലിന്യ സംസ്കരണം നടത്താതെ തുറന്ന സ്ഥലങ്ങളിൽ ഉപേക്ഷിച്ചാൽ അതിൽ നിന്നുണ്ടാകുന്ന ബാക്ടീരിയകൾ വളരെ അപകടകാരികളാണ്. ഈ ബാക്ടീരിയകൾ പടർന്നുപിടിക്കുന്നതിലൂടെ മാരകമായ രോഗങ്ങൾ വരാം.
ഡയപ്പറുകൾ ഭൂമിക്ക് ഉണ്ടാക്കുന്ന പ്രശ്നത്തെക്കുറിച്ച് കൂടുതൽ അവബോധം ലഭിച്ചുതുടങ്ങിയതോടെ പരിസ്ഥിതി സൗഹൃദപരവും, സംസ്കരണം നടത്താൻ സാധിക്കുന്നതുമായ ഡയപ്പറുകൾ വിപണിയിൽ ലഭ്യമായിട്ടുണ്ട്. ഡിസ്പോസിബിൾ ആയ സാധാരണ പാമ്പേഴ്സ് പോലുള്ള ഡയപ്പറുകൾ ഒരിക്കലും മൊത്തത്തിൽ കത്തിക്കരുത്. ഡിസ്പോസിബിൾ ഇനത്തിൽ ധാരാളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.
കത്തിക്കുമ്പോൾ ഇവ ഡയോക്സിനുകൾ പുറന്തള്ളുന്നു. എത്ര കത്തിക്കാൻ ശ്രമിച്ചാലും ഇവ പൂർണ്ണമായും കത്തുകയില്ല. ഡയപ്പറിനുള്ളിലെ ജെല്ലാണ് ഇതിന് കാരണം. ഉപയോഗിച്ച ഡയപ്പറുകളിലെ മാലിന്യം ആദ്യം നീക്കം ചെയ്യുക. ശേഷം അതിൻ്റെ പാളി കീറി ജെൽ ഉപയോഗശൂന്യമായ ഒരു പാത്രത്തിൽ നിക്ഷേപിക്കുക. ജെല്ലിൻ്റെ അളവിന് അനുസരിച്ച് ഉപ്പ് ചേർക്കുക. അല്പസമയം വെച്ചാൽ അത് വെള്ളമായി മാറും. ഈ വെള്ളം പിന്നീട് എവിടെയെങ്കിലും ഒഴിച്ചുകളയാവുന്നതാണ്. ശേഷം ബാക്കിയുള്ള ഡയപ്പർ അവശിഷ്ടങ്ങൾ കഴുകി ഉണക്കി കത്തിക്കാവുന്നതാണ്. ഡയപ്പറുകൾ ഒരു കാരണവശാലും റീസൈക്കിൾ ബിന്നുകളിൽ നിക്ഷേപിക്കരുത്. കാരണം ഡിസ്പോസിബിൾ ഡയപ്പറുകൾ റീസൈക്കിൾ ചെയ്യാൻ സാധ്യമല്ല.
ഡയപ്പറുകളുടെ ഉള്ളിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന പോളിക്രിലേറ്റ് ക്രിസ്റ്റലുകളെ യൂറോപ്പിൽ കമ്പോസ്റ്റ് നിർമ്മിക്കാനായി ഉപയോഗിക്കുന്നു. ഈ മാർഗ്ഗം നമുക്കും പരീക്ഷിക്കാവുന്നതാണ്. എന്നാൽ ഭക്ഷണം ഉത്പാദിപ്പിക്കുന്ന വിളകൾക്കോ, ഫലവർഗ്ഗങ്ങൾ ഉണ്ടാകുന്ന ചെടികൾക്കോ ഈ കമ്പോസ്റ്റ് ഉപയോഗിക്കരുത്. പൂച്ചെടികൾ, മരങ്ങൾ, പുൽത്തകിടികൾ എന്നിവയ്ക്കുള്ള കമ്പോസ്റ്റ് ആയി ഇവ ഉപയോഗിക്കാവുന്നതാണ്.
ഇത് സംബന്ധിച്ച് വലിയൊരു അറിവാണ് ഇതിലൂടെ ലഭിച്ചതെന്ന് കരുതുന്നു. അതിനാൽ ഡയപ്പറുകൾ എങ്ങനെ ഡിസ്പോസ് ചെയ്യണമെന്നും കൂടി മനസ്സിലാക്കി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഈ അറിവ് കൂടുതൽ പേരിലേക്ക് എത്തിക്കാൻ സഹകരിക്കുക.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The article details how to properly dispose of used diapers in an environmentally friendly way. It highlights the negative impacts of improper disposal, suggests removing the gel with salt before burning the remaining parts, explains why diapers cannot be recycled, and mentions the European practice of using diaper components for non-food compost.
#DiaperDisposal, #WasteManagement, #Environment, #Kerala, #Hygiene, #Parenting