Mpox | ഇന്ത്യയിൽ എംപോക്‌സ് സ്ഥിരീകരിച്ചു; കണ്ടെത്തിയത് ക്ലേഡ് 2 വകഭേദം; ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ 

 
No Confirmed Monkeypox Cases in India
No Confirmed Monkeypox Cases in India

Representational Image Generated by Meta AI

രോഗം സ്ഥിരീകരിച്ചയാൾ നിലവിൽ ഐസൊലേഷനിലാണ്. രോഗിയുടെ നില തൃപ്തികരമാണെന്നും മറ്റ് രോഗലക്ഷണങ്ങളോ അനുബന്ധ അസുഖങ്ങളോ ഇല്ലെന്നും മന്ത്രാലയം അറിയിച്ചു

ന്യൂഡല്‍ഹി: (KVARTHA)  രാജ്യത്ത് എംപോക്‌സ് രോഗബാധ സ്ഥിരീകരിച്ചു. ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന ഒരു യുവാവിനാണ് ഈ രോഗം ബാധിച്ചത്. ലബോറട്ടറി പരിശോധനയിൽ പശ്ചിമ ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്‌സ് വൈറസാണ് സ്ഥിരീകരിച്ചതെന്നും പൊതുജനങ്ങൾക്ക് വലിയ അപകടസാധ്യതയില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

2022 ജൂലൈ മുതൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 30 കേസുകള്‍ക്ക് സമാനമായ ഒരു ഒറ്റപ്പെട്ട കേസാണിത്. ലോകത്ത് എംപോക്‌സിന്റെ ക്ലേഡ് 1 വകഭേദം വ്യാപകമായി പടർന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടന (WHO) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ കണ്ടെത്തിയ എംപോക്‌സ് വൈറസ് അതിൽ പറയുന്ന തരത്തിലുള്ളതല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ചയാൾ നിലവിൽ ഐസൊലേഷനിലാണ്. രോഗിയുടെ നില തൃപ്തികരമാണെന്നും മറ്റ് രോഗലക്ഷണങ്ങളോ അനുബന്ധ അസുഖങ്ങളോ ഇല്ലെന്നും മന്ത്രാലയം അറിയിച്ചു. സമ്പർക്കപ്പട്ടിക തയാറാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. നേരത്തെ ഇതുവരെ രാജ്യത്ത് എംപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സ്ഥിരീകരണം ഉണ്ടായത്.

ആഗോള തലത്തിൽ എംപോക്‌സ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം നേരത്തെ നിർദേശിച്ചിരുന്നു. വിദേശത്ത് നിന്നെത്തുന്നവരെ കർശനമായി നിരീക്ഷിക്കുകയും സംശയിക്കപ്പെടുന്ന കേസുകളിൽ ഉടൻ പരിശോധന നടത്തുകയും ചെയ്യണമെന്നാണ് നിർദ്ദേശം.

സംശയിക്കപ്പെടുന്ന സാംപിളുകൾ പരിശോധിക്കുന്നതിനായി കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കീഴിൽ ലബോറട്ടറി ശൃംഖല സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റികള്‍ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും ജാഗ്രത പാലിക്കാന്‍ നിർദ്ദേശിക്കുകയും ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.

എംപോക്‌സ് ലക്ഷണങ്ങളുള്ളവരെ സ്‌ക്രീനിംഗ് ചെയ്ത് പരിശോധന നടത്തണം. രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ രോഗിയെ ഐസൊലേറ്റ് ചെയ്യുകയും സമ്പർക്കപ്പട്ടിക തയ്യാറാക്കുകയും ചെയ്യണം. സംസ്ഥാന-ജില്ലാ തലത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ പൊതുജനാരോഗ്യത്തിനായുള്ള മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യണം.

ആവശ്യമായ ജീവനക്കാരെ ആശുപത്രികളിൽ ഉറപ്പാക്കണം. ജനങ്ങൾ എംപോക്‌സ് ലക്ഷണങ്ങൾ ശ്രദ്ധിക്കുക, ശുചിത്വം പാലിക്കുക, ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുക എന്നിവ ഉറപ്പാക്കണം. സംശയം തോന്നിയാല്‍ ഉടൻ ഡോക്ടറെ കാണുക.

#monkeypox #india #health #prevention #virus #pandemic #safety

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia