യുക്രൈനില്‍ വെടിയേറ്റ് ചികിത്സയിലുള്ള ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയെ നാട്ടിലെത്തിക്കും

 



ന്യൂഡെല്‍ഹി: (www.kvartha.com 07.03.2022) യുക്രൈനിലെ കീവില്‍ നിന്ന് അതിര്‍ത്തിലേക്കുള്ള യാത്രയ്ക്കിടെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്‍ഡ്യന്‍ വിദ്യാര്‍ഥി ഹര്‍ജോത് സിങ്ങി(31)നെ ഇന്‍ഡ്യയില്‍ തിരികെ എത്തിക്കും. ഹര്‍ജോത് സിങ്ങിമായി തിങ്കളാഴ്ച തിരികെ നാട്ടിലേക്ക് എത്തുമെന്ന് കേന്ദ്ര മന്ത്രി വി കെ സിങ്ങ് ഞായറാഴ്ച രാത്രി ട്വീറ്റ് ചെയ്തു. 

വെടിയേറ്റ ശേഷവും ഇന്‍ഡ്യന്‍ എംബസിയുമായി പലതവണ ബന്ധപ്പെട്ടിട്ടും എംബസി സഹായമൊന്നും ചെയ്തില്ലെന്ന് നേരത്തെ ഹര്‍ജോത് ആരോപിച്ചിരുന്നു. തന്നെ നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും വീഡിയോ സന്ദേശത്തിലൂടെ ഹര്‍ജോത് അഭ്യര്‍ഥിച്ചിരുന്നു. പിന്നാലെ ഹര്‍ജോത് സിംഗിന്റെ ചികിത്സ ചിലവ് കേന്ദ്ര സര്‍കാര്‍ വഹിക്കുമെന്നും നാട്ടിലേക്ക് എത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.  

യുക്രൈനില്‍ വെടിയേറ്റ് ചികിത്സയിലുള്ള ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയെ  നാട്ടിലെത്തിക്കും


റഷ്യന്‍ അധിനിവേശം ആരംഭിച്ച യുക്രൈനിലെ കീവില്‍ നിന്ന് ഫെബ്രുവരി 27 ന് സുരക്ഷിത മേഖലയിലേയ്ക്ക് കാറില്‍ പോകുമ്പോഴാണ് ഹര്‍ജോതിന് വെടിയേറ്റത്. തോളിന് വെടിയേറ്റു. കാലിനും പരുക്കുണ്ട്. കീവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് വിദ്യാര്‍ഥിയിപ്പോള്‍. അക്രമത്തില്‍ ഹര്‍ജോതിന് പാസ്‌പോര്‍ട് അടക്കം നഷ്ടമായിരുന്നു.

Keywords:  News, National, India, New Delhi, Ukraine, Health, Injured, Minister, Twitter, Social Media, Shoot, Indian student injured in Ukraine Harjot Singh returning on March 7: Minister
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia