Karkidaka Kanji | കർക്കിടക കഞ്ഞി: ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടം; എങ്ങനെ തയ്യാറാക്കാമെന്നും അറിയാം
കർക്കിടക കഞ്ഞിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ചർമത്തിന് ഗുണം ചെയ്യുന്നു.
കൊച്ചി: (KVARTHA) കർക്കിടകം (Karkadakam) മലയാളികൾക്ക് (Malayalis) പ്രത്യേകതകൾ നിറഞ്ഞ ഒരു മാസമാണ്. ഈ സമയത്താണ് കേരളത്തിൽ ഏറ്റവും കൂടുതൽ മഴ (Rain) ലഭിക്കുന്നത്. അതോടൊപ്പം, ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന കർക്കിടക കഞ്ഞി (Karkidaka Kanji) ഉണ്ടാക്കുന്നതും ഈ സമയത്താണ്. കർക്കിടക കഞ്ഞി ഒരു ഔഷധ കഞ്ഞിയാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
ഔഷധഗുണങ്ങളുടെ സമൃദ്ധി:
* രോഗപ്രതിരോധം വർധിപ്പിക്കുന്നു: കർക്കിടക കഞ്ഞിയിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിൽ ഉപയോഗിക്കുന്ന നവര അരി, ചെറുപയർ, ഉലുവ, ജീരകം, മഞ്ഞൾപ്പൊടി, കുരുമുളക് തുടങ്ങിയവയെല്ലാം രോഗപ്രതിരോധ ശക്തിക്ക് ഗുണകരമാണ്.
* ദഹനം മെച്ചപ്പെടുത്തുന്നു: കർക്കിടക കഞ്ഞി ദഹനത്തെ സഹായിക്കുന്ന ഒന്നാണ്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയ സുഗമമാക്കുകയും ദഹനക്കേട്, മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം നൽകുകയും ചെയ്യുന്നു.
* ചർമത്തിന് ഗുണം ചെയ്യുന്നു: കർക്കിടക കഞ്ഞിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ചർമത്തിന് ഗുണം ചെയ്യുന്നു. ഇത് ചർമ്മത്തെ മൃദുവാക്കുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.
* വിഷാംശങ്ങൾ നീക്കം ചെയ്യുന്നു: കർക്കിടക കഞ്ഞിയിൽ അടങ്ങിയിരിക്കുന്ന ചില ചേരുവകൾ ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത് കരൾ, വൃക്കകൾ എന്നിവയുടെ ആരോഗ്യത്തിന് ഗുണകരമാണ്.
* രക്തശുദ്ധി നടത്തുന്നു: കർക്കിടക കഞ്ഞി രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ഇത് രക്തത്തിലെ കൊഴുപ്പ്, പഞ്ചസാര എന്നിവയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
കർക്കിട കഞ്ഞി എങ്ങനെ ഉണ്ടാക്കാം?
ആവശ്യമുള്ള ചേരുവകൾ
ഉണക്കലരി - അര കപ്പ്
കടുക് - 1 ടീസ്പൂൺ
ഉലുവ - 1 ടീസ്പൂൺ
എള്ള് - 1 ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടേബിൾസ്പൂൺ
തേങ്ങാപ്പാൽ - 1/2 മുറി തേങ്ങയുടെ
പ്ലാവ് ഇല - 4 എണ്ണം
മാവ് ഇല - 5 എണ്ണം
ഉപ്പ് - ആവശ്യമെങ്കിൽ മാത്രം പാകത്തിന് ഉപയോഗിക്കാം
തയ്യാറാക്കുന്ന വിധം
വൃത്തിയുള്ള ഒരു പാത്രത്തിലേക്ക് അരി നന്നായി കഴുകി എടുക്കുക. ശേഷം ഒരു 30 മിനിറ്റ് ഇത് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. മറ്റു ചേരുവകളായ കടുക്, എള്ള്, ഉലുവ, ജീരകം എന്നിവയും കഴുകി വ്യത്തിയാക്കി 30 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ശേഷം കടുകും ഉലുവയും ജീരകം എള്ള് എന്നിവ നന്നായി മിക്സിയിലിട്ട് അരച്ച് എടുക്കുക. ഇനി കഴുകി വെച്ച അരി മൺകലത്തിൽ ഇട്ട് നന്നായി തിളപ്പിക്കാം.
ശേഷം അരച്ചു വച്ച പേസ്റ്റും അൽപ്പം മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കാം. ഇത് നന്നായി തിളച്ച് വരുന്ന സമയത്തു നന്നായി കഴുകി വൃത്തിയാക്കിയ മാവിൻ ഇലയും പ്ലാവിൻ ഇലയും കഷ്ണങ്ങളാക്കി ഇതിലേക്ക് ചേർക്കുക. കഞ്ഞി പാകത്തിന് വെന്തു വരുമ്പോൾ ഇതിലേക്ക് തേങ്ങാപ്പാൽ ചേർക്കുക. ശേഷം അഞ്ച് മിനിറ്റ് കൂടി വേവിക്കുക. ഔഷധ കഞ്ഞി തയാറാക്കാൻ ഔഷധങ്ങൾ അരച്ച് പിഴിഞ്ഞെടുത്ത് നീര് ചേർക്കാവുന്നതാണ്.
ശ്രദ്ധിക്കുക
കർക്കിടക കഞ്ഞി ഒരു പൂർണ ഭക്ഷണമായാണ് വിലയിരുത്തുന്നത്. എന്നിരുന്നാലും ചിലരിൽ, കർക്കിടക കഞ്ഞിയിലെ നാരുകളുടെ അളവ് ദഹന പ്രശ്നങ്ങൾക്ക് കാരണമാകാം, പ്രത്യേകിച്ച് ദഹനശക്തി കുറഞ്ഞവരിൽ. രക്തസമ്മർദ്ദം കുറയ്ക്കുന്ന മരുന്നുകൾ അടക്കം കഴിക്കുന്നവർ കർക്കിടക കഞ്ഞി കഴിക്കുന്നതിൽ ജാഗ്രത പാലിക്കണം. നിങ്ങൾ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരോ ആരോഗ്യ ആശങ്കകൾ ഉണ്ടെങ്കിലോ ഡോക്ടറുടെ അഭിപ്രായം തേടുക.