Cancer Drug | ചരിത്ര മുന്നേറ്റം: വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ കാരുണ്യ ഫാര്‍മസികളിലൂടെ 'സീറോ പ്രോഫിറ്റായി' കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു; സംസ്ഥാനതല ഉദ് ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും
 

 
Kerala, cancer drugs, zero profit, affordable healthcare, government initiative, Kerala Medical Services Corporation, Karunya Pharmacy, Pinarayi Vijayan, Veena George
Kerala, cancer drugs, zero profit, affordable healthcare, government initiative, Kerala Medical Services Corporation, Karunya Pharmacy, Pinarayi Vijayan, Veena George

Representational Image Generated By Meta AI

കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍

തിരുവനന്തപുരം: (KVARTHA) കേരള സര്‍ക്കാര്‍, സംസ്ഥാനത്തെ കാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്വാസമായി ഒരു പുത്തന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്തെ വിവിധ കാരുണ്യ ഫാര്‍മസികളില്‍ കമ്പനി വിലയ്ക്ക്, ലാഭമില്ലാതെ ലഭ്യമാക്കുന്ന പദ്ധതിയാണിത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ ഫാര്‍മസികളിലെ 'കാരുണ്യ സ്പര്‍ശം - സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്സ്' പ്രത്യേക കൗണ്ടര്‍ വഴിയാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. 


എന്താണ് ഈ പദ്ധതി?

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ആരംഭിച്ച ഈ പദ്ധതിയിലൂടെ, കാന്‍സര്‍ ചികിത്സയ്ക്ക് ആവശ്യമായ 247-ഓളം ബ്രാന്‍ഡഡ് മരുന്നുകള്‍ സീറോ പ്രോഫിറ്റില്‍ ലഭ്യമാക്കും. ഇതിനായി പ്രത്യേക കൗണ്ടറുകളും ജീവനക്കാരും ഫാര്‍മസികളില്‍ ഒരുക്കിയിട്ടുണ്ട്.


പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 29ന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്ക് കാരുണ്യ ഫാര്‍മസിയില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.

വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ ജനങ്ങള്‍ക്ക് പരമാവധി വില കുറച്ച് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും തിരഞ്ഞെടുത്ത 14 കാരുണ്യ ഫാര്‍മസികളിലെ കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ വഴിയാണ് ഉയര്‍ന്ന വിലയുള്ള ആന്റി കാന്‍സര്‍ മരുന്നുകള്‍ ലഭ്യമാക്കുക. 247 ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകളാണ് ലാഭമില്ലാതെ പ്രത്യേക കൗണ്ടര്‍ വഴി ലഭ്യമാക്കുന്നത്. ഇതിനായി പ്രത്യേകം ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്.

കാന്‍സര്‍ ചികിത്സയ്ക്കുള്ള ബഹുഭൂരിപക്ഷം മരുന്നുകളും സീറോ പ്രോഫിറ്റായി ലഭ്യമാക്കുന്നു. ഇതിലൂടെ സംസ്ഥാനത്തെ കാന്‍സര്‍ മരുന്ന് വിപണിയില്‍ കേരള സര്‍ക്കാര്‍ നിര്‍ണായക ഇടപെടലാണ് നടത്തുന്നത്. കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികള്‍ക്ക് വളരെയേറെ ആശ്വാസമാകുന്നതാണെന്നും മന്ത്രി പറഞ്ഞു. 

നിലവില്‍ സംസ്ഥാനത്ത് 74 കാരുണ്യ ഫാര്‍മസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ 7,000ത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാര്‍മസികള്‍ വഴി നല്‍കുന്നത്. ഇത് കൂടാതെയാണ് കാന്‍സറിനുള്ള മരുന്നുകള്‍ പൂര്‍ണമായും ലാഭം ഒഴിവാക്കി നല്‍കുന്നത്.

സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ നാഴികക്കല്ല്: കേരളം ഇന്ത്യയില്‍ ആരോഗ്യ സേവനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്. ഈ പദ്ധതി സര്‍ക്കാരിന്റെ ആരോഗ്യ സേവനങ്ങളിലുള്ള പ്രതിബദ്ധതയുടെ തെളിവാണ്.

മരുന്ന് ലഭ്യത: വിലകുറഞ്ഞ മരുന്നുകള്‍ ലഭ്യമാക്കുന്നതിലൂടെ, കാന്‍സര്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്യും.


മരുന്നുകള്‍ ലഭിക്കുന്ന കാരുണ്യ ഫാര്‍മസികള്‍

1. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

2. ഗവ. കൊല്ലം വിക്ടോറിയ ആശുപത്രി

3. പത്തനംതിട്ട ജനറല്‍ ആശുപത്രി

4. ആലപ്പുഴ മെഡിക്കല്‍ കോളേജ്

5. കോട്ടയം മെഡിക്കല്‍ കോളേജ്

6. ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി

7. എറണാകുളം മെഡിക്കല്‍ കോളേജ്

8. തൃശൂര്‍ മെഡിക്കല്‍ കോളേജ്

9. പാലക്കാട് ജില്ലാ ആശുപത്രി

10. മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി

11. കോഴിക്കോട് മെഡിക്കല്‍ കോളേജ്

12. മാനന്തവാടി ജില്ലാ ആശുപത്രി

13. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ്

14. കാസര്‍ഗോഡ് ജനറല്‍ ആശുപത്രി

#Kerala #cancer #healthcare #free #drugs #government #india
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia