Fertility | പുരുഷ ബീജത്തിന്റെ ഗുണനിലവാരം എങ്ങനെ പരിശോധിക്കാം? ഈ അടയാളങ്ങള്‍  ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ 

​​​​​​​

 
Fertility
Fertility

image credit: pixabay/ @royalty

വര്‍ദ്ധിച്ചുവരുന്ന മലിനീകരണം, മോശം ജീവിതശൈലി, സമ്മര്‍ദം, സിഗരറ്റ്, മദ്യം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്നിവ ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്

ന്യൂഡൽഹി: (KVARTHA) ഒരു കുടുംബം വികസിപ്പിച്ചെടുക്കുന്നതില്‍ സ്ത്രീയും പുരുഷനും തുല്യ പങ്ക് വഹിക്കുന്നുണ്ട്. പ്രത്യേകിച്ചും ഇരുവരുടെയും ശക്തമായ പ്രത്യുപാദനക്ഷമത ഇതിലെ സുപ്രധാന ഘടകമാണ്. ഇതില്‍ പുരുഷന് നല്ല ബീജഗുണമുണ്ടെങ്കില്‍ മാത്രമേ ഒരു സ്ത്രീക്ക് ഗര്‍ഭം ധരിക്കാന്‍ സാധിക്കുകയുളളു. അവ ഇല്ലാത്ത പക്ഷം ഒരു കുഞ്ഞിന് ജന്മം നല്‍കുകയെന്നത് അല്പം ശ്രമകരമായ ദൗത്യമായി മാറിയെന്നുവരും. ഒരു പുരുഷനെ സംബന്ധിച്ച് അവന്റെ പ്രത്യുല്‍പ്പാദന ക്ഷമത അവന്റെ ബീജത്തിന്റെ ഗുണനിലവാരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. 

ഇന്നത്തെ കാലത്ത് പുരുഷന്മാരിൽ പ്രത്യുൽപാദന ശേഷിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വർദ്ധിച്ചുവരുന്ന ഒരു പ്രവണതയാണ്. വ്യാവസായികവൽക്കരണം, നഗരവൽക്കരണം, അതുപോലെ തന്നെ ജീവിതശൈലിയിലെ മാറ്റങ്ങൾ ഇതിന് പ്രധാന കാരണങ്ങളാണ്. വര്‍ദ്ധിച്ചുവരുന്ന മലിനീകരണം, മോശം ജീവിതശൈലി, സമ്മര്‍ദം, സിഗരറ്റ്, മദ്യം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്നിവ ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍, പുരുഷന്മാര്‍ തങ്ങളുടെ പ്രത്യുൽപാദന ശേഷി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. 

പലരും കുഞ്ഞുങ്ങള്‍ ഉണ്ടാകാതെ വരുമ്പോഴാണ്  ബീജത്തിന്റെ ഗുണനിലവാരം ലബോറട്ടറിയില്‍ കൂടുതല്‍ നന്നായി പരിശോധിക്കുന്നത്. എന്നാല്‍ ഇതിനെല്ലാം മുന്നോടിയായി വീട്ടില്‍ വച്ച് തന്നെ ചില അടയാളങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ ബീജത്തിന്റെ ഗുണനിലവാരം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്.

എന്താണ് ബീജത്തിന്റെ ഗുണനിലവാരം?

ബീജത്തിന്റെ ഗുണനിലവാരം ബീജത്തിന്റെ എണ്ണം മാത്രമല്ല അര്‍ത്ഥമാക്കുന്നത്. ബീജത്തിന്റെ ചലനശേഷി, ആകൃതി, ഡിഎന്‍എ ഗുണനിലവാരം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ ഘടകങ്ങളെല്ലാം ചേര്‍ന്നാണ് ഒരു സ്ത്രീയില്‍ ഗര്‍ഭധാരണം സാധ്യമാകുന്നത്. 

വീട്ടിലിരുന്ന് ബീജത്തിന്റെ ഗുണനിലവാരം എങ്ങനെ കണ്ടെത്താം? 

* ലൈംഗികാഭിലാഷം കുറയുക

നിങ്ങള്‍ക്ക് മുമ്പത്തേക്കാള്‍ ലൈംഗികാഭിലാഷം കുറവാണെന്ന് തോന്നുന്നുവെങ്കില്‍, അത് ബീജത്തിന്റെ ഗുണനിലവാരം കുറയുന്നതിന്റെ ലക്ഷണമാകാം. എന്നിരുന്നാലും, ചിലപ്പോള്‍ ഇത് ബന്ധത്തിലെ പ്രശ്‌നങ്ങള്‍, ഉത്കണ്ഠ, വിട്ടുമാറാത്ത മെഡിക്കല്‍ അവസ്ഥകള്‍ എന്നിവ മൂലവുമാകാം.

* ബലഹീനത

ഇടയ്ക്കിടെയോ സ്ഥിരമായോ ഉദ്ധാരണം ഉണ്ടാകുന്നതില്‍ നിങ്ങള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍, ഇതും ആശങ്കാജനകമാണ്.

* വൃഷണ വലിപ്പം

വൃഷണങ്ങളുടെ വലിപ്പം ബീജ ഉല്‍പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വൃഷണങ്ങള്‍ക്ക് വലിപ്പം കുറവാണെങ്കിലോ എന്തെങ്കിലും അസാധാരണത്വങ്ങള്‍ ഉണ്ടെങ്കിലോ, നിങ്ങള്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ബീജം ദുര്‍ബലമാണെന്നതിന്റെ സൂചനയായിരിക്കാം.

* ബീജത്തിന്റെ നിറം

ആരോഗ്യമുള്ള ശുക്ലം കട്ടിയുള്ളതും വെളുത്ത ചാരനിറത്തിലുള്ളതുമാണ്. നിങ്ങളുടെ ബീജത്തിന്റെ നിറം വ്യത്യസ്തമാണെങ്കില്‍, ഇതിനുള്ള ഒരു കാരണം മോശം ബീജത്തിന്റെ ഗുണനിലവാരമായിരിക്കാം.

ബീജത്തിന്റെ ഗുണനിലവാരം എങ്ങനെ മെച്ചപ്പെടുത്താം?

* ആരോഗ്യകരമായ ഭക്ഷണം - പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കുക.

* ചിട്ടയായ വ്യായാമം- ചിട്ടയായ വ്യായാമം ശരീരത്തെ ആരോഗ്യകരമാക്കുകയും ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

* സമ്മര്‍ദം കുറയ്ക്കുക- യോഗ, ധ്യാനം അല്ലെങ്കില്‍ മറ്റ് സമ്മര്‍ദം കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുക.

* കൂടുതല്‍ വെള്ളം കുടിക്കുക- ശരീരത്തില്‍ വെള്ളത്തിന്റെ അഭാവം ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും.

* മയക്കുമരുന്നില്‍ നിന്ന് വിട്ടുനില്‍ക്കുക- മദ്യം, സിഗരറ്റ്, മറ്റ് മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം ബീജത്തിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കും.

എപ്പോഴാണ് ഒരു ഡോക്ടറെ സമീപിക്കേണ്ടത്? 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, കാലതാമസം കൂടാതെ ഒരു ഡോക്ടറെ സമീപിക്കുക. ഡോക്ടര്‍ നിങ്ങളുടെ ബീജം പരിശോധിച്ച് ഉചിതമായ ചികിത്സ നിര്‍ദേശിക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia